Movlog

Health

ലോക്ക് ഡൗൺ നാല് ആഴ്ചകൾ കൂടി നീട്ടണം എന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചവർ രണ്ടു വർഷത്തിനുള്ളിൽ മരിക്കുമെന്ന ഒരു സന്ദേശമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ഈ സന്ദേശം വ്യാജം ആയതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ ആരും വാക്സിൻ എടുക്കാതിരിക്കരുത്. അതിനോടൊപ്പം ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഒരു കാരണവശാലും ഫോർവേഡ് ചെയ്‌തു ആളുകളെ പരിഭ്രാന്തരാക്കരുത്. വാക്സിൻ പൂർണമായും സുരക്ഷിതമാണ്. ഫ്രഞ്ച് നോബൽ സമ്മാന ജേതാവിന്റെ പേരിലാണ് വാക്സിനെ കുറിച്ചുള്ള വ്യാജ വാർത്ത പ്രചരിക്കുന്നത്.

വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ യാതൊരു കാരണവശാലും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കരുത് എന്ന് കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട മുന്നറിയിപ്പ് ഉണ്ട്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയതിനാൽ വിവരങ്ങൾ ചോർന്ന് പോകാനുള്ള സാദ്ധ്യതകൾ ഉണ്ട്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ച പലരും അത് സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ആണ് ഇങ്ങനെ ഒരു മുന്നറിയിപ്പ് കേന്ദ്ര സർക്കാരും, കേരള പോലീസും നൽകിയിരിക്കുന്നത്‌.

അർഹതയില്ലാത്ത മുൻഗണന മഞ്ഞ, പിങ്ക് റേഷൻ കാർഡ് കൈവശം വെച്ച് ആനുകൂല്യം കൈപറ്റുന്നവർ അത് തിരിച്ചു നൽകണം എന്നും ഒരു നടപടിക്കും വിധേയരാകാതെ അത് തിരിച്ചു നൽകാനുള്ള അവസാനത്തെ അവസരം ആണിത് എന്നും സർക്കാർ ഉറപ്പ് നൽകുകയാണ്. മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അർഹതയുള്ള നൂറുകണക്കിന് പാവപ്പെട്ടവർ ഇപ്പോഴും പുറത്തു നിൽക്കുകയാണെന്നും, നിലവിലെ സമ്പ്രദായ പ്രകാരം നിശ്ചിത കുടുംബങ്ങൾക്ക് മാത്രമേ നൽകുവാൻ ആയിട്ട് കഴിയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്ത നിരവധി സാമ്പത്തിക ശേഷി ഉള്ള കുടുംബങ്ങൾ ഉണ്ട്. അവർക്ക് റേഷൻ കടയിൽ രേഖാമൂലം എഴുതി നൽകി ഇതിൽ നിന്നും പിന്മാറാൻ സാധിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ അർഹരായവർക്ക് ഈ കിറ്റുകൾ എത്തിക്കാനും സാധിക്കും.

കേരളത്തിൽ സ്മാർട്ട് കിച്ചൻ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയിൽ കണക്കെടുപ്പ് ആരംഭച്ചിരിക്കുകയാണ്. എല്ലാ വീട്ടിലും ആദ്യം വാഷിംഗ് മെഷീൻ, പിന്നീട് ഗ്രൈൻഡർ തുടർന്ന് ഫ്രിഡ്ജ് എന്നിവയുള്ള ആദ്യ സംസ്ഥാനം ആയി കേരളത്തെ മാറ്റും എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ജോലി ആവശ്യങ്ങൾക്കോ വിദേശത്ത് പഠിക്കുവാനോ ആയി പോകുന്നവർക്ക് വാക്സിൻ നൽകുവാൻ മുൻഗണന നൽകും എന്നാണ് സർക്കാർ പുറത്തു വിടുന്നത്. പ്രവാസികൾക്ക് വിദേശത്ത് അംഗീകരിക്കുന്ന കോവിഷീൽഡ്‌ നല്കാൻ ആണ് സർക്കാരിന്റെ തീരുമാനം. പ്രവാസികൾക്ക് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുവാനും തീരുമാനം ആയിട്ടുണ്ട്.

നിലവിലെ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരുന്നത് ആണ് അഭികാമ്യം എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ലോക്ക് ഡൗൺ ഇനിയും നീട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാകും. ലോക്ക് ഡൗൺ നീട്ടാൻ തന്നെ ആണ് സർക്കാർ തീരുമാനം എന്നാണു ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. കേരളത്തിൽ നാലാം ഘട്ടം എന്ന നിലയിൽ ജൂൺ 9 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ് ഇപ്പോൾ . രോഗനിരക്ക് കുറച്ചു കൊണ്ട് വന്നതിന് ശേഷം മാത്രമേ ലോക്ക് ഡൗൺ പൂർണമായും പിൻവലിക്കുകയുള്ളൂ എന്നാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ നിലപാട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top