Movlog

Health

ഉണക്ക മുന്തിരി ഇങ്ങനെ കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. ഡ്രൈ ഫ്രൂട്ട്സിൽ പെടുന്ന ഉണക്ക മുന്തിരിയെ പക്ഷെ വേണ്ടത്ര ആളുകൾ ഗൗനിക്കാറില്ല .ധാരാളം പോഷകഗുണങ്ങൾ, വിറ്റാമിനുകൾ,ആന്റി ഓക്സിഡന്റ് എല്ലാം അടങ്ങിയിട്ടുള്ളതാണ് ഉണക്ക മുന്തിരി.മലബന്ധം തടയാനും, ദഹനപ്രക്രിയക്കുമെല്ലാം ഉത്തമമാണ് ഉണക്ക മുന്തിരി. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഉണക്ക മുന്തിരി ഏഴു ദിവസം തുടർച്ചയായി കഴിക്കുന്നതിലൂടെ അത്ഭുതകരമായ മാറ്റങ്ങൾ ആണ് ശരീരത്തിന് ഉണ്ടാവുക.

ഉണക്ക മുന്തിരി കഴിക്കുന്നതിനു മുമ്പ് നല്ല പോലെ കഴുകിയെടുക്കണം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ അത്യുത്തമം ആണ് ഉണക്ക മുന്തിരി. ഒരു ടേബിൾ സ്പൂൺ ഉണക്ക മുന്തിരി തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് രാത്രി മുഴുവൻ ആ വെള്ളത്തിൽ കുതിർത്ത് വെക്കുക. രാവിലെ എഴുന്നേറ്റ് ഉണക്ക മുന്തിരി കളയാതെ തന്നെ ആ വെള്ളവും ഉണക്ക മുന്തിരിയും കഴിക്കുക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും, കരൾ ശുചീകരിക്കാനും, കൊഴുപ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു

പ്രമേഹ രോഗികൾക്കും, കരൾ രോഗികൾക്കും, ഹൃദ്രോഗികൾക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്. ഉണക്ക മുന്തിരി നേരിട്ട് കഴിക്കുന്നതിനേക്കാൾ ആരോഗ്യപ്രദം അത് വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ആണ്. വെള്ളത്തിൽ ഇട്ട് കുതിർത്ത വെച്ച് കഴിക്കുമ്പോൾ ആണ് അതിൽ ഒരുപാട് അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിലേക്ക് എത്തുകയുള്ളൂ. തുടർച്ചയായി ഏഴു ദിവസം ഇങ്ങനെ കഴിക്കുന്നതിലൂടെ മികച്ച ഫലം ആണ് ലഭിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top