ബോബി ചെമ്മണ്ണൂരിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെ പലവിധത്തിലാണ് മലയാളികൾ അറിയുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ട്രോൾ പേജുകളിലെ നിറസാന്നിധ്യമാണ് ബോബി ചെമ്മണ്ണൂർ. ബോ ചെ എന്ന ഓമനപ്പേരിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ ആരാധകർ വിളിക്കുന്നത്. ഒരു മികച്ച എന്റർടെയ്നർ ആണ് ബോബി എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എത്രയേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നാലും അത് എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ബോബിയുടെ കഴിവ് ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്.
ട്രോളന്മാരിലൂടെയാണ് ബോബി ചെമ്മണ്ണൂർ ഏറെ പ്രശസ്തനായത്. തന്നെ ട്രോൾ ചെയ്യുന്നവരെ പ്രോത്സാഹന മനോഭാവത്തോടെ മാത്രമാണ് ബോബി ചെമ്മണ്ണൂർ സമീപിക്കുക. അവരുടെ ക്രിയേറ്റിവിറ്റി അംഗീകരിച്ചുകൊണ്ട് അവർക്ക് വേണ്ട പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇത്തരം ട്രോളുകളിലൂടെ ബോബി ചെമ്മണ്ണൂർ സാധാരണക്കാരുടെ മനസ്സിൽ സ്ഥാനം പിടിക്കുകയാണ് ഉണ്ടായത്. പല ചാനലുകളിലും അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ സ്റ്റാർ മാജിക്കിൽ വന്നു ആരാധകരെ ത്രസിപ്പിച്ച ബോബി ചെമ്മണ്ണൂർ ഇപ്പോൾ ഏഷ്യാനെറ്റിലെ ഒരു റിയാലിറ്റി ഷോയിൽ വന്നിരിക്കുകയാണ്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി റിയാലിറ്റി ഷോ ആയ കോമഡി സ്റ്റാർ സീസൺ 2വിൽ ആണ് ബോബി ചെമ്മണ്ണൂർ അതിഥിയായി എത്തിയിരിക്കുന്നത്. വേദിയിൽ ബോബി ചെമ്മണ്ണൂർ എത്തുന്നത് തന്നെ ആരാധകർക്ക് ഒരു ഉത്സവമായി മാറിയിരിക്കുകയാണ്. കോമഡി സ്റ്റാർ സീസൺ 2 വേദിയിൽ താരസുന്ദരിമാരോടൊപ്പം നൃത്തം വയ്ക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികമാർ ആയ എലീന പടിക്കൽ, സ്വാസിക, സുചിത്ര, റബേക്ക എന്നിവർക്കൊപ്പമാണ് ബോബി ചെമ്മണ്ണൂർ നൃത്തച്ചുവടുകൾ വെച്ചത്.
ഗോൾഡ് ബിസിനസ് ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ബോബി ചെമ്മണ്ണൂർ. ലൈഫ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ കൂടിയാണ് ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന്റെ വ്യവസായം പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന് ദാനശീലവും. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ബോബി ചെമ്മണ്ണൂർ ജനഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്..