Movlog

Movie Express

വിക്കി -കത്രീന വിവാഹത്തിന് കോണ്ടം കമ്പനി ആയ ടുറെക്സ് കൊടുത്ത പണി വൈറൽ ആകുന്നു !

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹമായിരുന്നു. ഇരുതാരങ്ങളും ഔദ്യോഗികമായി വിവാഹവാർത്ത സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഉള്ള വിചിത്രമായ രീതികളും ശ്രദ്ധേയമായിരുന്നു.

രാജസ്ഥാനിലെ സവായി മധോപൂരിൽ വച്ചായിരുന്നു ആഡംബരമായി ഇവരുടെ വിവാഹം നടന്നത്. ഇന്നുവരെ ഒരു താരവിവാഹത്തിന് കണ്ടിട്ടില്ലാത്ത ചില വിചിത്ര രീതികളും ഉണ്ടായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാതിരിക്കാനായി അതിഥികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും റീലുകൾ ഒന്നും എടുക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമുണ്ടായിരുന്നു.

അതിഥികൾക്ക് പ്രത്യേക രഹസ്യകോഡ് വഴിയായിരുന്നു ക്ഷണം ലഭിച്ചിരിക്കുന്നത്. താരങ്ങൾ ഏൽപ്പിച്ച വെഡിങ് പ്ലാൻർസിന് മാത്രമായിരുന്നു വിവാഹ ചിത്രങ്ങൾ പകർത്താനുള്ള അവകാശങ്ങൾ നൽകിയത്.

ഇരുവരുടെയും ബോളിവുഡിലെ അടുത്ത സുഹൃത്തുക്കൾ പോലും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ബോളിവുഡിലെ സുഹൃത്തുക്കൾക്കായി അതിഗംഭീരമായ റിസപ്ഷൻ ഒരുക്കുകയാണ് വിക്കിയും കത്രീനയും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിക്കി കാറ്റ് വിവാഹത്തിന്റെ ചിത്രങ്ങളും മെഹന്ദി ചിത്രങ്ങളും വിവാഹ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിക്സ് സെൻസ് റിസോർട്ടിൽ വെച്ച് ഡിസംബർ ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുതാരങ്ങളും ഇവരുടെ വിവാഹം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയിൽ എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം എന്നായിരുന്നു താരങ്ങൾ പങ്കുവെച്ചത്. ഇപ്പോഴിതാ വിക്കി-കാറ്റ് വിവാഹം ആഘോഷിക്കുവാൻ ആയി കോണ്ടം ബ്രാൻഡായ ടുറെക്സ് പങ്കുവെച്ച വെഡിങ് മെമെ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സമൂഹമാധ്യമങ്ങളിൽ തമാശരൂപേണ ഉള്ള കുറിപ്പുകൾ പങ്കുവെക്കുന്നതിൽ ശ്രദ്ധേയരാണ് കോണ്ടം ബ്രാൻഡ് ആയ ടുറെക്സ്.

വളരെ വ്യത്യസ്തവും രസകരമായ കുറിപ്പുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ഉള്ളവരെ ചിരിപ്പിക്കാൻ പ്രത്യേകം കഴിവാണ് ഇവർക്കുള്ളത്. ഞങ്ങളെ നിങ്ങളുടെ വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിൽ അത് കളിയാക്കുന്നതിന് തുല്യമായിരിക്കും എന്നായിരുന്നു ടുറെക്സ് ബ്രാൻഡ് ഇൻസ്റ്റാഗ്രാമിൽ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്. നിരവധി ആളുകൾ ആണ് ഇവരുടെ നർമബോധത്തെ അഭിനന്ധിച്ച് കമന്റ് ഇട്ടത്.

ദമ്പതികൾക്ക് വിവാഹ ആശംസകൾ നേർന്നു ഒരുപാട് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും ടുറെക്സ് ബ്രാൻഡ് നൽകിയ വിവാഹ ആശംസകൾ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. വിവാഹത്തിന് വേണ്ടി താത്കാലികമായി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരദമ്പതികൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഉള്ള ഒരുക്കത്തിലാണ്. ഹണിമൂൺ ആഘോഷങ്ങൾ മാറ്റി വെച്ച് വിജയ് സേതുപതിയുടെ ചിത്രത്തിലേക്ക് കത്രീന തിരിച്ചെത്തുമ്പോൾ ദിനേശ് വിജന്റെ സെറ്റിലേക്ക് ആണ് വിക്കി എത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top