Movlog

Health

ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക – ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ശരീരം കാണിച്ചുതരുന്ന മുന്നറിയിപ്പുകൾ

ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, കരളും കിഡ്നിയും തകരാറിലാകുന്നത് തുടങ്ങിയ അസുഖങ്ങൾക്ക് ശരീരം മുൻകൂട്ടി മുന്നറിയിപ്പ് നൽകാറുണ്ട്. ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ തന്നെ ഇത്തരം അസുഖങ്ങൾക്ക് വേണ്ട പ്രതിരോധങ്ങൾ മുൻകൂട്ടി ചെയ്യാൻ സാധിക്കും.

ശരീരത്തിൽ ഫൈബ്രോയ്ഡ്, സിസ്റ്റ്, ബ്ലോക്ക്, പ്രമേഹം എന്നിവ വരാൻ സാധ്യതയുണ്ടോ എന്നറിയണമെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ശരീരഭാരം കൂടുന്നുണ്ടോ എന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും വയർ ചാടുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. വയറിന്റെ ചുറ്റളവ് 80ന് മുകളിലേക്ക് പോകുന്നത് ഒരിക്കലും ആരോഗ്യകരമല്ല.

ഒരുപാട് സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ് . ഭാവിയിലേക്ക് ഒരുപാട് അസുഖങ്ങൾ വരാനുള്ള സാധ്യത കാണിക്കുന്ന ഒന്നാണ് ഫാസ്റ്റിംഗ് ഷുഗർ നൂറിനു മുകളിൽ ആകുന്നത്. സാധാരണ തലവേദനയും മറ്റ് അസുഖങ്ങളും വരുന്ന സമയത്താണ് ആളുകൾ രക്തസമ്മർദം പരിശോധിക്കുന്നത്.

എന്നാൽ രോഗം വന്നതിനുശേഷം നോക്കുന്നതിനേക്കാൾ നല്ലത് ആദ്യമേ രക്തസമ്മർദ്ദം ഉണ്ടോ എന്ന് തിരിച്ചറിയുന്നതാണ്. രക്തസമ്മർദ്ദം 85- 135 എന്നതിന് മുകളിലാണെങ്കിൽ അസുഖങ്ങളുടെ സാധ്യതയെക്കുറിച്ച് തിരിച്ചറിയുക. സ്ട്രോക്ക് വന്നതിനു ശേഷം അല്ല രക്തസമ്മർദ്ദം കൂടുതലുണ്ട് എന്ന് അറിയേണ്ടത്. അതിനാൽ ആദ്യമേ രക്തസമ്മർദം ഉണ്ടോ എന്ന് തിരിച്ചറിയണം.

ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ് ട്രൈഗ്ലിസറൈഡ്. അത് 100നു താഴെ ആണ് എങ്കിൽ സുരക്ഷിതമാണ്. ട്രൈഗ്ലിസറൈഡ് നൂറിനു മുകളിൽ ആണെങ്കിൽ ഭക്ഷണം നിയന്ത്രിക്കുക എന്നല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

നല്ല കൊളസ്ട്രോളിന്റെ അളവ് രക്തത്തിൽ കൂടുതലുള്ളത് സ്ട്രോക്ക്, ബ്ലോക്ക് ,ക്ലോട്ട് പോലുള്ള രോഗങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എച്ച്ഡിഎൽ അളവ് 40ന് താഴെയാണെങ്കിൽ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണ്. മുട്ട, നിലക്കടല, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതൽ ഭക്ഷണരീതികളിൽ ഉൾപ്പെടുത്തുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top