Movlog

Faith

വിദേശങ്ങളിൽ പഠനവും, പിന്നീട് മനോഹരമായ ജോലിയും സ്വപ്നം കാണുന്നവർ തീർച്ചയായും വായിക്കേണ്ട കുറിപ്പ്

ജോബി തിരുവല്ല ഷെയർ ചെയ്ത വളരെ പ്രസക്തമായ ഒരു കുറിപ്പ് ഓരോ മലയാളിയും തീർച്ചയായും വായിച്ചിരിക്കണം. അതിനു ഒരു കാരണം മലയാളികൾക്ക് മറ്റുള്ള രാജ്യങ്ങളിലേക്ക് ചേക്കാറാനുള്ള ആവേശം തന്നെയാണ്. ഇവിടെ പഠിക്കാൻ മിടുക്കരായാലും മക്കളെ വിദേശത്തേക്കു എത്തിക്കണം എന്ന് ആഗ്രഹിക്കാത്ത അച്ഛൻ അമ്മമാർ വിരളമാണ്. അങ്ങനെ കയറ്റി വിടുന്ന ആളുകൾക്ക് അവിടെ നടക്കുന്ന സംഭവങ്ങൾ എന്താണ് എന്ന് കൃത്യമായി അറിയുന്നില്ല, അല്ലെങ്കിൽ അവർ വിഷമിക്കണ്ട എന്ന് കരുതി പോയവർ ഒന്നും തുറന്നു പറയുന്നില്ല എന്ന് വേണം കരുതുവാൻ. ജോബിയുടെ കാഴ്ചപ്പാട് അനുസരിച്ചു ഇപ്പോഴത്തെ തലമുറയുടെ ഒരു ട്രെൻഡ് ആണ് കാനഡയിൽ പഠിത്തവും പിന്നീട് മെല്ലെ അവിടത്തെ ഒരു റെസിഡന്റ് ആകുക എന്നതും, ഈയിടെ കാനഡയിൽ സ്റ്റുഡന്റായി പോയി പി ആർ കിട്ടി വിവാഹിതനായ ഒരു ചെറുപ്പക്കാരനെ കാണാൻ ഇടയായി. പഠനത്തിൽ നല്ല നിലവാരം പുലർത്തിയിരുന്ന ഇദ്ദേഹം നാട്ടിൽ ബി ടെക്കും, എം ടെക്കും എല്ലാം ഹൈ സ്കോർ ചെയ്തു പാസ്സായിട്ടുണ്ട്. അങ്ങനെയിരിക്കെ ആണ് അടുത്തത് എന്ത് എന്നതിനുള്ള ഉത്തരമായി ഉപരിപഠനം, അതും കാനഡയിൽ എന്ന പരസ്യം കാണുന്നത്.

പരസ്യത്തിൽ പറയുന്നത് പോലെ അത്രേ എളുപ്പമായിരുന്നില്ല കടമ്പകൾ എങ്കിലും നല്ലൊരു ഭാവി മനസ്സിൽ കണ്ട, ഇടത്തരക്കാരായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ അവർക്കുള്ളത് ഒക്കെയും പണയം വെച്ച് കാനഡയിലേക്കു യാത്രയയച്ചു. ലാൻഡ് ചെയ്തു ആദ്യ മാസങ്ങളിൽ തന്നെ ഏജന്റ് പറഞ്ഞ കോടികൾ കൊയ്യുന്ന ജോലികൾ ( പശുവിനെ കറന്നും, ഗ്യാസ് സ്റ്റേഷനിൽ പെട്രോൾ അടിച്ചും, പിന്നെ ആപ്പിൾ പറിച്ചും )എല്ലാം നുണയാണെന്ന് മനസ്സിലായി. എന്നാലും കിട്ടുന്ന ജോലികൾ ഒന്നും വിടാതെ പാത്രം കഴുകിയും, വീട് തൂത്ത് വാരി വൃത്തിയാക്കിയും, ടോയ്ലറ്റ് വൃത്തിയാക്കിയും, വീട് ഷിഫ്റ്റിംഗിന് പോയും ഉള്ള പണികൾ തരത്തിലുള്ള പണികൾ ചെയ്തു. ഉറങ്ങാനുള്ള സമയവും ഇതുമൂലം നഷ്ട്ടപെട്ടു തുടങ്ങി. എന്നിട്ടും ഈ കഷ്ടപ്പാട് വീട്ടിൽ അറിയിച്ചില്ല, അറിയിച്ചിട്ടെന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത് എന്നോർത്ത്.

