Movlog

Movie Express

ഒരു ആയയെ വെക്കാൻ പോലും കാവ്യ സമ്മതിച്ചില്ല ! തുറന്ന് പറഞ്ഞു ദിലീപ്

മലയാള സിനിമാപ്രേമികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ദിലീപ്- കാവ്യ. ഒരുകാലത്ത് മലയാള സിനിമയിൽ ഭാഗ്യ ജോഡികൾ ആയി തിളങ്ങിയ ദിലീപ്-കാവ്യ പിന്നീട് യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ബാലതാരമായി എത്തിയ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ പ്രിയപ്പെട്ടവൾ ആയി മാറിയ താരം ആണ് കാവ്യ മാധവൻ.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് കാവ്യ ലാൽ ജോസ് സംവിധാനം ചെയ്ത “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ സിനിമയിലെ നായകൻ ദിലീപ് തന്നെ കാവ്യയുടെ ജീവിതത്തിലെ നായകൻ ആവുകയായിരുന്നു. “ഡാർലിംഗ് ഡാർലിംഗ്”, “മീശമാധവൻ”, “ദോസ്ത്”, “പാപ്പി അപ്പച്ചാ”, “കൊച്ചി രാജാവ്”,” ചൈന ടൌൺ”, “ചക്കരമുത്ത്” തുടങ്ങി ദിലീപും കാവ്യയും ഒന്നിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു.

ഇവരുടെ പേരുകൾ ചേർത്ത് ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം തള്ളിക്കളയുകയിരുന്നു ഇരുവരും.ലേഡി സൂപ്പർസ്റ്റാർ മഞ്ജുവുമായുള്ള വിവാഹജീവിതം വേർപെടുത്തിയ ദിലീപ് പിന്നീട് കാവ്യയെ സ്വന്തമാക്കുകയായിരുന്നു. ഒരുപാട് വിമർശനങ്ങൾക്കും ഒടുവിൽ ആയിരുന്നു ഇവർ ഒന്നിച്ചത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി ദിലീപിനൊപ്പം ആണ് കഴിയുന്നത്. അത് കൊണ്ട് തന്നെ ഇവരുടെ വാർത്തകൾ വന്നപ്പോൾ മഞ്ജുവിനെ ആയിരുന്നു പലരും വിമർശിച്ചത്.

എന്നാൽ ശേഷം കാവ്യയെ ദിലീപ് വിവാഹം കഴിച്ചതോടെ പണ്ട് പ്രചരിച്ച ഗോസിപ്പുകൾ എല്ലാം സത്യമാണെന്നും മഞ്ജുവുമായുള്ള വിവാഹ ദിലീപ് ആണ് കാരണക്കാരൻ എന്നും വിമർശനങ്ങൾ ഉയർന്നു. എന്നാൽ വകവെക്കാതെ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുന്നതിനിടയിൽ ആണ് വീണ്ടും ദിലീപിന്റെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ കടന്നു വന്നത്.

ജയിൽ ജീവിതവും, സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നതും എല്ലാം ദിലീപിന്റെ ജീവിതത്തിൽ വലിയ തിരിച്ചടികൾ ആയിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ഇന്ന് റിലീസ് ചെയ്യുന്നത്. നാദിർഷ സംവിധാനം ചെയ്‌ത്‌ ദിലീപ് തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന “കേശു ഈ വീടിന്റെ നാഥൻ” എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിലെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മകൾ മഹാലക്ഷ്മിയെ കുറിച്ചും കാവ്യയെ കുറിച്ചും ദിലീപ് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധേയമാവുന്നത്. ദിലീപിന്റെയും കാവ്യയുടെയും മകൾ ആണ് മഹാലക്ഷ്മി.

2018ൽ വിജയദശമി ദിനത്തിൽ പിറന്ന മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അനിയത്തിക്കൊപ്പം ഉള്ള ചിത്രങ്ങൾ മീനാക്ഷിയും ഇൻസ്റാഗ്രാമിലൂടെ പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് കാവ്യയാണെന്ന് വെളിപ്പെടുത്തുകയാണ് ദിലീപ്. കാവ്യാ വളരെ തിരക്കേറിയ ഒരു ‘അമ്മ ആണെന്നും ആദ്യം മുതലേ മകളുടെ കാര്യങ്ങൾ നോക്കാൻ ഒരു ആയയെ വെക്കാൻ പോലും കാവ്യാ സമ്മതിച്ചിട്ടില്ലെന്നും ദിലീപ് പറയുന്നു.

കാവ്യയും ദിലീപും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. എന്നാൽ ഇനി ഒരുമിച്ചു അഭിനയിക്കുമോ എന്നൊന്നും അറിയില്ല എന്നാണ് ദിലീപ് നൽകിയ മറുപടി. വീട്ടിലെ റൗഡി ബേബി ആണ് മഹാലക്ഷ്മി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top