Movlog

Movie Express

“അവതാർ” സിനിമയെ പുച്ഛിച്ച നന്ദമൂരിക്ക് വായ അടപ്പിക്കുന്ന മറുപടി നൽകി എസ് എസ് രാജമൗലി

ബാലയ്യ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ ഒരു വിവാദ നായകൻ കൂടിയാണ്. പലപ്പോഴും വിവാദങ്ങളിൽ അദ്ദേഹത്തിന്റെ പേര് ഇടം പിടിക്കാറുണ്ട്. നാല് ദശാബ്ദങ്ങൾ നീണ്ട അഭിനയജീവിതത്തിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം

ബാലതാരമായി ആണ് സിനിമയിലെത്തിയത്. ഇപ്പോഴിതാ “അവതാർ” എന്ന ഹോളിവുഡ് ചിത്രത്തെക്കുറിച്ച് നന്ദമൂരി ബാലകൃഷ്ണ പറഞ്ഞ കാര്യങ്ങളും അതിനോട് രാജമൗലി പ്രതികരിച്ചതും ആണ് ശ്രദ്ധേയമാകുന്നത്.ലോക സിനിമാ ചരിത്രത്തിൽ തന്നെ അത്ഭുതം സൃഷ്ടിച്ച ഹോളിവുഡ് ചിത്രമായിരുന്നു ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത “അവതാർ”.

“അവതാർ” എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളിലൊന്നാണ് എന്നാണ് ബാലയ്യ തുറന്നടിച്ചത്. രാജമൗലി അതിഥിയായെത്തിയ ഒരു ചാറ്റ് ഷോയിലാണ് “അവതാർ” എന്ന സിനിമയെ വിമർശിച്ച് ബാലയ്യ പറഞ്ഞത്. “അവതാർ” കണ്ടു തുടങ്ങിയപ്പോഴേ മടുത്തു എന്നും എഴുന്നേറ്റു പോയി എന്നായിരുന്നു ബാലയ്യ പറഞ്ഞത്.

ഇതിനു തക്ക മറുപടി നല്കുകയായിരുന്നു രാജമൗലി. ബാഹുബലി ചിത്രങ്ങളിലൂടെ ലോകമെമ്പാടും പ്രശസ്തി നേടിയ സംവിധായകനാണ് എസ് എസ് രാജമൗലി. “ബാഹുബലി”ക്ക് ശേഷം ജൂനിയർ എൻടിആർ, രാംചരൻ, ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന “ആർ ആർ ആർ” ആണ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 2022ൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിനെ ഏറെ ആകാംഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.

“അവതാർ” സിനിമയെക്കുറിച്ച് ബാലയ്യ പുച്ഛിച്ച് പറഞ്ഞപ്പോൾ രാജമൗലി നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിങ്ങളുടെ ജനറേഷന് അവതാർ പോലുള്ള സിനിമകൾ ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ ഞങ്ങളുടെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് “അവതാർ” എന്നായിരുന്നു രാജമൗലി കൊടുത്ത മറുപടി. രാജമൗലിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

മറ്റു നായകന്മാരുടെ സിനിമ കാണാൻ താൽപര്യമില്ലാത്ത വ്യക്തിയാണ് ബാലയ്യ എന്ന് അദ്ദേഹത്തിന്റെ ഭാര്യ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. മറ്റു നായകന്മാരുടെ സിനിമയ്ക്കു തീയേറ്ററിൽ പോവുകയാണെങ്കിൽ പകുതിവെച്ച് ഇറങ്ങിപ്പോരുന്ന സ്വഭാവമുണ്ട് എന്നും താരത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. “അവതാർ” റിലീസ് ചെയ്ത് 11 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ജയിംസ് കാമറൂൺ.

കഴിഞ്ഞ പത്ത് വർഷമായി അവതാർ 2ന്റെ ചിത്രീകരണത്തിന്റെ തയ്യാറെടുപ്പുകളിലായിരുന്നു സംവിധായകൻ ജെയിംസ് കാമറൂൺ. ചിത്രത്തിന്റെ രണ്ടാംഭാഗം 2022ൽ റിലീസ് ചെയ്യാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് റിലീസ് ഡേറ്റ് മാറ്റി വെക്കുകയായിരുന്നു. ലോകമെമ്പാടും ഉള്ള പ്രേക്ഷകർ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന “അവതാർ 2” 2022ൽ ആയിരിക്കും റിലീസ് ചെയ്യുക.

2009ൽ പുറത്തിറങ്ങിയ”അവതാർ” ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു. സാം വാർത്തിങ്ട്ടൻ, സോ സൽദന, സ്റ്റീഫൻ ലാംഗ്, മിഷേൽ റോഡ്രിഗസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വ്യത്യസ്തമായൊരു ആശയം ആണ് അവതരിപ്പിച്ചത്.

1994ൽ ജയിംസ് കാമറൂൺ അവതാർ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. 1997 പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രമായ “ടൈറ്റാനിക്” നുശേഷം 1999 റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ചിത്രത്തിൽ വേണ്ടിയിരുന്ന സാങ്കേതിക വിദ്യകളൊന്നും അന്ന് വന്നിട്ടില്ലായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top