നാട്ടിലെ ലോൺ അടക്കേണ്ടതിനാൽ കിട്ടുന്ന പണം ചോർന്ന് പോകാതിരിക്കാൻ ഭക്ഷണം കഴിക്കുന്നത് മൂന്നിൽ നിന്നും രണ്ടു നേരമായി കുറച്ചു. കോളേജ് ഫീസും, നാട്ടിലെ ലോക്കാനും കൃത്യമായി അങ്ങനെ അടക്കാൻ സാധിച്ചു. ആദ്യ രണ്ടു വർഷത്തെ പഠനം കഴിഞ്ഞപ്പോൾ മൂന്നു വർഷത്തേക്കുള്ള ജോലിയുടെ പേപ്പറുകൾ റെഡി ആയി കിട്ടി. അങ്ങനെ ഇരിക്കെ ആണ് നാട്ടിലെ വീട് ഒന്ന് പുതുക്കി പണിയുന്ന കാര്യം ഡാഡി പറയുന്നത്. മറിച്ചൊന്നും ആലോചിക്കാതെ അതിനും ഒരു ലോൺ എടുത്തു. ആവശ്യങ്ങൾ കൂടുന്നതനുസരിച്ചു ഉറക്കത്തിന്റെ സമയം കുറഞ്ഞുവെങ്കിലും, അദ്ധ്വാനത്തിനു ഒരു കുറവും ഉണ്ടായില്ല. ഇതിന്റയിടയ്ക്കു നാട്ടിലേക്ക് ഒന്ന് പോയി വന്നു. അപ്പോഴേക്കും നടുവ് ശരിക്കും ഒടിഞ്ഞിരുന്നു.. പിന്നെയും ഒന്ന് രണ്ട് എന്ന് എണ്ണം പറഞ്ഞു വീണ്ടും കാര്യങ്ങൾ തുടങ്ങി. ആഗ്രഹിച്ചപോലെ PR കിട്ടി.. വിവാഹിതനായി.. ഭാര്യയെ ഇങ്ങോട്ടു കൊണ്ട് വരികയും ചെയ്തു.. അപ്പോഴേയ്ക്കും ചിലവുകൾ കൂടി. വീടിന്റെ വാടക 400 ഡോളറിൽ നിന്നും 1200 ആയി. കാറിന്റെ ലോൺ, അതിന്റെ ഇൻഷുറൻസ്, വീട്ടു ചെലവുകൾ, ടെലിഫോൺ,
വെള്ളം, വെളിച്ചം മുതലായ ബില്ലുകൾ. അങ്ങനെ ബില്ലുകൾ കൂടി.

RBC ബാങ്കിന്റെയും, വാൾ മാർട്ടിന്റെയും ക്രെഡിറ്റ് കാർഡിൽ ഇപ്പോൾ പലിശ അടച്ചു മുൻപോട്ടു പോകുന്നു. അതിനിടയ്ക്ക് വീട്ടിലേക്കു പൈസ അയയ്ക്കേണ്ടതിനു വട്ടി പലിശയ്ക്ക് കടവും എടുത്തു. ഇപ്പോൾ വീട്ടിലേക്കു പഴയതു പോലെ പൈസ അയയ്ക്കാൻ ആകുന്നില്ല.. പ്രശ്നങ്ങൾ ഇനിയും വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. (നാട്ടുകാരും, വീട്ടുകാരും അറിഞ്ഞാൽ നാണക്കേട് ആകും) പണം അയക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ വീട്ടുകാർ ഭാര്യയെ കുറ്റപ്പെടുത്താൻ തുടങ്ങി.. അവൾ വന്നപ്പോൾ പൈസ ഒന്നും നാട്ടിലേക്കു അയയ്ക്കാതെ ഇവിടെ എല്ലാം സമ്പാദിച്ചു കൂട്ടുകയാണെന്നും വീട്ടുകാർക്ക് കൊടുക്കാതെ സമ്പാദിച്ചു കൂടിയിട്ട് നാളെ സ്വസ്ഥമായി ഉണ്ണുന്നത് കാണണമെന്ന് പറയുന്നത് കേട്ടപ്പോൾ ചങ്കു തകർന്നു പോയി. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ വരുമ്പോഴും, PR കിട്ടുമ്പോഴും അതിനൊപ്പം കാനഡാ സർക്കാർ അലാവുദ്ദിന്റെ അത്ഭുത വിളക്ക് കൂടെ കൊടുക്കുന്നൊന്നുമില്ല. അങ്ങനെ വല്ല വിളക്കും ഉണ്ടായിരുന്നേൽ ഉരച്ചു, ഉരച്ചു ചോദിക്കുന്ന ഡോളേഴ്സ് നാട്ടിലേക്കു അയയ്ക്കാമായിരുന്നു. ഇവിടെ എല്ലു മുറിയ പണിയെടുത്താണ് പൈസ ഉണ്ടാക്കുന്നത്.. നമ്മൾ ഉണ്ടാക്കുന്നതിന്റെ ഒരു വീതം ടാക്സിന്റെ പേരിൽ സർക്കാർ കൊണ്ട് പോകും.

