Movlog

Faith

മകൻ നഷ്ടമായി നാല് വർഷം പിന്നിടുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കു വെച്ച് ചക്കപ്പഴത്തിലെ ലളിതാമ്മ.

പതിവ് സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കുടുംബജീവിതത്തിലെ രസകരമായ നിമിഷങ്ങൾ നർമത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ കൊണ്ടും നർമ്മം നിറഞ്ഞ സംഭാഷണങ്ങൾ കൊണ്ടും മലയാളികൾ നെഞ്ചിലേറ്റിയ പരമ്പര അഞ്ചു വർഷത്തിൽ ഏറെ സംപ്രേഷണം ചെയ്തതിനു ശേഷം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. അപ്രതീക്ഷിതമായി പരമ്പര നിർത്തിവെച്ചത് ആരാധകരെ ഏറെ വിഷമിപ്പിച്ചു. ഉപ്പുംമുളകും നിർത്തിയതിന്റെ വിഷമം പ്രേക്ഷകർ മറന്നത് “ചക്കപ്പഴം” എന്ന പരമ്പര വന്നതോടെ ആയിരുന്നു. “ഉപ്പും മുളകും” എന്ന പരമ്പരയോട് സമാനമായ ഒന്നാണ് ചക്കപ്പഴം .

കുടുംബത്തിലെ രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചക്കപ്പഴം പരമ്പരയിൽ എത്തുന്നത് പ്രേക്ഷകർക്ക് അത്ര പരിചയമില്ലാത്ത താരങ്ങളാണ്. പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരക അശ്വതി ശ്രീകാന്താണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു. ഈ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ലളിതാമ്മ.

സബീറ്റ ജോർജ് എന്ന കൊച്ചിക്കാരിയാണ് ലളിതാമ്മ എന്ന വേഷം അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തിലെ ഉത്തമന്റെ അമ്മയായി എത്തുന്ന താരമാണ് സബീറ്റ ജോർജ്. അമ്മയായും, അമ്മായി അമ്മയായും, അച്ചാമ്മയായും ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ഒരു അമേരിക്കൻ മലയാളി ആയിരുന്നിട്ടും തനി നാടൻ മലയാളി അമ്മയായി മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

പരമ്പരയിൽ നമ്മളെ ചിരിപ്പിക്കുന്ന നടിയുടെ യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾ കയ്‌പേറിയതാണ്. വിവാഹം കഴിഞ്ഞ് അമേരിക്കയിൽ ജീവിക്കുകയായിരുന്ന നടിക്ക് ആദ്യം പിറന്നത് ശാരീരിക വൈകല്യങ്ങളുള്ള ഒരു കുഞ്ഞായിരുന്നു. സംസാരിക്കാനും നടക്കാൻ കഴിയാത്ത മകന് ഈ ലോകത്ത് വെച്ച് നൽകാവുന്ന ഏറ്റവും നല്ല ചികിത്സ നൽകിയെങ്കിലും 2017 പന്ത്രണ്ടാമത്തെ വയസ്സിൽ മകൻ ഈ ലോകത്ത് നിന്നും വിട വാങ്ങി.

മകന്റെ വേർപാട് സബീറ്റയുടെ ജീവിതം തളർത്തി. അതിൽ നിന്നും കര കയറാൻ ആണ് മോഡലിങ്ങിലും അഭിനയത്തിലും താരം സജീവമാകുന്നത്. സാക്ഷ എന്നൊരു മകൾ കൂടിയുണ്ട് താരത്തിന്. മകൻ നഷ്ടമായി നാലു വർഷം പിന്നിടുമ്പോൾ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് സബീറ്റ സമൂഹമാധ്യമങ്ങളിലൂടെ. മകനെ ഉമ്മ വെക്കുന്ന ഒരു ചിത്രത്തിനൊപ്പം ആണ് താരം കുറിപ്പ് പങ്കുവെച്ചത്.

മകന്റെ വേർപാടിൽ തീരാത്ത കണ്ണീർ പൊഴിച്ചിട്ട് ഇന്നേക്ക് നാലു വർഷം. മറ്റാർക്കും നികത്താനാവാത്ത എന്റെ ജീവിതത്തിലെ ഒരുഭാഗം ആയിരുന്നു മാലാഖ പോലുള്ള തന്റെ മകൻ ഇന്നും മകന്റെ അടുത്തെത്താൻ ദൈവം അനുവദിക്കുകയാണെങ്കിൽ ഒരു നിമിഷം പോലും താൻ പാഴാക്കില്ലെന്ന് നിറകണ്ണുകളോടെ അമ്മ കുറിപ്പിലെഴുതുന്നു.

പാലായിൽ ജനിച്ചുവളർന്ന സബീറ്റ ചെറുപ്പം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. പാലക്കാട് ചിറ്റൂർ കോളേജിൽ നിന്ന് സംഗീതം പഠിച്ച ശേഷം സൈക്കോളജിയിൽ ബിരുദം നേടിയ താരം ബാംഗ്ലൂരിൽ തുടർന്ന് പഠിക്കുകയായിരുന്നു. പിന്നീട് ചെന്നൈയിൽ എയർപോർട്ടിൽ ജോലി ചെയ്യുമ്പോഴായിരുന്നു കല്യാണം. വിവാഹത്തോട് യു എസ്സിൽ സെറ്റിൽ ആവുകയായിരുന്നു താരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top