Movlog

Movie Express

പ്രിയസഖിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ചെമ്പരത്തി പരമ്പരയിലെ ആനന്ദകൃഷ്ണൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്റ്റെബിൻ ജേക്കബ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര “ചെമ്പരത്തി”യിലെ ആനന്ദകൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റെബിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. “നീർമാതളം” എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്ക്രീനിലെത്തുന്നത്. ഈ പരമ്പരയിൽ പോലീസ് ഓഫീസർ ആയി എത്തിയ താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണ് “ചെമ്പരത്തി”. “നീർമാതളം” എന്ന പരമ്പരയുടെ സംവിധായകൻ ഡോക്ടർ ജനാർദ്ദനനാണ് “ചെമ്പരത്തി”യും സംവിധാനം ചെയ്യുന്നത്.

മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ഈ പരമ്പര. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ചെമ്പരത്തിയിലെ താരങ്ങളെല്ലാം. ഇവരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. സീരിയലിന്റെ വിശേഷങ്ങൾ മാത്രമല്ല കുടുംബ വിശേഷങ്ങളും പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. നടൻ സ്റ്റെബിൻ പങ്കുവെച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായത്.

സ്റ്റെബിൻ എന്ന പേരിനേക്കാൾ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദകൃഷ്ണൻ എന്ന പേരായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. വളരെ ചെറിയ സമയം കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റെബിന് കഴിഞ്ഞു. ആനന്ദ് കല്യാണി ജോഡിയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരം തന്റെ പ്രിയപ്പെട്ടവൾക്കൊപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്. പ്രിയ സഖി എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. എന്നാൽ പെൺകുട്ടിയുടെ പേരും മറ്റ് വിവരങ്ങൾ ഒന്നും താരം പങ്കു വെച്ചിട്ടില്ല.

സെൽഫി പങ്കു വെച്ചതിനു പിന്നാലെ താരത്തിന് എല്ലാവിധ ആശംസകളും നേർന്ന് ആരാധകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് സ്റ്റെബിന്റെ കുടുംബം. പ്രണയത്തെക്കുറിച്ച് ഇതിനു മുമ്പുള്ള ഒരു അഭിമുഖത്തിൽ താരം സൂചിപ്പിച്ചിരുന്നു. പ്രണയം ഇല്ലാത്തവരായി ആരുണ്ട്, എല്ലാവർക്കും പ്രണയം ഉണ്ടല്ലോ എന്നായിരുന്നു ഒരു ചിരിയോടെ താരം അഭിമുഖത്തിൽ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top