Movlog

Movie Express

പ്രിയദർശന്റെ ദാമ്പത്യ പ്രശനങ്ങളിൽ ഒന്നും ഇടപെടാതെ സുഹൃത്ത് ആയ മോഹൻലാൽ ഒഴിഞ്ഞു മറിയത്തിന്റെ കാരണം ഇതാണ്

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ലിസി. നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലിസി 1982ൽ പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്.

“ഓടരുതമ്മാവാ ആളറിയാം”, “മുത്താരം കുന്ന് പി ഒ”, “ബോയിങ് ബോയിങ്”, “താളവട്ടം”, “വിക്രം”, “ചിത്രം” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ലിസി.

ആ കാലത്ത് മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം ലിസി അഭിനയിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയരംഗത്തെത്തിയ ലിസി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. അഭിനയത്തിൽ തിളങ്ങി നിന്നിരുന്ന സമയത്ത് പോലും സഹോദരി വേഷങ്ങളിലും നായികയുടെ സുഹൃത്തായും താരം അഭിനയിച്ചിരുന്നു. നായിക ആയി അഭിനയിക്കുമ്പോൾ തന്നെ സഹ നടിയായും അഭിനയിക്കാൻ യാതൊരു മടിയും ലിസിക്കുണ്ടായിരുന്നില്ല.

പ്രിയദർശനവുമായി പ്രണയത്തിലായിരുന്ന ലിസി 1990, ഡിസംബർ 13നായിരുന്നു പ്രിയദർശനെ വിവാഹം കഴിച്ചത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്, കല്യാണി പ്രിയദർശൻ, സിദ്ധാർഥ് പ്രിയദർശൻ. കല്യാണി സിനിമയിലെ ശ്രദ്ധേയമായ യുവതാരമാണ്.

“വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായിക ആയി എത്തിയ കല്യാണി “മരക്കാർ”, “ഹൃദയം” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. “മരക്കാർ”ലെ വിഷ്വൽ എഫെക്ട്സ് കൈകാര്യം ചെയ്തത് സിദ്ധാർഥ് പ്രിയദർശൻ ആയിരുന്നു.

ഇതിന് ദേശീയ പുരസ്‌കാരം നേടിയിരുന്നു സിദ്ധാർഥ്. നീണ്ട 24 വർഷത്തെ ദാമ്പത്യജീവിതം ഡിസംബർ 2014 അവസാനിപ്പിക്കുകയായിരുന്നു ലിസി. 2014ൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുകയും 2016ൽ വിവാഹമോചനം നേടുകയും ചെയ്തു ലിസി. മലയാളികളെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു പ്രിയദർശൻ ലിസയുടെ വിവാഹ മോചനം. വിവാഹ മോചനത്തിനു ശേഷം നേരിട്ട വിഷാദരോഗത്തെ കുറിച്ചെല്ലാം പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. നാല് മാസത്തോളം വിഷാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു പ്രിയദർശൻ.

പ്രിയദർശനും ലിസിയും ആയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല. മക്കൾ പോലും അവരുടെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. അവർ ഒരിക്കലും അമ്മയെയോ അച്ഛനെയോ കുറ്റപ്പെടുത്തി സംസാരിച്ചതും ഇല്ല.

നിസ്സാരമായ ചില ഈഗോ പ്രശ്നങ്ങളാണ് വിവാഹമോചനത്തിന് കാരണമായത്. മുമ്പ് പല അഭിമുഖങ്ങളിലും ലിസിയാണ് തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം എന്ന് പ്രിയദർശൻ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രിയദർശന്റെ ഒട്ടനവധി ചിത്രങ്ങളിൽ ലിസി അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ആറു വർഷത്തിനിടെ പ്രിയദർശന്റെ 22 സിനിമകളിലായിരുന്നു ലിസി അഭിനയിച്ചത്.

ഇപ്പോഴിതാ ഇവരുടെ വിവാഹ മോ ച ന ത്തി ന്റെ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. പ്രിയദർശൻറെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് മോഹൻലാൽ.

ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എല്ലാം വമ്പൻ വിജയമായിരുന്നു. പ്രിയന്റെ ദാമ്പത്യ ജീവിതം തകർച്ചയിൽ ആയിരുന്ന ഘട്ടത്തിൽ ലാലേട്ടൻ അതിൽ ഇടപെടാതെ ഒഴിഞ്ഞു മാറുകയായിരുന്നു. അതിന് ലാലേട്ടൻ പറഞ്ഞ കാര്യം ഇതായിരുന്നു. രണ്ടു പേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് അവരെ എതിർക്കുന്നവർ അവർക്ക് ശത്രുക്കൾ ആവാറുണ്ട്. അതുപോലെ തന്നെയാണ് രണ്ടു പേരും പിരിയാൻ തീരുമാനിക്കുമ്പോഴും. അത് എതിർക്കുന്നവരും അവർക്ക് ശത്രുക്കളാണ് എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top