Movlog

Movie Express

അച്ഛനെ കള്ളാ എന്ന് വിളിച്ച മാമാട്ടി! എടാ കള്ളാ പോകല്ലേ ! അങ്ങനെ വിളിക്കാൻ ഉണ്ടായ സാഹചര്യം ഇതാണ്

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരകുടുംബമാണ് ജനപ്രിയ നടൻ ദിലീപിന്റെത്. കലാഭവനിൽ മിമിക്രി താരം ആയി കലാജീവിതം ആരംഭിച്ച ദിലീപ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടുകയായിരുന്നു.

കഠിനാധ്വാനവും നിരന്തരമായ പ്രയത്നം കൊണ്ടാണ് ദിലീപ് ഇന്ന് കാണുന്ന താരപദവി എല്ലാം നേടിയെടുത്തത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പരിശ്രമിക്കാം തയ്യാറാണ് ദിലീപ്.

വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്ക് വേണ്ടി ഇത്രയേറെ രൂപമാറ്റങ്ങൾ ചെയ്യുന്ന മറ്റൊരു നടൻ ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ഉണ്ടാവില്ല. ദിലീപിന്റെ കുടുംബ ജീവിതം എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി തിളങ്ങിയ മഞ്ജുവാര്യർ ആയിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ. “ഈ പുഴയും കടന്ന്”, “കുടമാറ്റം”, “സല്ലാപം” എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഇവരുടേത് പ്രണയ വിവാഹമായിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു താരം. മഞ്ജുവിന്റെ വരവിനെന്ന പോലെ മറ്റൊരു താരത്തിന്റെയും തിരിച്ചുവരവിനായി ആരാധകർ ഇത്രയേറെ കാത്തിരുന്നിട്ട് ഉണ്ടാവില്ല. ദിലീപിനോടൊപ്പം ഒരുപാട് നായികമാർ മലയാളസിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും ദിലീപ് -കാവ്യ താരജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

ബാലതാരമായി മലയാള സിനിമയിൽ എത്തിയ കാവ്യയോട് സ്വന്തം വീട്ടിലെ കുട്ടിയോടെന്ന പോലുള്ള സ്നേഹമായിരുന്നു മലയാളികൾക്ക്. ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് യഥാർത്ഥ ജീവിതത്തിലും ദിലീപിന്റെ നായിക ആവുകയായിരുന്നു. 14 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് മഞ്ജുവുമായി വിവാഹ മോചനം നേടിയ ദിലീപ് പിന്നീട് കാവ്യയെ വിവാഹം കഴിക്കുകയായിരുന്നു.

ഒരുപാട് പ്രതിസന്ധികളും നിറഞ്ഞ ജീവിതമായിരുന്നു ഇവരുടേത്. എന്നാൽ അതിനോടൊന്നും പ്രതികരിക്കാതെ വളരെ സന്തോഷകരമായ കുടുംബ ജീവിതം തന്നെയായിരുന്നു കാവ്യയും ദിലീപും നയിച്ചത്. 2016 ലായിരുന്നു ഇവരുടെ വിവാഹം. 2018ൽ ആയിരുന്നു വിജയദശമി ദിനത്തിൽ ഇവർക്ക് മകൾ മഹാലക്ഷ്മി പിറന്നത്. മാമാട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

അനിയത്തിക്കുട്ടിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾ മീനാക്ഷിയും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. അടുത്തിടെ മാമാട്ടിയുടെ കുസൃതി നിറഞ്ഞ വീഡിയോകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ മാമാട്ടിയെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. നാദിർഷ സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന “കേശു ഈ വീടിന്റെ നാഥൻ” എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലാണ് മാമാട്ടിയുടെ രസകരമായ ഒരു അനുഭവം താരം പങ്കുവെച്ചത് വെച്ചത്.

മൂന്നു വയസ്സുകാരി മാമാട്ടിക്ക് യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ആരെങ്കിലും പുറത്തേക്ക് പോകുമ്പോൾ ഉടനെ അവളുടെ ബാഗും ആയി വണ്ടിയിൽ കയറും. ഒരിക്കൽ ഉടുപ്പ് പോലും ഇടാതെ ദിലീപിനോടൊപ്പം പോകുവാനായി” അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ” എന്ന് വിളിച്ചു ദിലീപിന് പിന്നാലെ വരുന്നുണ്ടായിരുന്നു.

എന്നാൽ മാമാട്ടിയെ മൈൻഡ് ചെയ്യാതെ ദിലീപ് പോകാനൊരുങ്ങിയപ്പോൾ അച്ഛാ പോകല്ലേ എന്ന് മാറി എടാ കള്ളാ പോകല്ലേ എന്നായി മാമാട്ടി. അതു കേട്ടപ്പോൾ ചിരിച്ചു പോയി എന്ന് ദിലീപ് പറയുന്നു. യൂട്യൂബിൽ കുട്ടികൾക്കുള്ള വീഡിയോകൾ ഒക്കെ കണ്ടിട്ടാകണം ഇത്തരം വാക്കുകൾ കിട്ടുന്നത് എന്നും ദിലീപ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top