Movlog

Movie Express

ജീവിതത്തിലെ ആ സന്തോഷ വാർത്ത ആരാധകരു മായി പങ്കു വെച്ച് നടി ദേവിചന്ദന.. മനസ്സ് തുറന്ന് മറുപടി നൽകി ആരാധകർ.

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. ഹാസ്യതാരം, അഭിനേതാവ് എന്നതിലുപരി മികച്ചൊരു നർത്തകിയാണ് താരം. കോമഡി സ്കിറ്റുകളിലൂടെ ഹാസ്യതാരമായി ആദ്യകാലത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ നടി പിന്നീട് സീരിയലുകളിലും ബിഗ് സ്ക്രീനിലും സജീവമാവുകയായിരുന്നു. നൃത്തവും അഭിനയവുമായി സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് താരമിപ്പോൾ. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ദേവിചന്ദന. ലൊക്കേഷനിലെ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ. കിഷോറിനോടൊപ്പം ഉള്ള 16 വർഷത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ നിമിഷം പങ്കുവയ്ക്കുകയാണ് നടി.

മധുരമുള്ള 16 വർഷത്തെ ജീവിതം പൂർത്തിയാക്കി എന്ന് കുറിച്ചുകൊണ്ടാണ് കിഷോറിനോടൊപ്പമുള്ള ചിത്രങ്ങൾ കൊളാഷ് ആക്കി നടി പങ്കുവെച്ചത്. എന്നെ മനസ്സിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുംതോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. വിവാഹ വാർഷിക ആശംസകൾ എന്നായിരുന്നു ചിത്രത്തിനൊപ്പം താരം പങ്കു വെച്ച കുറിപ്പ്.

നടിയുടെ കുറിപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽസംപ്രേഷണം ചെയ്യുന്ന “പൗർണമിത്തിങ്കൾ” എന്ന ജനപ്രിയ പരമ്പരയിൽ അഭിനയിക്കുകയാണ് ദേവി ചന്ദന.

ഒരു ഇടവേളയ്ക്കു ശേഷമാണ് നടി വസന്തമല്ലിക എന്ന നെഗറ്റീവ് കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് വസന്തമല്ലിക. നല്ലവണ്ണം മെലിഞ്ഞു അതീവ സുന്ദരി ആയിട്ടാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്.

ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് കിഷോറും ദേവിയും വിവാഹിതരാവുന്നത്. കലാഭവനിലെ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിനുശേഷം വണ്ണത്തിന്റെ പേരിൽ വലിയ പരിഹാസം നേരിടേണ്ടി വന്നത് താരം പങ്കുവെച്ചിരുന്നു.

അങ്ങനെ ഉണ്ടായ വാശിയിൽ ശരീരഭാരം കുറയ്ക്കുകയായിരുന്നു. ഭർത്താവായ കിഷോർ മകൻ ആണോ എന്നുള്ള ചോദ്യം പോലും തനിക്ക് നേരിടേണ്ടി വന്നിരുന്നു എന്നും ശരീരഭാരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു എന്നും നടി വെളിപ്പെടുത്തി. ഒന്നര വർഷം കൊണ്ട് 20 കിലോ ഭാരമാണ് നടി കുറച്ചത്. കൃത്യമായ വ്യായാമവും ഡയറ്റിങ്ങിലൂടെ ആണ് നടി ഇത് സാധിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top