Movlog

Kerala

ആദ്യ പ്രസവത്തിൽ ഇരട്ട കുട്ടികൾ ! ഭർത്താവിന്റെ നിർബന്ധത്തിൽ പ്രസവം നിർത്തി – 29 വയസ്സിൽ വിധവയായി – 45 വയസ്സിൽ ഒരു വീണ്ടും ഒരു കുഞ്ഞിനെ പ്രസവിച്ചു ജീവിതം തിരിച്ചു പിടിച്ച മരിയയുടെ കുറിപ്പ് ഹൃദയം കീഴടക്കും

പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം വീശിയ മരിയയുടെ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഇരുപത്തി ഒമ്പതാമത്തെ വയസ്സിൽ വിധവയായ മരിയ കടന്നുപോയ പരീക്ഷണങ്ങൾ ഏറെയാണ്. സ്വന്തം കുഞ്ഞുങ്ങൾ പോലും തിരിഞ്ഞു നോക്കാതെ ആയപ്പോൾ രണ്ടാമതൊരു വിവാഹത്തിനു ഒരുങ്ങിയ മരിയയെ കാത്തിരുന്നത് കുത്തുവാക്കുകളും പരിഹാസങ്ങളും ആയിരുന്നു. ഒരുഘട്ടത്തിൽ പ്രസവം നിർത്താൻ നിർബന്ധിതയായ മരിയയ്ക്ക് ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് വീണ്ടും പ്രതിസന്ധികൾ തലപൊക്കിയത്. എന്നാൽ സ്വന്തം കുഞ്ഞെന്ന മരിയയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് വൈദ്യശാസ്ത്രം. മരിയയുടെ ജീവിതത്തെക്കുറിച്ച് ഡോക്ടർ റെജി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ചിലന്തികളുടെ ഏകാഗ്രതയുടെയും സഹിഷ്ണുതയുടെയും പാഠങ്ങൾ പഠിപ്പിച്ച ഒരു കഥയായിരുന്നു റോബർട്ട് ബ്രൂസിന്റേത്. ഇംഗ്ലീഷുകാരിൽ നിന്നും സ്കോട്ടിഷ് ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ധീര രാജാവായിരുന്നു റോബർട്ട് ക്രൂസ്. ഇംഗ്ലീഷ് സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരുപാട് തവണ പരാജയപ്പെട്ട അദ്ദേഹം മാനസികമായും ശാരീരികമായും ആകെ തളർന്ന് ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയായിരുന്നു. അപ്പോഴായിരുന്നു വല കെട്ടാൻ ശ്രമിക്കുന്ന ഒരു ചിലന്തിയിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിച്ചത്. ഓരോ തവണയും കെട്ടുന്ന വല്ല പൊട്ടുമ്പോഴും തളരാതെ വളരെ ക്ഷമയോടെ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു ആ ചിലന്തി, അവസാനം അതിൽ വിജയിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ ആയിരുന്നു തനിക്ക് എന്തായിരുന്നു വേണ്ടത് എന്ന് ബ്രൂസ് മനസ്സിലാക്കിയത്. അങ്ങനെ വീണ്ടും ഇംഗ്ലീഷ് സേനയെ നേരിട്ട് ബ്രൂസ് വിജയിക്കുകയും തന്റെ ജനതയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു.

റോബർട്ട് ബ്രൂസിനെ പോലെ തന്നെയാണ് ചില അമ്മമാരും. ജീവിതത്തിൽ എത്രയേറെ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാലും തന്റെ മക്കൾക്ക് വേണ്ടി എല്ലാം സഹിക്കാനും ത്യജിക്കാനും തയ്യാറാകുന്നവർ ആണ് അമ്മമാർ. ഒരുഘട്ടത്തിൽ മക്കൾ അവരെ തോൽപ്പിക്കാൻ ശ്രമിക്കുമെങ്കിലും അതിലൊന്നും തോല്ക്കാതെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കും. അത്തരത്തിലൊരു അമ്മയായിരുന്നു മരിയ. കാസർകോടുള്ള യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മരിയ മൂന്ന് ആങ്ങളമാരുടെ ഒരു കുഞ്ഞു പെങ്ങൾ ആയിരുന്നു. മുത്തശ്ശിക്ക് ഒരു അസുഖം വന്നപ്പോൾ അവരുടെ ഏക ആഗ്രഹം മരിയയുടെ വിവാഹം കണ്ട് കണ്ണ് അടയ്ക്കണമെന്നായിരുന്നു. അങ്ങനെ മുത്തശ്ശിയുടെ ആഗ്രഹത്തിന് വേണ്ടി പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിക്കേണ്ടിവന്നു മരിയ. അച്ഛന്റെ സുഹൃത്തിന്റെ മകനുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മരിയ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇനിയും ഒരു കുഞ്ഞു വന്നാൽ മരിയക്ക് ബുദ്ധിമുട്ട് ആകുമല്ലോ എന്ന് കരുതി മരിയയുടെ ഭർത്താവ് റോബർട്ട് വാശിപിടിച്ച് മരിയയുടെ പ്രസവം നിർത്തിച്ചു.

