Movlog

Movie Express

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ് ! മഞ്ജു എന്നും നന്നായി ജീവിക്കണം എന്നെ ഞാൻ ആഗ്രഹിച്ചിട്ടുള്ളു

കലാഭവനിൽ നിന്നും മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്നു പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ താരം ആണ് ദിലീപ്. ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച് കഠിനാധ്വാനവും, ആത്മവിശ്വാസവും കൊണ്ട് നായകനിരയിലേക്ക് ഉയർന്ന താരം ആണ് ദിലീപ്.

ദിലീപിന്റെ ഉയർച്ചയും വളർച്ചയും എല്ലാം മലയാളികൾ അടുത്ത് അറിഞ്ഞിട്ടുള്ളത് ആണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി ഇത്രയേറെ രൂപമാറ്റം നടത്തിയ മറ്റൊരു കലാകാരൻ ഉണ്ടാവില്ല.”കുഞ്ഞിക്കൂനൻ”, “പച്ചക്കുതിര”, “ചാന്തുപൊട്ട്”, “മായാമോഹിനി”, “സൗണ്ട് തോമ ” എന്നീ ചിത്രങ്ങളില്ലാം വിസ്മയിപ്പിക്കുന്ന രൂപമാറ്റം ആയിരുന്നു ദിലീപ് കൊണ്ട് വന്നത്.മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ദിലീപ് ഒരു നടന് പുറമെ മികച്ച ഒരു നിർമാതാവ് കൂടിയാണ്. മലയാള സിനിമയിലെ താരങ്ങൾ എല്ലാം അണിനിരന്ന “ട്വന്റി ട്വന്റി” നിർമിച്ചത് ദിലീപ് ആയിരുന്നു.

ദിലീപിന്റെ കുടുംബവർത്തകൾ എന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യരുമായുള്ള പ്രണയ വിവാഹവും, പിന്നീട് വിവാഹ മോചനവും, കാവ്യാ മാധവനുമായുള്ള ഗോസിപ്പുകളും, രണ്ടാം വിവാഹവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാരിയർ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ കഥാപാത്രങ്ങൾ ചെയ്‌ത്‌ മലയാളികളുടെ ഇഷ്ടനായിക ആയി മാറിയ മഞ്ജു വാരിയർ ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവിനെന്ന പോലെ മറ്റു ഒരു നടിയുടെ വരവിനായി മലയാളികൾ ഇത്രയേറെ കാത്തിരുന്നിട്ടുണ്ടാവില്ല. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം ആയിരുന്നു മഞ്ജു ഗംഭീര തിരിച്ചു വരവ് നടത്തിയത്. രണം വരവിൽ കൈ നിറയെ അവസരങ്ങൾ ആണ് മഞ്ജുവിനെ തേടിയെത്തിയത്.

മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷി അച്ഛനോടൊപ്പം ആണ് കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷം കാവ്യ മാധവനെ വിവാഹം കഴിച്ചു ദിലീപ്. 2018 ൽ ഇവർക്ക് മഹാലക്ഷ്മി എന്നൊരു പെൺകുഞ്ഞ് പിറന്നു. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ദിലീപിന്റെ കുടുംബജീവിതത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ തേടിയെത്താറുണ്ടെങ്കിലും അതിനൊന്നും ചെവി കൊടുക്കാറില്ല താരം.

മഞ്ജുവിനെ കുറ്റം പറയുന്നവർ അവരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓർക്കണം. ഒരുപാട് കഴിവുള്ള മികച്ച ഒരു അഭിനേത്രിയാണ് മഞ്ജു. മഞ്ജുവിന് എല്ലാ വിധ ഉയർച്ചകളും നേടാൻ കഴിയണം എന്ന് ആഗ്രഹിക്കുന്നു എന്നും ദിലീപ് തുറന്നു പറയുന്നു. തന്റെ മകളുടെ അമ്മയാണ് മഞ്ജു എന്നും ആ മാന്യത താൻ കാണിക്കുമെന്നും ദിലീപ് കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top