Movlog

Movie Express

ദൃശ്യം 2 കണ്ടു തീർത്ത ആരും ചിത്രത്തിലെ ഈ സംഭവങ്ങൾ ശ്രദ്ധിച്ചു കാണില്ല ! വീഡിയോ കണ്ടു നോക്കു

ദൃശ്യം 2 ഫെബ്രുവരി 19 നു തന്നെ ലോകമെബാടും പ്രേക്ഷകർ ആമസോൺ പ്രൈം വഴി കണ്ടു തുടങ്ങി കഴിഞ്ഞു. ഇത്രയും കാലം മലയാള സിനിമ കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ജീത്തു ജോസഫ് എന്ന അതുല്യമായ ഡയറക്റ്ററുടെ കൃത്യമായ എഴുത്തും, ഓരോ വരികളും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന തരത്തിൽ ആയിരുന്നു ആദ്യഭാഗം. എന്നാൽ സ്വപ്നത്തിൽ പോലും വിചാരിക്കാതെ ദൃശ്യത്തിന് രണ്ടാമത് ഒരു ഭാഗം കൂടെ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അമിത പ്രതീക്ഷയോടെ ആണ് റിലീസ് നോക്കി കണ്ടത്.

ചിത്രം തിയേറ്റർ റിലീസ് ആയി വന്നിരുന്നെങ്കിൽ മിനിമം ഒരു 100 കോടി ക്ലബ്ബിൽ കേറിയേനെ തീർച്ചയായും എന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ. കാരണം മറ്റൊന്നും അല്ല, ആദ്യ ഭാഗത്തെ വെല്ലുന്ന രണ്ടാഭാഗം, ദൃശ്യം 2 എന്നത് പേരിൽ മാത്രമല്ല, മുഴുനീള സിനിമയിൽ ഒരിടത്ത് പോലും ലാഗടിപ്പിക്കാതെ ഓരോ നിമിഷവും സസ്‌പെൻസും, പേടിയും ഉൾക്കൊള്ളിച്ചായിരുന്നു ചിത്രത്തിന്റെ പോക്ക്.

ജീത്തു ജോസഫ്ന്റെ എഴുത്തിനേയോ ഡയറക്ഷനയോ കുറിച്ച് ഒന്നും പറയാൻ ഇല്ല, അത്രയ്ക്ക് മികച്ചത് എന്നല്ലാതെ. ചിത്രത്തിൽ അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങൾ ഉള്കൊള്ളിച്ചുള്ള വീഡിയോ ആണ്‌ ഇതിനോടൊപ്പം ചേർക്കുന്നത്. ഹിഡൻ ഡീറ്റൈലിംഗ് ആയത് കൊണ്ട് തന്നെ ആദ്യം ചിത്രം കണ്ട ആളുകൾ ഈ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശ്രദ്ധിച്ചു എന്നറിയാൻ വഴിയില്ല, എന്തായാലും വീഡിയോ നിങ്ങളെ നിരാശപ്പെടുത്തില്ല

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top