Movlog

Movie Express

വളരെ രസകരവും ഇരുവരുടെയും സ്നേഹബന്ധവും കാണിച്ചു തരുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് !

ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക ആണ് മലയാളികളുടെ പ്രിയ താരം മമ്മുക്ക. ഇരുവരും മലയാള സിനിമയെ സംബന്ധിച്ചടുത്തോളം എത്ര പ്രിയപെട്ടവരാണ് എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ ഇരുവരുടെയും ഫാൻസ്‌ കിടന്ന് കാണിച്ചു കൂട്ടുന്ന പണികൾ താരങ്ങൾക്ക് വരെ പ്രശ്നമാകാറുണ്ട്. എന്നാൽ ഇതൊന്നും തങ്ങളുടെ ഊഷ്മള സ്നേഹ ബന്ധത്തെ ഒരു തരിപോലും സ്പർശിക്കുന്നിക്ക എന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആണ് പുറത്ത് വരുന്നത്. മമ്മുക്കയും ലാലേട്ടനും ഒരുമിച്ച് എത്തുമ്പോൾ തന്നെ ഇരു താരങ്ങളുടെയും ആരാധകരെ സംബന്ധിച്ചടുത്തോളം വലിയ ആരവം ആണ്.

ഇപ്പോൾ ഇരു താരങ്ങളും ദുബായിൽ എത്തി ഗോൾഡൻ വിസ നേരിട്ട് സ്വീകരിക്കാൻ എത്തിയിരിക്കുകയാണ്. ഇരുവരുടെയും ഗോൾഡൻ വിസ എൻട്രി മലയാളികളുടെ പ്രിയ ബിസിനസ് ടൈക്കൂൺ എം എ യൂസഫ് അലിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു എന്നാണ് അറിയുവാൻ സാധിക്കുന്നത്. മമ്മുക്കയും ലാലേട്ടനും അത് കൊണ്ട് തന്നെ യൂസഫ് അലിയോടുള്ള സ്നേഹവും വീഡിയോയിൽ പങ്ക് വെക്കുന്നുണ്ട്. ഗോൾഡൻ വിസ നേരിട്ട് സ്വീകരിച്ചു ഫോട്ടോസ് എടുക്കുന്ന വേളയിൽ മറ്റെല്ലാരും മാസ്ക് ധരിച്ചപ്പോൾ മാസ്ക് ധരിക്കാൻ മറന്ന മമ്മുക്കയോട് വളരെ സ്നേഹത്തോടെ ലാലേട്ടൻ മാസ്ക് വെയ്ക്കാൻ പറയുകയും അത് കേട്ട നിമിഷം തന്നെ കീശയിൽ നിന്നും മാസ്ക് എടുത്ത് വെയ്ക്കുന്നതും കാണാം. വീഡിയോ ഇതിനോടകം വൈറൽ ആയിരിക്കുകയാണ്. ഇരുവരുടെയും സ്നേഹം എടുത്ത് പറഞ്ഞാണ് വീഡിയോ എത്തിയിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top