Movlog

Movie Express

വൈശാലിയായി ഗംഭീര മേക്കോവറിൽ നടി റിനി രാജ്…ഒപ്പം ഋഷ്യശൃംഗൻ ആയി ബിനീഷും..ചിത്രങ്ങൾ വൈറൽ ആകുന്നു..

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ജനപ്രിയ ഷോ ആണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന ഷോ അവതരിപ്പിക്കുന്നത് ലക്ഷ്മി നക്ഷത്ര ആണ്.

മിമിക്രി, സീരിയൽ, സിനിമ രംഗത്തെ പ്രമുഖതാരങ്ങൾ അണിനിരക്കുന്ന ഷോയിൽ വളരെ വ്യത്യസ്തമായ ഗെയിമുകളും ടാസ്കുകളും ആണ് നൽകുന്നത്. ഗെയിമിൽ തോൽക്കുന്ന ടീമിന് ചാട്ടവാർ കൊണ്ടുള്ള അടി ആണ് ശിക്ഷ ലഭിക്കുന്നത്.

സ്റ്റാർ മാജിക്കിൽ മത്സരാർഥികളായി എത്തുന്ന താരങ്ങളുടെ സൗഹൃദവും ഇവരുടെ സൗഹൃദ സംഭാഷണങ്ങളും കൗണ്ടറുകളും എല്ലാ ആണ് ഈ ഷോയുടെ പ്രധാന ആകർഷണം. മത്സരാർത്ഥികൾക്ക് ഒപ്പം കട്ടക്ക് പിടിച്ച് നിൽക്കുകയും കൗണ്ടറുകൾ അടിക്കുന്ന അവതരണം കൊണ്ട് ശ്രദ്ധേയ ആയ അവതാരിക ആണ് ലക്ഷ്മി നക്ഷത്ര. നിരവധി ആരാധകരെ ആണ് ലക്ഷ്മി ഈ ഷോയിലൂടെ നേടിയെടുത്തത്. സ്റ്റാർ മാജിക്കിന്റെ വലിയ വിജയത്തിൽ മുഖ്യ പങ്കും ലക്ഷ്മിയുടേത് തന്നെ.

ഇതിനിടയിൽ ഒരുപാട് നിറഞ്ഞു നിന്നിരുന്നെങ്കിലും ഇപ്പോഴും മികച്ച റേറ്റിങ്ങോടെ മുന്നേറുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റാർ മാജിക്. ഷോയിലെ സ്ഥിരം സാന്നിധ്യമാണ് നടി റിനി രാജ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “കറുത്തമുത്ത്” എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയ താരം ആണ് റിനി രാജ്. വ്യത്യസ്തമായ കഥാഗതിയും അവതരണം കൊണ്ട് ഏറെ ശ്രദ്ധേയമായ പരമ്പരയിലെ ബാല ഐഎഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു റിനി രാജ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ സ്റ്റാർ മാജിക്കിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധേയമാവുന്നത് . സ്റ്റാർ മാജിക്കിന് വേണ്ടി വൈശാലി ആയി മാറിയ താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വളരെ പക്വതയുള്ള വേഷങ്ങൾ ആണ് റിനി പരമ്പരകളിൽ അവതരിപ്പിച്ചിട്ടുള്ളത്. റിനിയുടെ പ്രായത്തെ കുറിച്ച് പലപ്പോഴും ആരാധകർക്കിടയിൽ ചോദ്യങ്ങൾ ഉയർന്നു. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു താരം തന്റെ പ്രായം പങ്കുവെച്ചത്.

ഡ്രൈവിംഗ് ലൈസൻസിന്റെ ഫോട്ടോ സഹിതം പങ്കു വെച്ചാണ് തനിക്ക് 21 വയസ്സ് ആണ് പ്രായം എന്ന് താരം മറുപടി നൽകിയത്. പന്ത്രണ്ടാമത്തെ വയസ്സിൽ ആണ് റിനി അഭിനയരംഗത്തേക്ക് ചുവട് വെച്ചത്.

കറുത്തമുത്തിലെ ബാല ഐഎസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ 19 വയസ്സായിരുന്നു താരത്തിന്റെ പ്രായം. താരത്തിന്റെ പ്രായം കേട്ട് ഞെട്ടി ഇരിക്കുകയാണ് ആരാധകർ. അതി സുന്ദരിയായ വൈശാലി ആയി റിനി രാജ് എത്തുമ്പോൾ ഋഷ്യശൃംഗൻ ആയി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടീം ബിനീഷ് ബാസ്റ്റിൻ ആണ്.

കൊച്ചിയിൽ നിന്നും മലയാള സിനിമയിലേക്കെത്തിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് സിനിമകളിൽ സജീവമാണ് ബിനീഷ്. അറ്റ്ലീ സംവിധാനം ചെയ്‌ത്‌ ദളപതി വിജയ് നായകൻ ആയ “തെറി ” എന്ന സിനിമയിലൂടെ ആണ് ബിനീഷ് ശ്രദ്ധേയനായത്.

മലയാളത്തിൽ “എയ്ഞ്ചൽ ജോൺ”, “പോക്കിരിരാജ” , “അണ്ണൻ തമ്പി”, “പാസഞ്ചർ”, “സൗണ്ട് തോമ”, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അഭിനയത്തിന് പുറമെ മോഡലിങ്ങിലും സജീവമാണ് ബിനീഷ്.

ജിനീഷ് ഫോട്ടോജെനിക് പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഋഷ്യശൃംഗനും വൈശാലിയുമായി ഇവർ മേക്കോവർ നടത്തിയ ചിത്രങ്ങൾ ബിനീഷും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. “ഒന്ന് പറഞ്ഞിട്ട് ഒക്കെ നോക്കണ്ടേ.

എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞിട്ടില്ല ടീമേ ” എന്ന തലക്കെട്ടോടെ ആണ് റിനി രാജ് തന്നെ നോക്കുന്ന ചിത്രം ബിനീഷ് പങ്കു വെച്ചത്. ഒരു താരങ്ങളും പങ്കു വെച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top