Movlog

Faith

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്ക് മരുന്ന് ബന്ധമുണ്ടോയെന്ന സംശയം ഉന്നയിച്ച് പോലീസ് ! കോടതിയിൽ പോലീസ് പറഞ്ഞ കാരണം ശക്തമാകുന്നത് ഈ സാഹചര്യത്തിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് ഇബുൾ ജെറ്റ് സഹോദരങ്ങളുടെ വാർത്തകളാണ്. പതിനെട്ടു ലക്ഷത്തിലേറെ സബ്സ്ക്രൈബർസ് ഉള്ള ഇ ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത് കണ്ണൂർ സ്വദേശികളായ എബിൻ വർഗീസ്, ലിബിൻ വർഗീസ് എന്നീ സഹോദരങ്ങളാണ്. സമൂഹത്തിലെ പ്രമുഖരും സിനിമാതാരങ്ങളും മാത്രം ആസ്വദിച്ചിരുന്ന കാരവൻ ജീവിതം സാധാരണക്കാർക്കിടയിൽ ശ്രദ്ധേയമാക്കിയ സഹോദരങ്ങളാണ് ഇവർ. ഒരു പഴയ ഓംനി വണ്ടിയിൽ പല സൗകര്യങ്ങളും ഒരുക്കി ഇന്ത്യയിലെ പല പ്രദേശങ്ങളിൽ യാത്ര ചെയ്തു ശ്രദ്ധേയരായവരാണ് ഇ ബുൾ ജെറ്റ് സഹോദരന്മാർ. നിയമം ലംഘിച്ചുകൊണ്ട് വാഹനം രൂപമാറ്റം നടത്തിയതിന് നെപ്പോളിയൻ എന്ന ഇവരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർ നടപടികൾക്കായി ഈ ബുൾ ജെറ്റ് സഹോദരന്മാർ ആർടിഒ ഓഫീസിൽ എത്തിയപ്പോൾ നാടകീയരംഗങ്ങൾ ആയിരുന്നു ആർടി ഓഫീസിൽ അരങ്ങേറിയത്.

വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനായി ആർടി ഓഫീസിലേക്ക് വിളിപ്പിച്ച ഇവർ ഇടിച്ചുകയറി വെഹിക്കിൾ ഇൻസ്പെക്ടർമാരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ആർടിഒ ഓഫീസിനുള്ളിൽ നിന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ സംഘർഷം സൃഷ്ടിക്കാനും ഇവർ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെ വിമർശിച്ച നിരവധി പേരായിരുന്നു സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. എന്നാൽ പിന്നീട് സംഭവത്തിലെ നിജസ്ഥിതി പുറത്തു വരികയായിരുന്നു. ഇപ്പോഴിതാ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. മയക്കുമരുന്നു കടത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതിനെക്കുറിച്ച് കൂടുതൽ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള ആവശ്യം കോടതിയിൽ സമർപ്പിച്ചപ്പോൾ ആണ് ഈ വാദം പോലീസ് ഉയർത്തിയത്. ഇ ബുൾ ജെറ്റ് സഹോദരന്മാർ അറസ്റ്റിലായതിനെ തുടർന്ന് വ്യാപകമായ സൈബർ ആക്രമണങ്ങൾ ആയിരുന്നു പോലീസിനും സർക്കാരിനുമെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് വ്യക്തമാക്കിയിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യം പോലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾ അടക്കം നിരവധി ആരാധകരുള്ള ഇവരുടെ യൂട്യൂബ് ചാനലിൽ നിരോധിത ചെടി ഉയർത്തിപ്പിടിച്ചുള്ള വീഡിയോ പങ്കുവെച്ചത് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഇതിനു നടപടിയെടുക്കണമെന്നും ആണ് പോലീസിന്റെ അഭിപ്രായം. നികുതി അടക്കാത്തത് അടക്കം ഒൻപത് നിയമലംഘനങ്ങൾ ആണ് ഇവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനും 7 വകുപ്പുകളാണ് പോലീസുകാർ ഇവർക്കെതിരെ ചുമത്തിയത്. ഇവരെ രക്ഷിക്കണം എന്ന ആവശ്യവുമായി ആരാധകർ നിരവധി പ്രമുഖരടക്കം പലരെയും സമീപിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പിനെതിരെ വ്യാപകമായ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top