Movlog

Movie Express

ബാലയുടെ ഓണാഘോഷങ്ങൾ രണ്ടാം ഭാര്യക്കൊപ്പം ! വീഡിയോയ്ക്ക് പിറകെ അമൃതയുടെ വീഡിയോ മകൾക്കൊപ്പം

“കളഭം ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ബാല. “ബിഗ് ബി”, “ലൂസിഫർ”, “പുതിയ മുഖം”, “സഹസ്രം”, ” എന്ന് നിന്റെ മൊയ്‌ദീൻ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി ബാല. അഭിനയ ജീവിതം പോലെ അത്ര ശുഭകരം ആയിരുന്നു ബാലയുടെ ദാമ്പത്യ ജീവിത.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ സെലിബ്രിറ്റി അതിഥി ആയെത്തിയപ്പോഴായിരുന്നു ബാല അമൃതയെ ആദ്യമായി കണ്ടു മുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തിൽ എത്തിയെങ്കിലും ആ വിവാഹബന്ധം അധികം നീണ്ടു നിന്നില്ല. ഇവരുടെ വിവാഹ മോചന വാർത്തകൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇവരുടെ മകൾ അവന്തിക ‘അമ്മ അമൃതയ്ക്ക് ഒപ്പം ആണ് കഴിയുന്നത്.

`ഇപ്പോഴിതാ ഇരുവരുടെയും ഓണാഘോഷ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ബാലയുടെ രണ്ടാം വിവാഹം ഉടൻ ഉണ്ടാവുമെന്ന രീതിയിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യയ്‌ക്കൊപ്പം ഓണം ആഘോഷിക്കുന്ന ബാലയുടെ ചിത്രങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. എലിസബത്തിന്റെ വീട്ടിൽ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പം ആയിരുന്നു ബാലയുടെ ഓണാഘോഷം.

ഓണ സദ്യ കഴിക്കുന്ന സന്തോഷം നിറഞ്ഞ വീഡിയോ ആണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. അടുത്തിടെ ഒരു യുവതിയുമായി ബാഡ്മിന്റൺ കളിക്കുന്ന ബാലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അന്ന് മുതൽക്കേ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ശ്രീശാന്ത് ആയിരുന്നു ബാലയുടെ ഭാര്യ എന്ന കുറിപ്പോടെ എലിസബത്തിനെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ പങ്കു വെച്ചത്. ബാലയുടെ വിവാഹം കഴിഞ്ഞു എന്ന് ബോധ്യമായതോടെ ആശംസകളുടെ പ്രവാഹമാണ് താരത്തിനെ തേടിയെത്തുന്നത്.

ഓണം ആഘോഷിക്കുന്ന ബാലയുടെ വീഡിയോയ്ക്ക് പിന്നാലെ ആദ്യ ഭാര്യ അമൃതയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു. മകൾ പാപ്പുവിനോപ്പോം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് അമൃത പങ്കു വെച്ചത്. ജീവിതത്തിൽ ഇനി മറ്റൊന്നും വേണ്ട എന്നും മകൾക്ക് വേണ്ടി ആണ് ഇനിയുള്ള ജീവിതം എന്നായിരുന്നു അമൃത കുറിച്ചത്. ഇരുവരുടെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top