പിടിയും വലിയും കഴിഞ്ഞുള്ള തുകയാണ് നമ്മൾ നൂറു കൂട്ടം കാര്യങ്ങൾക്കു ഉപയോഗിക്കുന്നത്. പത്തേമാരി സിനിമയിൽ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗ് കാനഡയിലും വളരെ പ്രസക്തമാണ്.. സത്യത്തിൽ 7000 കിട്ടിയിട്ട്, 3000 കടം വാങ്ങിയിട്ടാണ് , പതിനായിരം ആക്കി നാട്ടിലേക്ക് അയയ്ക്കുന്നത്. ആമയെ പോലെ, പുറത്ത് ഒരു കൂമ്പാരം (പുറം തോട്) കടവും പേറി, ഇഴഞ്ഞു ഇഴഞ്ഞു ജീവിക്കുന്നു. അവസാനം ഒരാളോടെങ്കിലും മനസ്സ് തുറക്കാൻ കഴിഞ്ഞതിലുള്ള സമാധാനവും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ എന്നെ കാണിക്കാതെ തുടച്ച് അവൻ സംസാരം ചുരുക്കി. ഞാൻ ഇതെഴുതുന്നത്, ഈ മേഖലയിൽ നീങ്ങുന്നവർ യാഥാർഥ്യം മനസ്സിലാക്കി മുന്നോട്ടിറങ്ങുവാൻ മാത്രം. കാരണം ഇത് കാനഡയിൽ ഉള്ള ധാരാളം ഇന്ത്യക്കാരുടെ ജീവിത യാഥാർഥ്യം ആണ്. സ്നേഹപൂർവ്വം. ഞാൻ നിങ്ങളിൽ ഒരുവൻ ഇത് ലോകത്ത് എല്ലാ സ്ഥലത്തും ഈ അവസ്ഥ തന്നെ, മറ്റു ഗൾഫ് രാജ്യങ്ങളിൽ, സമാനതകൾ ഇല്ലാതെ മുന്നോട്ടു കഷ്ടപെടുന്നു നാട്ടിൽ നിൽക്കുന്നവർ ഓർക്കുന്നത് അവനും അവളും കുംഭാരം കൂട്ടി സാമ്പാദിക്കുന്നു എന്നാണ് . നാട്ടിലെ പ്രശ്നങ്ങൾ തീർക്കുവാൻ വേണ്ടി ഇതുപോലെ വണ്ടി പിടിക്കുന്നവർ ആലോചിക്കേണ്ട ഒരുകാര്യം ഉണ്ട് എന്നത് തീർച്ചയാണ്. യുക്തിപോർവ്വം ചിന്തിച്ചു മുന്നോട്ട് പോയില്ലെങ്കിൽ പിൽകാലത്ത് നിങ്ങളുടെ ആയുസ്സ് മുഴുവൻ പണിയെടുത്ത് ഇല്ലാത്ത കടം വരെ അടക്കാൻ സമയം കാണുകയുള്ളു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top