Movlog

Movie Express

വൈഷ്ണവിനെക്കുറിച്ച് മനസ്സുതുറന്ന് ദിയ കൃഷ്ണ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരകുടുംബം ആണ് നടൻ കൃഷ്ണകുമാറിന്റേത്. സിനിമാ സീരിയൽ രംഗത്ത് ഏറെ സജീവമായ കൃഷ്ണകുമാറിന്റെ നാലു മക്കൾക്കും ആരാധകർ ഏറെയാണ്. മൂത്ത മകൾ അഹാന കൃഷ്ണ മലയാളസിനിമയിൽ സജീവമാണ്. അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഇവരെല്ലാവരും മികച്ച നർത്തകരും ആണ്. സഹോദരിമാരുടെ നൃത്ത വീഡിയോകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറൽ ആവാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാലുമക്കളും സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഇതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ഈ കുടുംബത്തിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

വീട്ടിലെ വിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പം ഉള്ള നിമിഷങ്ങളും ആണ് ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുള്ളത്. അഹാനയുടെ മറ്റ് സഹോദരികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത് ഓസി എന്ന വിളിപ്പേരുള്ള ദിയ കൃഷ്ണ ആണ്. ദിയയ്ക്ക് ഇൻസ്റ്റാഗ്രാമിലും ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ഇപ്പോൾ അറിയപ്പെടുന്ന ഒരു ഇൻഫ്ലുവന്സർ കൂടിയാണ്. വീട്ടുവിശേഷങ്ങളേക്കാൾ കൂടുതൽ സുഹൃത്തുക്കൾക്കൊപ്പം ഉള്ള വിശേഷങ്ങളാണ് ദിയ പങ്കുവയ്ക്കാറുള്ളത്. ഈ അടുത്ത കാലത്തായി ദിയയുടെ വീഡിയോകളിൽ എല്ലാം സുഹൃത്തായ വൈഷ്ണവും സജീവസാന്നിധ്യമാണ്. ദിയയെ പോലെ വൈഷ്ണവം യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ഈ യൂട്യൂബ് ചാനലിൽ അധികവും.

ഇപ്പോഴിതാ വൈഷ്ണവിനെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ദിയ. കിച്ചു എന്നു വിളിക്കുന്ന വൈഷ്ണവ് ഹരിചന്ദ്രനുമായി കോളേജ് കാലംതൊട്ട് പ്രണയത്തിലാണ് ദിയ. ഇവരുടെ പ്രണയബന്ധത്തെ പിന്തുണച്ചും വിമർശിച്ചും ഒരുപാട് പേർ മുന്നോട്ട് വരാറുണ്ട്. എന്നാണ് ഇവരുടെ വിവാഹം എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഈ കോടീശ്വരനും കെട്ടിപ്പിടിച്ച് നടപ്പ് ഇനി അടുത്ത കോടീശ്വരനെ എപ്പോൾ പിടിക്കും എന്നൊക്കെ ചിലർ മോശമായി കമന്റ് ചെയ്യാറുണ്ടെന്നും ദിയ വെളിപ്പെടുത്തുന്നു. ഒരു നാരങ്ങാ വെള്ളം പോലും വാങ്ങി തരാത്ത ഇവനാണോ കോടീശ്വരൻ എന്നായിരുന്നു ദിയയുടെ മറുപടി.

പ്രണയത്തിൽ ആണെങ്കിലും എപ്പോഴും തമ്മിലടി ആണെന്നും തല്ല് ഒഴിഞ്ഞ നേരമില്ല എന്നും ദിയ തുറന്നു പറയുന്നു. ഇരുവർക്കും ഒരേ സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ അവർക്ക് മുന്നിലിരിക്കുമ്പോൾ എന്ത് പ്രണയം, എന്ത് കാമുകൻ കാമുകി എന്ന മട്ടാണ് . ദിയയുടെ സഹോദരി ഇഷാനിക്കും ഒരു പ്രണയമുണ്ട്. അർജുൻ എന്നാണ് ഇഷാനിയുടെ ബോയ്ഫ്രണ്ടിന്റെ പേര്. അടുത്തിടെ ഇഷാനിയും അർജുനും വൈഷ്ണവവും ദിയയും ബാംഗ്ലൂരിലേക്ക് നടത്തിയ യാത്ര, വീഡിയോയിലൂടെ ഇരുവരും പുറത്തുവിട്ടിരുന്നു. നാലു പേരും ഒരേ കോളേജിൽ പഠിക്കുന്നത് കൊണ്ട് പരസ്പരം അറിയുകയും ചെയ്യാം.

കൃഷ്ണ സഹോദരിമാർ ബിഗ് ബോസ് മൂന്നാം സീസണിലേക്ക് എത്തുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇഷാനിക്കൊപ്പം ദിയ ഷോയിൽ പ്രവേശിക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്നും ഷോയിൽ പങ്കെടുക്കുന്നില്ല എന്നും ദിയ പ്രതികരിച്ചു. ദിയ മാത്രമല്ല സഹോദരി ഇഷാനിയും ബിഗ് ബോസിൽ പങ്കെടുക്കുന്നില്ല എന്ന് വെളിപ്പെടുത്തിയിരുന്നു. മൊബൈൽ ഫോൺ ഇല്ലാതെ അവർ എങ്ങനെ ജീവിക്കും എന്നായിരുന്നു ആളുകളുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ദിയ ആ പ്രതികരണങ്ങളോട് ശരി വെക്കുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top