Movlog

Movie Express

മമ്മുക്കയുടെ ഫോൺ വീണ്ടും മോഷണം പോയി ! ഇത് രണ്ടാം തവണയാണ് സംഭവിക്കുന്നത്

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, കുഞ്ഞിക്കയുടെ പാൻ ഇന്ത്യൻ ചിത്രമായിരുന്നു “കുറുപ്പ്”. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയി ദുൽഖർ എത്തിയ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്ക് ഉള്ള ചിത്രം കൂടിയാണ്.

35 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന്റെ ട്രെയ്‌ലർ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആയ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുന്നത്.

കേരള പോലീസ് ഇന്നും അന്വേഷിക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചിത്രമാണ് ദുൽഖർ സൽമാന്റെ “കുറുപ്പ്”. ദുൽഖർ സൽമാന്റെ വെഫാറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രം കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് ഇനിയും ചുരുളഴിയാത്ത ഒരു രഹസ്യമാണ്.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ അഞ്ചു ഭാഷകളിൽ ആയിട്ടാണ് റിലീസ് ചെയ്യുന്നത്. തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച വിജയം ആയിരുന്നു നേടിയത്. യാതൊരു കൊട്ടിഘോഷിക്കലും ഇല്ലാതെ നെറ്ഫ്ലിക്സിൽ ചിത്രം എത്തിയപ്പോഴും ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു. കേരളത്തിൽ മാത്രം 400 ലേറെ തീയേറ്ററുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ എന്ന താരത്തിനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച “സെക്കൻഡ് ഷോ” എന്ന സിനിമയുടെ സംവിധായകൻ ആണ് ശ്രീനാഥ് രാജേന്ദ്രൻ.

“കുറുപ്പി”ന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് നിരവധി ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ആദ്യമായിട്ടാണ് ദുൽഖറിന്റെ ഒരു ചിത്രത്തിന്റെ ട്രെയിലർ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

ഇതോടെ മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ തന്നെ പോസ്റ്റ് ചെയ്തതാണെന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതിനു പിന്നാലെ കുറുപ്പിന്റെ പ്രൊമോഷൻ പരിപാടിക്ക് എത്തിയ ദുൽഖറിനോട് ഇക്കാര്യത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു.

പൊതുവേ സ്വന്തം സിനിമകൾ ഒറ്റയ്ക്ക് തന്നെ പ്രൊമോട്ട് ചെയ്യുന്ന പതിവാണ് ദുൽഖറിന്റേത്. എന്നാൽ കോവിഡിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ചിത്രവും ഇത്രയും വലിയ ഒരു സിനിമ ആയതുകൊണ്ടും മാക്സിമം ആളുകളോട് ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിച്ചതായി ദുൽഖർ തുറന്നു പറഞ്ഞു. ഇതിന്റെ ഭാഗമായി വീട്ടിൽ വാപ്പച്ചിയോടും പടം പ്രമോട്ട് ചെയ്യണമെന്ന് പറയുകയും ഫോൺ എടുക്കാണെ എന്ന് പറഞ്ഞ് താൻ തന്നെയാണ് ട്രെയിലർ പോസ്റ്റ് ചെയ്തത് എന്നും ദുൽഖർ സൽമാൻ സമ്മതിച്ചിരുന്നു.

ട്രോളുകൾ ഒക്കെ കറക്റ്റ് ആയിരുന്നു എന്നായിരുന്നു ദുൽഖർ പറഞ്ഞത്. ഇതിന്റെ വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ ഫോൺ അടിച്ചു മാറ്റിയിരിക്കുകയാണ് ദുൽഖർ എന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നത്.

ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ “സല്യൂട്ട്”ന്റെ പോസ്റ്റർ മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചതിനു പിന്നാലെ വീണ്ടും ട്രോളിന്റെ പൂരം ആയിരിക്കുകയാണ്. റോഷൻ അന്ദ്രൂസ് സംവിധാനം ചെയ്‌ത്‌ ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “സല്യൂട്ട്”.

ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം ആണ് മമ്മൂട്ടി തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചത്. ഇതോടെ പോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകർ നിറഞ്ഞിട്ടുണ്ട്. “കുറുപ്പ്” സിനിമയുടെ ട്രെയിലർ മമ്മൂട്ടിയുടെ ഫോണിൽ നിന്ന് പങ്കുവെച്ചത് പോലെ ഇപ്പോൾ “സല്യൂട്ട്”ന്റെ പോസ്റ്റർ ദുൽഖർ മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി പങ്കുവെച്ചിരിക്കുകയാണ് എന്നാണ് ട്രോളുകൾ നിറയുന്നത്. മമ്മൂട്ടിക്ക് ഫോൺ ഒന്ന് താഴെ വെക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ എന്ന് തുടങ്ങി നിരവധി രസകരമായ കമന്റുകൾ ആണ് പോസ്റ്റിനു താഴെ ലഭിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top