Movlog

Health

ബി പി ഉള്ള ആളുകൾ ഇന്ന് ധാരാളമാണ് ! എത്രയോ ആളുകൾ ഈ അസൂഖം കൊണ്ട് ബുദ്ധിമുട്ടുന്നു –

ഇന്ന് ഒരുപാട് ആളുകൾക്ക് കണ്ടു വരുന്ന ഒരു ജീവിത ശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദം. വളരെ ചെറിയ പ്രായം മുതൽക്കേ യുവാക്കളിൽ ഉയർന്ന രക്തസമ്മർദം കണ്ടു വരുന്നു. ജീവിത ശൈലിയിലും ഭക്ഷണരീതികളും വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിനു പ്രധാന കാരണം. പഠന സമയത്തും ജോലിയുടെ ഭാരം കാരണം എല്ലാം ഉയർന്ന രക്തസമ്മർദം അനുഭവപ്പെടുന്നു. തിരക്ക് പിടിച്ച ജീവിതത്തിൽ ഫാസ്റ്റ് ഫുഡുകളും പ്രൊസസ്ഡ് ഭക്ഷണങ്ങളും ഭക്ഷണരീതികളിൽ ഇടം പിടിച്ചു. ഇതിലെല്ലാം ഉപ്പിന്റെ അംശം കൂടുതൽ ആയതിനാൽ രക്തസമ്മർദവും കൂടുന്നു. രക്തസമ്മർദം കൂടുന്നത് മറ്റു പല രോഗങ്ങൾക്ക് കാരണം ആകുന്നു.

വലിയ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതിനാൽ സൈലന്റ് കില്ലർ എന്നാണ് ഈ അസുഖത്തിനെ വിശേഷിപ്പിക്കുന്നത്. ചിലർക്ക് തലവേദന, ഉറക്കമില്ലായ്‌മ, കാഴ്ച മങ്ങുക, ദേഷ്യം വരിക , തലകറക്കം, നടക്കുമ്പോൾ കിതപ്പ്, ഉന്മേഷക്കുറവ് എന്നീ ലക്ഷണങ്ങൾ എല്ലാം അനുഭവപ്പെടുന്നു. ഉയർന്ന രക്തസമ്മർദം കാരണം സ്ട്രോക്ക്, കിഡ്‌നി രോഗങ്ങൾ, ഹൃദയാഘാതം എന്നീ രോഗങ്ങൾ ഉണ്ടാവുന്നു. ഉയർന്ന രക്തസമ്മർദം ഉള്ളവർക്ക് വീട്ടിൽ നിന്ന് തന്നെ ചെയ്യാവുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇതിനായി ഒരു പിടി മുരിങ്ങയില, നാല് അല്ലി വെളുത്തുള്ളി എന്നിവയാണ് വേണ്ടത്. ഇവ പാലിൽ കാച്ചിയിട്ട് ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കുക. ഇത് കൂടാതെ വാഴയിലയിൽ ചൂടോട് കൂടി ഊറ്റിയെടുത്ത ചോറും മുരിങ്ങയില വേവിച്ചതും ചേർത്ത് പൊതിഞ്ഞു വെച്ചത് ഒന്ന് വാടിയിട്ട് കഴിക്കുന്നതും ഉത്തമമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top