Movlog

Movie Express

അവൻ എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വയറ്റിൽ ഒരു ഇക്കിളി തോന്നി, പൂമ്പാറ്റ പറക്കുന്നത് പോലെ!

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സെലിബ്രേറ്റി കപ്പിളാണ് ശ്രീനിഷും പേളി മാണിയും. സോഷ്യൽ മീഡിയയിൽ ഇവർക്ക് നിരവധി ആരാധകരാണുള്ളത്. മിനിസ്ക്രീൻ ലോകത്തെ തന്നെ മാതൃക ദമ്പതിമാർ എന്നാണ് ഇവരെ എല്ലാവരും വിളിക്കുന്നത്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ ശ്രീനിയും പേളിയും എല്ലാം സജീവ സാന്നിധ്യവുമാണ്.

സോഷ്യൽ മീഡിയ ശ്രെദ്ധ നേടിയ ഒരു വിവാഹം തന്നെയായിരുന്നു അവരുടെ എന്ന് പറയാം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ്ബോസ് എന്ന പരിപാടിയിലേക്ക് എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും അത് വിവാഹത്തിൽ കലാശിക്കുന്നതുമൊക്കെ.

ഇപ്പോൾ ഇവർക്ക് നില എന്ന പേരിൽ ഒരു മകളുമുണ്ട്. ശ്രീനിയോട് പ്രണയം തോന്നിയ ഒരു നിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് പേളി. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എല്ലാവർക്കുമറിയാം, ആ പ്രണയം തിരിച്ചറിഞ്ഞത് ഒന്ന് രണ്ട് നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇരുവരും പറയുന്നത്.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പേളി തുറന്നു സംസാരിച്ചത്.ഒന്ന് ബിഗ്ബോസ് ടാസ്കിന് ഇടയിൽ ഒരു വട്ടമേശസമ്മേളനം ഉണ്ടാകും. ശരിക്കും ഒരു മീറ്റിങ്ങേന്ന് പറയുന്നതെങ്കിലും അത് വഴക്കുണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്ന ഒരു സംഭവമാണ്. ചിലപ്പോൾ നമ്മൾ ഒന്നും ഉണ്ടാവില്ല വെറുതെ കേട്ടിരുന്നാൽ മതി. അങ്ങനെ ഒരു മീറ്റിങ്ങിലാണ് ഞാൻ ആദ്യമായി ശ്രീനിയെ ശ്രദ്ധിക്കുന്നത്. അപ്പോൾ അവൻ എന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വയറ്റിൽ ഒരു ഇക്കിളി തോന്നി, പൂമ്പാറ്റ പറക്കുന്നത് പോലെ.

അപ്പോൾ ഞാൻ കരുതി എനിക്ക് തോന്നിയതായിരിക്കും. പിന്നെ ഞങ്ങൾ സ്പാർക്ക് ചെയ്തു. പിന്നെ നോട്ടമായി സ്ഥിരം പരിപാടി, പിന്നെ ഞങ്ങൾ ഒരുമിച്ച് കുറേ ടാസ്ക്കുകൾ ചെയ്യാൻ തുടങ്ങി. പഴയതിൽ അധികം കൂടുതൽ സംസാരിക്കാൻ തുടങ്ങി. അങ്ങനെയാണ് ആ പ്രണയം തുടങ്ങിയത് എന്നാണ് പറയുന്നത്. എന്നാൽ ഇരുവരുടെയും പ്രണയത്തിന് വലിയ വിമർശനങ്ങളും ഉണ്ടായിരുന്നു, അവർ ഗെയിമിൽ പിടിച്ചുനിൽക്കാൻ വേണ്ടി വെറുതെ പ്രണയം അഭിനയിക്കുന്നതാണ് എന്നായിരുന്നു കൂടുതലാളുകളും പറഞ്ഞത്. ഇവർക്കിടയിൽ പ്രണയം ഒന്നുമില്ലന്നും വെറുതെ ഇവർ അഭിനയിക്കുകയാണെന്ന് പറഞ്ഞു കുറെ ആളുകൾ പറഞ്ഞുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു അവർ വിവാഹത്തിലേക്ക് കടന്നത്.

ആ സമയത്ത് വിമർശകരുടെ വായ അടഞ്ഞു പോയിരുന്നു, എന്നാൽ ഈ ബന്ധം ഒരുപാട് കാലം നിലനിൽക്കില്ല എന്ന് പറഞ്ഞുകൊണ്ട് അവർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇരുവരും കുഞ്ഞു നിലയുമൊത്ത് സന്തോഷ ജീവിതം നയിക്കുന്ന തിരക്കിലാണ്. യൂട്യൂബ് ചാനലിലൂടെ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഓരോ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാർ ആണ് ഉണ്ടാവുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top