Movlog

Kerala

തന്റെ ജീവിതത്തിൽ ആദ്യമായി ഉണ്ടായ ആ ദുരനുഭവം വെളിപ്പെടുത്തി എഴുത്തുകാരി ഫൗസിയ.

കാലമെത്ര പുരോഗമിച്ചാലും ഇന്നും പെൺകുട്ടികൾ പലയിടങ്ങളിലും അതിക്രമങ്ങൾക്ക് വിധേയരാകുന്നു. തിരക്കുള്ള ബസുകളിലും ട്രെയിനുകളിലും ബസ് സ്റ്റാൻഡുകളിൽ പോലും പലരുടെയും തുറിച്ച നോട്ടങ്ങളും വൃത്തികെട്ട രീതിയിലുള്ള തട്ടലും മുട്ടലും സ്ത്രീകളെ പ്രയാസപ്പെടുത്തുന്നുണ്ട്. പലപ്പോഴും പല സ്ത്രീകളും ഇതിനെതിരെ പ്രതികരിക്കാതെ എല്ലാം ഉള്ളിലൊതുക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ഇത്തരക്കാർക്ക് വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള പ്രോത്സാഹനമാണ് നൽകുന്നത് എന്ന് സ്ത്രീകൾ തിരിച്ചറിയുന്നില്ല. തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് എഴുത്തുകാരി ഫൗസിയ കളപ്പാട്ട്.

ഏതു പെൺകുട്ടിക്കും പുരുഷനെ കുറിച്ച് പേടി ഉണ്ടായ ഒരു സംഭവം ഉണ്ടാകും പറയാൻ. ആ പേടിയിൽ നിന്നും ആണ് അവൾ പുരുഷന്മാരോടുള്ള പല നിഗമനത്തിലും ജീവിതത്തിൽ പല നിലപാടുകളിലും എത്തുന്നത്. ഫൗസിയ തന്റെ ജീവിതത്തിൽ കടന്നു വന്ന എല്ലാ പുരുഷന്മാരെയും തന്റെ വാപ്പച്ചിയുടെയും അമ്മാവന്മാരുടെയും പ്രതിരൂപങ്ങൾ ആയിട്ടാണ് കണ്ടിരുന്നത്.

സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ഉള്ള ഒരു ആയുധം പുരുഷന്മാരിൽ ഉണ്ടെന്ന് അറിയുന്നത് പോലും പത്രങ്ങളിൽ നിന്നായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നതിനുശേഷം പ്രീഡിഗ്രി കോളേജിൽ അപേക്ഷ കൊടുക്കുവാനായി പാസ്പോർട്ട് സൈസ് ഫോട്ടോയ്ക്ക് വേണ്ടി സ്റ്റുഡിയോയിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഫൗസിയയുടെ ജീവിതത്തിൽ ആദ്യമായി അത്തരമൊരു അനുഭവം ഉണ്ടാകുന്നത്.

മുകളിലത്തെ നിലയിൽ ആയ സ്റ്റുഡിയോയിലേക്ക് പടികൾ കയറുവാൻ ആയി ആദ്യ പടിയിലേക്ക് കാലെടുത്തു വച്ചപ്പോൾ ആണ് മുകളിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നത് ഫൗസിയ കാണുന്നത്. ഒരാൾക്ക് കഷ്ടിച്ച് കയറി പോകാവുന്ന ഇടുങ്ങിയ ഗോവണി ആയതിനാൽ ഫൗസിയ മുകളിലേക്ക് കയറാതെ ഒതുങ്ങിനിന്നു അയാളെ ഒന്ന് മെല്ലെ നോക്കി. ഫൗസിയ നോക്കിയതും അയാൾ ഉടുമുണ്ട് ഉരിഞ്ഞു.

ആദ്യമായി ഒരു പുരുഷന്റെ നഗ്നത കണ്ടപ്പോൾ ആ പെൺകുട്ടിക്ക് ഉണ്ടായ സുരക്ഷിതമില്ലായ്മയും പേടിയും വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല. അലറി കരഞ്ഞു കൊണ്ട് വീട്ടിലേക്ക് എത്തിയെങ്കിലും ഒന്നും പറയാനാകാതെ വിറച്ചു നിൽക്കുകയായിരുന്നു ഫൗസിയ. കുത്താനോങ്ങുന്ന ഒരു സർപ്പത്തെപ്പോലെ ഒരുപാട് കാലം ആ കാഴ്ച ഫൗസിയയെ വേട്ടയാടിക്കൊണ്ടിരുന്നു.

ഏതു കെട്ടിടത്തിലെ പടികൾ കയറും മുൻപ് ഒന്ന് പകച്ചു പോകുന്ന വിധം ആ സംഭവം ഫൗസിയയെ തളർത്തി.ഇന്നും മുകളിലേക്ക് പടികയറുമ്പോൾ നടക്കാൻ സ്ഥലം ഉണ്ടെങ്കിൽ പോലും പുരുഷന്മാരെ കണ്ടാൽ ഒന്ന് പതുങ്ങി പോകുന്നു താനെന്ന് ഫൗസിയ തുറന്നുപറയുന്നു. മഹാരാജാസിൽ പഠിക്കുമ്പോഴാണ് ചിലർക്ക് നേരെ നിൽക്കാൻ വയ്യ എന്നും ദേഹത്തേക്ക് കുഴഞ്ഞു വീഴും എന്നും ഫൗസിയ തിരിച്ചറിയുന്നത്.

ഇതോടെ വിരലുകൾക്കിടയിൽ സേഫ്റ്റി പിന്നിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. അങ്ങനെ തന്റെ കുത്തേറ്റ് ചിലരെങ്കിലും നേരെ നിൽക്കാൻ പഠിച്ചു. യാത്രക്കാരായ പുരുഷന്മാരുടെ ശല്യം ഭയന്ന് ഡ്രൈവർമാരുടെ പിന്നിലെ കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ ആണ് ഡ്രൈവർമാരുടെ വിഷം ചീറ്റുന്ന അനുഭവങ്ങൾ ഉണ്ടായത്.

പെൺകുട്ടികളുടെ മാറിടത്തേക്ക് നോട്ടമെറിഞ്ഞ് ഹോൺ മുഴക്കി ആവശ്യമില്ലാതെ ശബ്ദമുണ്ടാക്കുന്നതും ദാവണിക്കിടയിലൂടെ അയാളുടെ കണ്ണുകൾ പായിക്കുന്നതും സഹിക്കാൻ വയ്യാതായപ്പോൾ ഇഷ്ടമുള്ള ആ വേഷം ഉപേക്ഷിക്കുകയായിരുന്നു എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു. പിന്നീട് ഈ വിഷയം ഫൗസിയ അടക്കമുള്ള ചില പെൺകുട്ടികൾ ട്രാഫിക് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരുപാട് പെൺകുട്ടികൾ ഒപ്പിട്ട ആ നിവേദനം കൊടുക്കുവാൻ ആയി ഏറ്റവും കൂടുതൽ പിന്തുണച്ചത് പുരുഷ സുഹൃത്തുക്കൾ ആയിരുന്നു. മനസ്സിനോട് ചേർന്ന് നിന്ന് സ്ത്രീകളോട് പുരുഷന്മാർ സംസാരിക്കുമ്പോഴാണ് സ്ത്രീകൾക്ക് പെൺപക്ഷത്തു നിന്ന് മാത്രമല്ലാതെ കാര്യങ്ങൾ കാണാൻ സാധിക്കുന്നത് എന്ന് ഫൗസിയ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top