Movlog

Health

പ്രമേഹ രോഗികൾക്ക് വേണ്ടി ആണ് ഈ വീഡിയോ – ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യൂ

ജീവിത ശൈലിയിലും ഭക്ഷണരീതികളും വന്ന മാറ്റങ്ങൾ കാരണം ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടുതരം പ്രമേഹ രോഗങ്ങൾ ആണുള്ളത്. അമിതമായി ഭാരം കുറയുന്നതും,മൂത്രം ഒഴിക്കുന്നതും, ദാഹവും, വിശപ്പും എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. വ്യായാമക്കുറവും പൊണ്ണത്തടിയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ ആണ്. ഒരുപാട് അസുഖങ്ങളുടെ അടിസ്ഥാന കാരണം ആണ് പ്രമേഹം. പ്രമേഹം ഉണ്ടെങ്കിൽ മറ്റു സങ്കീർണതകൾക്കും അത് വഴി വെക്കുന്നു. പ്രമേഹം ഉള്ളവർക്ക് കരൾ രോഗങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്.

ഭക്ഷണരീതികളിൽ മാറ്റങ്ങൾ കൊണ്ട് വന്നും കൃത്യമായി വ്യായാമം ചെയ്തും പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. പ്രമേഹം ഉള്ളവർക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലി പ്രയോഗമുണ്ട്. ചില പ്രമേഹ രോഗികളിൽ കണ്ടു വരുന്ന അവസ്ഥയാണ് ശരീരം വീർത്തു വരുന്നത്. ഇത് നിയന്ത്രിക്കാനുള്ള ഒറ്റമൂലിക്ക് പ്രധാനമായും വേണ്ടത് പച്ചക്കിരിയാത്ത് ആണ്. പച്ചക്കിരിയാത്ത് ഇടിച്ചു പിഴിഞ്ഞ നീരിൽ ഒരു നുള്ള് അയമോദകം ചേർത്ത് ദിവസേന ഒരു ടീസ്പൂൺ വീതം കഴിക്കുക. ഇത് ദിവസവും ശീലിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top