പിന്നീട് അവരുടെ ജീവിതം ജോയ് റോയ് എന്നീ മക്കളെ ചുറ്റിപ്പറ്റിയായിരുന്നു. അവരുടെ കൊച്ചു ലോകത്ത് അതീവ സന്തോഷവതി ആയിരുന്നു മറിയ. എന്നാൽ ആ സന്തോഷത്തിന് അൽപ്പായുസ്സ് ആയിരുന്നു. ഒരു കാർ ആക്സിഡന്റിൽ റോബർട്ട് മരിച്ചതോടെ 29മത്തെ വയസ്സിൽ മരിയ വിധവയായി. വീണ്ടും ഒരു വിവാഹം കഴിക്കുവാനായി ഒരുപാടുപേർ നിർബന്ധിച്ചെങ്കിലും ഇനിയുള്ള കാലം മക്കൾക്ക് വേണ്ടി ജീവിക്കാൻ മരിയ തീരുമാനിക്കുകയായിരുന്നു. റോബർട്ടിന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാനും അവൾക്ക് ആവില്ലായിരുന്നു. റോബർട്ട് ഉണ്ടായിരുന്നപ്പോൾ മരിയെ കൊണ്ട് ബിഎഡ് എഴുതിപ്പിച്ചതിനാൽ അടുത്തുള്ള ഒരു സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നു. മരിയയുടെ മക്കൾ മിടുക്കരായി വളർന്നു. റോബർട്ടിന്റെ യുഎസിൽ ഉള്ള സഹോദരന് മക്കൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ആദ്യം ജോയിയെ അവിടേക്ക് കൊണ്ടുപോയി. അതു കണ്ട് പോകണമെന്ന് റോയിയും ആഗ്രഹിച്ചപ്പോൾ അവർ അവനെയും യുഎസിലേക്ക് കൊണ്ടുപോയി. അങ്ങനെ സ്വന്തം മക്കൾ മരിയയിൽ നിന്നും അകലുവാൻ തുടങ്ങി. ആദ്യമൊക്കെ വിളിക്കുകയും നാട്ടിലേക്ക് വരുകയും ചെയ്തവർ പിന്നീട് വരാതെയായി.

എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന വല്യച്ഛനും വല്യമ്മയും ആയി അവർക്ക് അച്ഛനും അമ്മയും. സ്വന്തം ജീവിതം പോലും മക്കൾക്ക് വേണ്ടി നീക്കിവച്ച അമ്മയുടെ സ്നേഹം കാണുവാൻ അവർക്ക് കാഴ്ചയില്ലാതായി. എല്ലാമറിയുന്ന റോബർട്ടിന്റെ സഹോദരനും ഭാര്യയും അത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. മക്കളുടെ അകൽച്ച മരിയയെ മാനസികമായി തകർത്തു. ആ സമയത്തെല്ലാം മരിയക്ക് കൈത്താങ്ങായി നിന്നിരുന്നത് മരിയ പഠിപ്പിച്ച സ്കൂളിലെ സയൻസ് അധ്യാപകനായ സന്തോഷ് ആയിരുന്നു. മരിയയെ പോലെ സ്വയം ജീവിക്കാൻ മറന്നു പോയ ഒരാളായിരുന്നു സന്തോഷും. കൂടപ്പിറപ്പുകൾക്ക് വേണ്ടി ജീവിച്ചു കഴിഞ്ഞപ്പോഴായിരുന്നു തനിക്ക് ആരും ഉണ്ടായിരുന്നില്ല എന്ന് അയാളും തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ മരിയയുടെ സങ്കടങ്ങൾ ഉൾക്കൊള്ളാൻ സന്തോഷിന് ആവുമായിരുന്നു. അവരുടെ ബന്ധം ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ചു. അതൊന്നും വക വെക്കാതെ അവർ വിവാഹം കഴിച്ചു.

