Movlog

Health

വാക്സിൻ സ്ലോട്ട് ഇനി എളുപ്പം ലഭിക്കും – ബുക്ക് ചെയ്യാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ! പരമാവധി ഷെയർ ചെയ്യൂ

കോവിഡ് വാക്സിൻ സ്ലോട്ട് ഇനി വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ അറിയിച്ചു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം ആണ് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഇനി വീട്ടിൽ ഇരുന്ന് ഫോണിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. മൈ ഗോവ് ഇന്ത്യ കൊറോണ ഹെല്പ് ഡെസ്ക് ആയ +91 9013151515 എന്ന നമ്പറിലേക്ക് വാട്സാപ്പിൽ നിന്നും ബുക്ക് സ്ലോട്ട് എന്ന സന്ദേശം ആദ്യം അയക്കണം. സന്ദേശം അയക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒട്ടിപി എത്തും. ഇത് വെരിഫൈ ചെയ്തതിന് ശേഷം വാക്സിനേഷനുള്ള സ്ഥലം, തീയതി, പിൻകോഡ്, ഏതു വാക്സിൻ ആണ് എടുക്കുന്നത് എന്നിവ തിരഞ്ഞെടുക്കുക.

2021 അവസാനം ആവുമ്പോഴേക്കും രാജ്യത്തുള്ള മുതിർന്നവർക്ക് എല്ലാം കോവിഡ് 19 പ്രതിരോധ വാക്സിൻ നൽകണം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗം ആയിട്ടാണ് വാക്സിൻ സ്ലോട്ടുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ വാട്സാപ്പിലൂടെ സൗകര്യം ഒരുക്കുന്നത്. വാട്സാപ്പ് വഴി വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന സൗകര്യവും ഈ മാസം ആദ്യം സർക്കാർ ഏർപ്പെടുത്തിയിരുന്നു. മുകളിൽ പറഞ്ഞ നമ്പറിൽ കോവിഡ് സർട്ടിഫിക്കറ്റ് എന്ന് ടൈപ് ചെയ്താൽ മൊബൈൽ ഫോണിലേക്ക് ഒട്ടിപി എത്തും. ഇത് വെരിഫൈ ചെയ്ത ഉടൻ തന്നെ സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top