Movlog

Movie Express

താൻ അത്രയ്ക്ക് സൂപ്പറും അടിപൊളിയും ആണ് – അതുകൊണ്ടാണ് എനിക്ക് ഇപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വരുന്നതെന്ന് ഗായത്രി

മിസ് കേരള പട്ടം നേടി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയും തുടർന്ന് “ജമ്നാപ്യാരി” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരസുന്ദരിയാണ് ഗായത്രി സുരേഷ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറിയ താരം ആണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും അകപ്പെട്ടിരുന്നു താരം. പ്രണവ് മോഹൻലാലിനോടുള്ള തന്റെ ഇഷ്ടം അറിയിച്ചതിനും താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പ്രചരിച്ചിരുന്നു.

ട്രോളൻമാരുടെ ഇഷ്ട നായികയാണ് ഗായത്രി സുരേഷ്. പലപ്പോഴും രൂക്ഷമായ ട്രോളുകളും സൈബർ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട് ഗായത്രി സുരേഷ്. എന്നാൽ തനിക്കെതിരെ വരുന്ന നെഗറ്റീവുകളെ പോസിറ്റീവ് ആയി കാണുന്ന ഒരു വ്യക്തിത്വമാണ് ഗായത്രിയുടെത്. തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന ഉത്തമ ബോധ്യവുമുണ്ടെന്നും താരം പറയുന്നു. ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകൾ എന്നെ വിമർശിക്കുന്നത് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം എന്നും താരം തുറന്നു പറഞ്ഞു.

പലപ്പോഴും ട്രോളുകൾ തമാശകൾ നിറഞ്ഞതാണെങ്കിലും ചിലപ്പോഴൊക്കെ അത് വ്യക്തികളെ കുത്തിനോവിക്കുന്ന വ്യക്തിഹത്യയിലേക്കും തരംതാഴാറുണ്ട്. അത്തരത്തിൽ ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അത് ഞാൻ അടിപൊളി ആയതുകൊണ്ട് ആണ് അവർ വിമർശിക്കുന്നത് എന്ന് പോസിറ്റീവ് ആയി എടുക്കാൻ ഗായത്രിക്ക് സാധിക്കുന്നുണ്ട്. സിനിമയിലെത്തിയപ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നടി ആയിരിക്കും എന്നായിരുന്നു വിശ്വസിച്ചിരുന്നത്.

എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. ഒരുപാട് വെറുപ്പ് നേടേണ്ടി വന്ന ആളായി മാറി പിന്നീട് ഗായത്രി. ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഗായത്രി തുറന്നുപറഞ്ഞു. അഭിമുഖങ്ങളിൽ അവതാരകർ ചോദിക്കുന്ന ചോദ്യത്തിന് അനുസരിച്ച് തനിക്കു തോന്നുന്ന കാര്യങ്ങളാണ് ഗായത്രി പറയുന്നത്. അല്ലാതെ മനപ്പൂർവ്വം തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഗായത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് ട്രോളുകൾ ആക്കി ആളുകളുടെ വെറുപ്പ് നേടി കൊടുക്കുകയാണ് ട്രോളന്മാർ.

എന്തിനാണ് ആളുകൾ തന്നോട് ഇങ്ങനെ ചെയ്യുന്നതെന്നും താരത്തിന് അറിയില്ല. പൊതുവേദികളിൽ പോലും ചിലരൊക്കെ സ്നേഹം കാണിക്കുമെങ്കിലും പലരുടെയും മുഖത്ത് പുച്ഛം ആണ് കാണുന്നത്. മറ്റുള്ളവരുടെ കളിയാക്കലുകളിൽ തുടക്കത്തിൽ ഒക്കെ വലിയ വിഷമം തോന്നിയെങ്കിലും ഇത്തരം അനുഭവങ്ങൾ തന്നെ ശക്തയാക്കി എന്ന് ഗായത്രി പറയുന്നു. “മാഹി”എന്ന ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള പ്രമോഷൻ പരിപാടിക്കിടയിൽ ഗായത്രി പറഞ്ഞ പല കാര്യങ്ങളും ശ്രദ്ധേയമായിട്ടുണ്ട്.

മദ്യപാനവും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന ഒരു സിനിമയാണ് മാഹി. ട്രോൾ ഉണ്ടാക്കാൻ വേണ്ടി ഗായത്രിയെ തിരഞ്ഞെടുത്ത് അഭിമുഖം ചെയ്യുന്നു എന്ന പ്രചാരണവും ഉണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നും സിനിമ ജീവിതം കൂടുതൽ മികച്ചതാക്കി മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഗായത്രി തുറന്നു പറയുന്നു. പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ട്രോളുകൾക്ക് ഇടയാകുമെന്ന് അറിയുമെങ്കിലും വെട്ടിത്തുറന്ന് പറയുന്ന ശീലമാണ് ഗായത്രിക്ക്.

സ്വന്തം ഇഷ്ടങ്ങളെ തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് ഗായത്രി. അങ്ങനെ ആയിരുന്നു പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടം ഗായത്രി തുറന്നു പറഞ്ഞത്. എന്നാൽ വ്യാപകമായ വിമർശനങ്ങൾക്ക് ആണ് ഇത് വഴി വെച്ചത്. ഇപ്പോഴിതാ തന്റെ മദ്യപാന ശീലത്തെ കുറിച്ച് പോലും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. നടി ആയത് കൊണ്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റാൻ ആ ദുശീലത്തെ കുറിച്ച് ഗായത്രിക്ക് പറയാതിരിക്കാമായിരുന്നു.

എന്നാൽ എല്ലാം വെട്ടിത്തുറന്നു പറയുന്നതാണ് ഗായത്രിയുടെ ശീലം. മദ്യപാനം നല്ലതല്ലാത്തത് കൊണ്ട് അത് നിർത്തിയെന്നും തന്റെ കരിയറിനും ജീവിതത്തിനും ആരോഗ്യത്തിനും അത് നല്ലതല്ലെന്ന് മനസ്സിലായതോടെ അത് ഒഴിവാക്കുകയായിരുന്നു എന്നും താരം വ്യക്തമാക്കി. മദ്യപിച്ച് കാണിച്ചുകൂട്ടിയ അബദ്ധങ്ങൾ കുറിച്ച് ചോദിക്കരുത് എന്നും ബോധത്തോടെ ചെയ്യുന്ന കാര്യങ്ങൾ അല്ലാത്തതുകൊണ്ട് അത് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നും താരം അഭിമുഖത്തിൽ പ്രതികരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top