Movlog

Movie Express

“മാസ്റ്റർ” ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ ഋതിക്റോഷനും വിജയസേതുപതിയും ?

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം പത്തുമാസമായി അടച്ചുപൂട്ടിയ സിനിമാ തിയേറ്ററുകൾ ദിവസങ്ങൾക്കു മുമ്പാണ് തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. ലോക്ക് ഡൗണിനു ശേഷം ഉള്ള ആദ്യത്തെ വമ്പൻ റിലീസ് ആയിരുന്നു തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം “മാസ്റ്റർ”. ദളപതി വിജയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ച ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. “മാസ്റ്റർ” ഹിന്ദിയിൽ റീമേക്ക് ചെയ്യാനുള്ള അവകാശങ്ങൾ വാങ്ങിച്ചിരിക്കുകയാണ് എന്റെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോസിന്റെ മുറാദ് ഖേതനി ,സെവൻ സ്ക്രീൻ സ്റ്റുഡിയോ എന്നീ കമ്പനികൾ. വലിയ വിലയ്ക്കാണ് ചിത്രത്തിലെ അവകാശങ്ങൾ നേടിയത് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്.

ഹിന്ദി റീമേക്ക് ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല എങ്കിലും മാസ്റ്ററിന്റെ ഹിന്ദി റീമേക്കിൽ ഋതിക്റോഷനും വിജയസേതുപതിയുമായിരിക്കും എത്തുക എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികം അല്ലെങ്കിലും ഈ വാർത്തകളോട് ആവേശത്തോടെ പ്രതികരിക്കുകയാണ് ആരാധകർ. വിജയ് സേതുപതി ചെയ്ത വില്ലൻ കഥാപാത്രം മനോജ് ബാജ്പേയ് , നവാസുദ്ദീൻ സിദ്ദിഖി പോലുള്ള ഹിന്ദി താരങ്ങൾ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത “മാസ്റ്റർ” ഒരു ആക്ഷൻ മാസ്സ് ചിത്രമായിരുന്നു. മാളവിക മോഹനൻ ആയിരുന്നു ചിത്രത്തിലെ നായിക. വിജയ് ആദ്യമായി ഒരു പ്രൊഫസറിന്റെ വേഷത്തിൽ എത്തിയ സിനിമയായിരുന്നു “മാസ്റ്റർ “. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരായ വിജയും വിജയ് സേതുപതിയും ആദ്യമായി നേർക്കുനേർ എത്തിയ സിനിമ എന്ന സവിശേഷതയും ഉണ്ട് ഈ ചിത്രത്തിന്. ഇരുവരുടെയും അത്യുജ്ജ്വല പ്രകടനം ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ബോളിവുഡ് ആരാധകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഹിന്ദി പതിപ്പ് ഇറങ്ങുകയാണെങ്കിൽ അതൊരു വലിയ വിജയം തന്നെ ആയിരിക്കും എന്നാണ് വിലയിരുത്തൽ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top