Movlog

Kerala

എബിന് പിന്നാലെ ലിബിനും കല്യാണം ? ഫാൻസ്‌ ആകാംക്ഷയിൽ ! വിവാഹ ചിത്രങ്ങളും പങ്കു വെച്ച് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ.

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു ഇ ബുൾ ജെറ്റിന്റെ വാഹനം നെപ്പോളിയൻ കസ്റ്റഡിയിലെടുത്തതും തുടർന്നുണ്ടായ വിവാദങ്ങളും. കേരളത്തിലും പുറത്തുമായി ഒരുപാട് ആരാധകർ ഉള്ള യൂട്യൂബർമാർ ആണ് ഇ ബുൾ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും.കണ്ണൂർ സ്വദേശികളായ ഇവർ സാധാരണക്കാർക്കിടയിൽ വാൻ ലൈഫ് എന്ന ആശയം കൊണ്ട് വന്നവരാണ്. വാഹനങ്ങൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ട് പോകുവാനും ആണെന്നുള്ള പഴഞ്ചൻ ചിന്താഗതികളെ പൊളിച്ചു കൊണ്ട് വാഹനത്തിൽ തന്നെ താമസിച്ചു കൊണ്ട് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു ശ്രദ്ധ നേടിയവർ ആണ് ഇവർ. പഴയ ഓംനി വണ്ടിയിൽ സോളാർ അടക്കം, രണ്ടുപേർക്ക് കിടക്കാനുള്ള കിടപ്പുമുറിയും ശുചിമുറിയും പാചകം ചെയ്യാനുള്ള സൗകര്യവും എല്ലാം ഒരുക്കിയാണ് ഇവരുടെ യാത്രകൾ. രണ്ടു വർഷം മുമ്പ് ആരംഭിച്ച ചാനലിൽ ഇതിനോടകം 1.95 മില്യൺ സബ്സ്ക്രൈബർസ് ആണുള്ളത്.

അടുത്തിടെയായിരുന്നു നിയമവിരുദ്ധമായി രൂപമാറ്റം ചെയ്തതിന് ഇ ബുൾ ജെറ്റിന്റെ വാഹനം ആയ നപ്പോളിയനെ ആർ ടി ഓഫീസിൽ പിടിച്ചെടുത്തത്. നിയമവിരുദ്ധമായ രൂപമാറ്റത്തിന് പിഴയടക്കാൻ മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ തുടർ നടപടികൾക്കായി സഹോദരങ്ങൾ ആർ ടി ഓഫീസിലേക്ക് വിളിച്ചപ്പോൾ നാടകീയമായ സംഭവങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയത്. പിഴയടക്കാൻ ഇവർ കൂട്ടാക്കിയതില്ല. സർക്കാർ ഓഫീസിലെ കാര്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്തു . വിവാദങ്ങൾ കെട്ടടങ്ങിയതിന് ശേഷം വീണ്ടും ചാനലിൽ സജീവമായ സഹോദരങ്ങൾ ഇപ്പോൾ തങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തുകയാണ്. സ്വന്തം ജീവിതം സിനിമയാക്കണം എന്നാണ് ഇവരുടെ ആഗ്രഹം. സിനിമയ്ക്ക് സംവിധായകനെ തേടിയുള്ള കുറിപ്പ് ലിബിൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു.

ഇതോടെ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് എതിരെ വ്യാപകമായി ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് കണ്ടു പിന്മാറാൻ തയ്യാറല്ല ഇ ബുൾ ജെറ്റ് സഹോദരങ്ങൾ. സിനിമയുമായി മുന്നോട്ട് പോകുവാൻ തന്നെ ആണ് ഇവരുടെ തീരുമാനം. ഇപ്പോഴിതാ തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തുന്ന കുറിപ്പ് ആണ് ഇവർ പങ്കു വെക്കുന്നത്. നടിയും മോഡലുമായ നീരാജയാണ് ചിത്രത്തിൽ നായിക ആയി എത്തുക. നീരജയ്‌ക്കൊപ്പം ഉള്ള ചിത്രമാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറൽ ആയിരുന്നു. സിനിമയിലെ നായികയെ കിട്ടി, ഇനി നടനെ കൂടി കിട്ടിയാൽ മതി എന്ന കുറിപ്പും പങ്കു വെച്ചു. നായകന്മാർ ആയി നിങ്ങൾക്ക് തന്നെ അഭിനയിച്ചാൽ പോരെ എന്ന കമന്റുകളും ട്രോളുകളും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം പങ്കു വെച്ച വീഡിയോയിൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പുറത്തു വിട്ടിരുന്നു. വീഡിയോയുടെ തുടക്കത്തിൽ എബിന്റെ വിവാഹ ആൽബവും , ഇവരുടെ പുതിയ വീട് പനിയുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെച്ചിരുന്നു. പിന്നീട് സിനിമയുടെ സംവിധായകൻ റമീസിനെ പരിചയപ്പെടുത്തുകയായിരുന്നു. പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. രണ്ടു കോടി മുടക്കി കല്യാണം നടത്തി എന്ന കുറിപ്പോടെയാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഡിയോ പങ്കു വെച്ചത്. ഒപ്പം തംബ് നെയിൽ ആയി ലിബിന്റെ വിവാഹ ഫോട്ടോയാണ് ചേർത്തത്. ഇതോടെ ലിബിന്റെ വിവാഹം ശരിക്കും കഴിഞ്ഞോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ വീഡിയോയുടെ അവസാനം തംബ് നെയിലിന്റെ പിന്നാമ്പുറ കാഴ്ചകളും ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top