Movlog

Movie Express

ഡിസ്കോ ബാബുവിന്റെ ഓണം തകർപ്പൻ ഓണം ! രസകരമായ കുട്ടി സ്റ്റോറീസ് ന്റെ ആദ്യ വീഡിയോ കാണാം

മലയാളികളുടെ ഏറ്റവും വലിയ ആഘോഷം ആണ് ഓണം. ഓണത്തിന് മലയാളികൾക്ക് മുന്നിൽ എത്തിയ ഒരു സമ്മാനം ആണ് “ഡിസ്കോ ബാബുവിന്റെ ഓണം” എന്ന രസകരമായ ഷോർട് സ്റ്റോറി. തിരുവോണ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. കുട്ടി സ്റ്റോറീസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ലിബിൻ അയ്യമ്പിള്ളി ആണ്. ലിബിനും പ്രശാന്ത് തൃക്കളത്തൂരും ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡിസ്കോ ബാബു ആയെത്തുന്നത് ഷിനോജ് വർഗീസ് ആണ്.

“അങ്കമാലി ഡയറീസ്”, “സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ” എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സിനോജ് വർഗീസ്. സിനോജ് വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഓണം സ്‌പെഷൽ റിലീസ് ആണ് “ഡിസ്ക്കോ ബാബുവിന്റെ ഓണം”. കുട്ടി സ്റ്റോറീസ് എന്ന ചാനലിലൂടെ പുറത്തു വിട്ട “ഡിസ്കോ ബാബുവിന്റെ ഓണ”ത്തിൽ സിനോജിന് പുറമെ ആനന്ദ് മന്മഥൻ, ജെറിൻ ജോളി, ബ്ലൈർ, പ്രശാന്ത് തൃക്കളത്തൂർ, രതീഷ്, ഗോപിക, അനഘ, അന്ന പ്രസാദ്, ശാലിനി ദിനേശൻ എന്നിവരാണ് ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നത്. മികച്ച പ്രതികരണങ്ങളോടെയും അഭിനന്ദനങ്ങളോടെയും മുന്നേറുകയാണ് ചിത്രമിപ്പോൾ

Click to comment

You must be logged in to post a comment Login

Leave a Reply

To Top