Movlog

Movie Express

ഇന്ദ്രനെ പോലെ തന്നെ പ്രിത്വിവും വിവാഹ കാര്യം എന്നോട് അവതരിപ്പിച്ചത് – സുപ്രിയയെ ആദ്യം കണ്ടപ്പോൾ മല്ലിക സുകുമാരൻ പറഞ്ഞത്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബം ആണ് അന്തരിച്ച നടൻ സുകുമാരന്റെത്. പൃഥ്വിരാജിന്റെ മകൾ അലംകൃത ഒഴിച്ച് താരകുടുംബത്തിലെ എല്ലാവരും സിനിമയിൽ സജീവമാണ്.

സുകുമാരനും ഭാര്യ മല്ലിക സുകുമാരനും പിന്നാലെ ആയിരുന്നു മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാള സിനിമയിലേക്കു ചുവടുവെച്ചത്. ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ സിനിമാ- സീരിയൽ താരമാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ആകട്ടെ സിനിമാ നിർമ്മാതാവും.

ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന ഗായികയായി സിനിമയിൽ തിളങ്ങിയിട്ടുണ്ട്, രണ്ടാമത്തെ മകൾ നക്ഷത്ര ബാലതാരമായും എത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള താരപുത്രി ആണ് പ്രാർത്ഥന ഇന്ദ്രജിത്ത്. “മോഹൻലാൽ” എന്ന സിനിമയിലെ “ലാലേട്ടാ” എന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണിഗാനരംഗത്തേക്ക് എത്തിയ പ്രാർത്ഥന, “ടിയാൻ”, “കുട്ടൻപിള്ളയുടെ ശിവരാത്രി” തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.

മലയാളത്തിനു പുറമേ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് പ്രാർത്ഥന. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന “ടായ്ഷ്” എന്ന ചിത്രത്തിലെ “രെ ബാവരെ ” എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്. സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്ന പൂർണിമയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല.

ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിന്ന പൂർണിമ, പ്രാണ എന്ന ബൊറ്റീക്ക് ആരംഭിച്ചിരുന്നു.

“വൈറസ് ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തിയ പൂർണിമ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരകുടുംബം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ഇന്ദ്രജിത്ത് പൂർണിമയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മല്ലിക സുകുമാരൻ.

സീരിയൽ ഷൂട്ടിംഗിനായി മല്ലികയെ ലൊക്കേഷനിൽ കൊണ്ടുവിടാൻ വന്നപ്പോൾ ആയിരുന്നു ഇന്ദ്രജിത്ത് ആദ്യമായി പൂർണിമയെ കാണുന്നത്. നിരന്തരം ഷൂട്ടിങ് സെറ്റിൽ വച്ച് കണ്ട് ഒരു വർഷത്തിനു ശേഷമായിരുന്നു പൂർണിമയോടുള്ള ഇഷ്ടം ഇന്ദ്രജിത് വീട്ടിൽ അവതരിപ്പിച്ചത്. പൂർണിമയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അവൾ പഠിക്കട്ടെ എന്നായിരുന്നു മല്ലിക നൽകിയ മറുപടി. എന്നാൽ പൂർണിമയുടെ കുടുംബത്തിൽ എല്ലാവരും നേരത്തെ വിവാഹം കഴിക്കുന്നവർ ആണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

വിനയൻ സംവിധാനം ചെയ്ത “ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ” എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന് അവസരം ലഭിച്ചതോടൊപ്പം വിദേശത്ത് ജോലി ലഭിക്കുകയും ചെയ്തു. ഇതോടെ ഇവരുടെ വിവാഹം നടത്തി കൊടുക്കുകയായിരുന്നു എന്ന് മല്ലിക പറയുന്നു.

സമാനമായ രീതിയിൽ തന്നെയായിരുന്നു പൃഥ്വിരാജ് സുപ്രിയയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചത്. ഒരു സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകയായി പ്രവർത്തിച്ചിരുന്ന സുപ്രിയയുടെ കാര്യം ഒരു അഭിമുഖത്തിനു ശേഷമായിരുന്നു പൃഥ്വിരാജ് വീട്ടിൽ അവതരിപ്പിച്ചത്.

പിന്നീട് സുപ്രിയയുടെ കുടുംബമായി ബന്ധപ്പെടുകയും സുപ്രിയയെ നേരിട്ട് കണ്ടമാത്രയിൽ തന്നെ ഇഷ്ടം ആവുകയായിരുന്നു എന്ന് മല്ലിക കൂട്ടിച്ചേർത്തു. മക്കൾക്ക് ചേരുന്ന മരുമക്കളെ തന്നെയാണ് കിട്ടിയതെന്ന് മല്ലിക എപ്പോഴും പറയാറുണ്ട്. ഇന്ദ്രജിത്തിന്റെ കാര്യങ്ങൾക്കൊപ്പം ബോറ്റീക്കും കുട്ടികളുടെയും കാര്യങ്ങൾ നോക്കാൻ പ്രാപ്തയാണ് പൂർണിമ. പൃഥ്വിരാജിന്റെ സ്വഭാവത്തോട് ഒത്തു പോകുന്ന ആൾ ആണ് സുപ്രിയ. മകൾ ആലിയുടെ കാര്യങ്ങൾ വളരെ ഭംഗിയായി നോക്കുന്നുണ്ട് എന്നും മല്ലിക പങ്കു വെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top