മക്കളും സഭയും ബന്ധുക്കളുമെല്ലാം എതിർത്തെങ്കിലും തന്നെ അവഗണിച്ചവർക്കുള്ള മറുപടിയായി 45മത്തെ വയസ്സിൽ മരിയ വീണ്ടും വിവാഹിതയായി. വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു വേണമെന്ന് അവർക്ക് തോന്നി. എന്നാൽ പ്രസവം നിർത്തിയതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണവർ ഡോക്ടർ റെജിയെ കാണുവാൻ എത്തിയത്. രികനലൈസേഷൻ വഴി പ്രസവം നിർത്തുമ്പോൾ മുറിക്കുന്ന ഫലോപ്പിയൻ ട്യൂബുകളുടെ ഹ്യൂമൻ ശരിയാക്കി ഗർഭധാരണത്തിനുള്ള സാധ്യത ഉണ്ടാക്കാൻ സാധിക്കുമെങ്കിലും മരിയയുടെ പ്രായം അതിനൊരു തടസ്സം ആയിരുന്നു. എങ്കിലും അവരെ നിരുത്സാഹപ്പെടുത്താൻ ഡോക്ടർക്ക് തോന്നിയില്ല. മക്കളിൽ നിന്നും ഇത്രയേറെ അവഗണനകൾ ഉണ്ടായിട്ടും ഇനിയുമൊരു കുഞ്ഞിനെക്കുറിച്ച് മരിയ ചിന്തിക്കുന്നത് എന്തിനാണെന്ന് ഡോക്ടർ ചോദിച്ചപ്പോൾ മക്കളില്ലാതെ തനിക്ക് ആവില്ലെന്നും അതൊരു ശീലമായി പോയി എന്ന് ആ അമ്മ പറഞ്ഞു. മരിയയുടെ ആത്മാർത്ഥമായ ആഗ്രഹം കേട്ടപ്പോൾ അവർക്കു വേണ്ടി അറിയാതെ ഡോക്ടറും പ്രാർത്ഥിച്ചു പോയി.

സ്കാനിങ് ചെയ്തപ്പോൾ മരിയയുടെ യൂട്രസും ഓവറിയും എല്ലാം ആരോഗ്യകരം ആണെന്ന് മനസ്സിലായി. എല്ലാം ശരിയാവും എന്ന വിശ്വാസം ഉണ്ടായി. അങ്ങനെ മരിയയുടെ റീകനലൈസേഷൻ ചെയ്ത് അവർ നാട്ടിലേക്കു പോയി. പിന്നീടങ്ങോട്ടുള്ള ചികിത്സ എല്ലാം ഫോണിൽ ആയിരുന്നു. അങ്ങനെ നാല്പത്തി ഏഴാമത്തെ വയസ്സിൽ മരിയ വീണ്ടും ഗർഭിണിയായി. മരിയയുടെ ആഗ്രഹം പോലെ തന്നെ ഒരു ആൺകുട്ടിയും പിറന്നു. സന്തോഷിനെയും മരിയുടെയും പേരുകളുടെ അക്ഷരങ്ങൾ ചേർത്ത് സാം എന്ന് അവർ മകന് പേര് നൽകി. മകൻ ജനിച്ച സന്തോഷം കാരണമായിരിക്കും ഓരോ വർഷവും അവർക്ക് പ്രായം കുറയുന്നത് പോലെ തോന്നി. മരിയയെ അവഗണിച്ചിരുന്ന മക്കൾ ഇപ്പോൾ വീണ്ടും വിളിച്ചു തുടങ്ങി. ജീവിതം മരിയക്ക് മുന്നിൽ പ്രതിസന്ധികളുടെ വലയം തീർത്തപ്പോൾ അതിലൊന്നും തോൽക്കാതെ അതിജീവിക്കുകയായിരുന്നു മരിയ. അഞ്ചു വയസായ സാം സ്വന്തം കാലിൽ നിൽക്കാൻ ആവുന്നത് വരെയെങ്കിലും തനിക്ക് ആയുസ്സ് ഉണ്ടാവണമെന്ന ഒരൊറ്റ പ്രാർത്ഥനയെ ആ അമ്മയ്ക്ക് ഉള്ളൂ. ഒരു പ്രായം എത്തിയാൽ മക്കൾ നമ്മളിൽ നിന്ന് അകന്നു പോകും എന്നറിയാം എങ്കിലും ഓരോ മാതാപിതാക്കളും അവരുടെ ജീവിതാവസാനംവരെ മക്കൾ ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top