Movlog

Movie Express

ശക്തമായ മത്സാരാർത്തികളുമായി ബിഗ് ബോസ് സീസൺ 4 എത്തുന്നു ! ഇത്തവണ എത്തുക

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്.

തമിഴിൽ ഉലകനായകൻ കമലഹാസനും ഹിന്ദിയിൽ സൽമാൻ ഖാനും ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. 2018ലാണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. ആരംഭകാലത്ത് രൂക്ഷമായ വിമർശനങ്ങൾ ആയിരുന്നു പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

ഹിന്ദിയിൽ ബിഗ് ബോസ് ആസ്വദിച്ചിരുന്ന മലയാളികൾക്ക് മലയാളത്തിലെ ബിഗ്ബോസ് അംഗീകരിക്കാൻ മടി ഉള്ളതു പോലെ ആയിരുന്നു. എന്നാൽ ഗെയിമിൽ വിവിധ ടാസ്ക്കുകൾ കൊണ്ടു വന്നപ്പോൾ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടായത്.

നൂറാം ദിവസമായപ്പോഴേക്കും മലയാളികൾ ബിഗ് ബോസ് ഏറ്റെടുത്തിരുന്നു. സിനിമകളിലും മിനിസ്ക്രീനിലും സജീവമായിട്ടുള്ള സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ 1വിജയി.

ആദ്യ സീസണിന്റെ മികച്ച വിജയത്തിനെ തുടർന്ന് രണ്ടാം സീസൺ 2020ൽ ആരംഭിച്ചു. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2021 ഫെബ്രുവരി 14നായിരുന്നു സീസൺ 3ആരംഭിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ കാരണം ഷോയുടെ അവസാന ദിവസങ്ങൾ ആയപ്പോഴേക്കും നിർത്തി വെക്കേണ്ടിവന്നു. എന്നാൽ തുടർന്നുള്ള വോട്ടിങ്ങിലൂടെ പ്രശസ്ത സിനിമ നടൻ മണിക്കുട്ടനെ വിജയി ആയി തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്നാം സീസൺ അവസാനിച്ചപ്പോൾ തന്നെ സീസൺ 4നെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഉടൻ തന്നെ സീസൺ ഫോർ തുടങ്ങണമെന്ന് ആവശ്യമായിരുന്നു പ്രേക്ഷകർക്ക്. ബിഗ്ബോസ് സീസൺ 4നെ കുറിച്ചുള്ള ചർച്ചകളും ആരെല്ലാം ആയിരിക്കും മത്സരാർത്ഥികൾ എന്നും സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ സ്വീകരണമുറികളിൽ എത്താൻ പോവുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കലാകായിക സാംസ്കാരിക രംഗത്തെ പ്രമുഖ താരങ്ങൾ ഒരു വീട്ടിൽ, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു ഫോൺ പോലും ഇല്ലാതെ നൂറുദിവസം കഴിയുന്ന വളരെ വ്യത്യസ്തമായ ഒരു ഷോ ആണ് ബിഗ് ബോസ്.

ഇവർ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും സൗഹൃദവും ഗെയിമുകളും എല്ലാം ഈ ഷോയെ വ്യത്യസ്തമാക്കുന്നു. 2022 ആരംഭത്തിൽ ബിഗ് ബോസ് സീസൺ 4 ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ആവുന്നത് ആര്യയുടെ വാക്കുകളാണ്. ഇബിഗ് ബോസ് സീസൺ ഫോർ എന്ന് ആരംഭിക്കുമെന്ന ചോദ്യത്തിന് 2022 മാർച്ചിൽ എന്നായിരുന്നു ആര്യ മറുപടി നൽകിയത്.

ഇതിനു മുമ്പ് വ്ലോഗർ രേവതി ബിഗ്ബോസ് സീസൺ 4നെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ രേവതി നടത്തിയ നിരവധി വെളിപ്പെടുത്തലുകളും വിവരങ്ങളെല്ലാം ഒരു പരിധിവരെ കൃത്യമായിരുന്നു. അതിനാൽ രേവതിയുടെ സൂചനകൾ ഏറ്റെടുത്തിരിക്കുകയാണ് ബിഗ് ബോസ് ആരാധകർ.

രേവതി പുറത്തുവിട്ട പട്ടികയിൽ വാവാസുരേഷ്, സന്തോഷ് പണ്ഡിറ്റ്, ശ്രീലക്ഷ്മി അറക്കൽ, ജയ ഇറാനി, ടിക് ടോക് താരം അഖിൽ സി, കൊല്ലം സുധി, നെൽസൺ, റോണി ,ബിനു അടിമാലി, ശ്രുതി രജനീകാന്ത്, അനാർക്കലി മരിക്കാർ, വിനോദ് കോവൂർ, രാജേഷ് ഹെബ്ബാർ, റിയാസ്ഖാൻ എന്നിവരുടെ പേരുകളാണ് ഉള്ളത്. എന്നാൽ ഇതെല്ലാം ഒരു സാധ്യതാപട്ടിക മാത്രമാണെന്നും ഇവരിൽ ആരൊക്കെ ഉണ്ടാവുമെന്ന് ഉറപ്പില്ല എന്നും രേവതി വ്യക്തമാക്കി. പല ഭാഷകളിലും ബിഗ് ബോസ് വീണ്ടും ആരംഭിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top