Movlog

Movie Express

സത്യങ്ങൾ പുറത്ത് പറയാതിരിക്കാൻ കാവ്യ വീട്ടിൽ സൽക്കരിച്ചിരുന്നതായി ബാലചന്ദ്രകുമാർ !

നടി സംഭവം ആണ് എല്ലായിടത്തും ചർച്ച ചെയ്യുന്നത്. ഈ ഒരു കാര്യത്തിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേര് ദിലീപിന്റെയും ആണ്. ദിലീപിനെതിരെ വലിയ തോതിലുള്ള വാർത്തകളും വിമർശനങ്ങളും ആണ് നടന്നു കൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ തന്നെയാണ് പല തെളിവുകളും വിരൽ ചൂണ്ടുന്നത്. ബാലചന്ദ്രകുമാർ എത്തിയതിനുശേഷം ആയിരുന്നു കഥ മറ്റൊരു രീതിയിലേക്ക് മാറി തുടങ്ങിയത്. ബാലചന്ദ്രകുമാർ എത്തിയതോടെ കേ സിൽ വലിയ ട്വിസ്റ്റുകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജയിലിൽ ആയ ദിലീപിനെ താനന്ന് പോയി കണ്ടില്ല എന്ന് ഉണ്ടെങ്കിൽ ഭക്ഷണം പോലും കഴിക്കില്ല എന്നും ബാലുവിന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു മറുപടി ലഭിക്കാതെ താൻ ഉറങ്ങില്ല എന്നും ഒക്കെ കാവ്യ വിളിച്ചു പറഞ്ഞതിനെ പറ്റിയാണ് ബാലചന്ദ്രകുമാർ ഇപ്പോൾ സംസാരിച്ചിരിക്കുന്നത്. തന്നെ ആദ്യം കാവ്യ വിളിച്ചു പറഞ്ഞത് ബാലുവിന്റെ ഭാഗത്തു നിന്നും ഒരു ക്ലാരിഫിക്കേഷൻ ഉണ്ടാകുന്നതു വരെ ഞാൻ ഭക്ഷണം കഴിക്കില്ല എന്നാണ്. അതിനു ശേഷം വീട്ടിൽ വെച്ച് പൾസർ സുനിയെ കണ്ട കാര്യം പറഞ്ഞാൽ അത് ജാമ്യത്തിൽ ബാധിക്കുമെന്നും പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടില്ല അത് വലിയതോതിൽ തന്നെ പ്രശ്നമാകുമെന്ന് പറയുകയായിരുന്നു ചെയ്തത് എന്നാണ് പറയുന്നത്. തന്നെ ഇങ്ങനെ ഭക്ഷണം ഒക്കെ തന്നെ ഊട്ടുമ്പോഴും തനിക്കറിയാം എന്തിനാണ് ഇത് എന്നും ബാലചന്ദ്രകുമാർ പറയുന്നു. അനൂപിന്റെ ഭാര്യ പ്രിയയും കാവ്യയും ചേർന്നാണ് തനിക്ക് ഭക്ഷണം വിളമ്പിയത്. ഒരു സംവിധായകനെ എന്തിനാണ് വന്നത് എന്ന് പലരും ചോദിക്കുന്നു..അത്‌ കാവ്യയോട് ചോദിക്കണം എന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത് തന്നെ. ഇങ്ങനെയൊക്കെ ഊട്ടുമ്പോഴും തനിക്കറിയാം എന്തിനാണ് ഇവർ തന്നെ ഇത്രത്തോളം ഭക്ഷണമൊക്കെ നൽകി സ്നേഹിക്കുന്നത് എന്നും അതിനു പിന്നിലുള്ള കാരണം തന്നെ അറിയാം, ഞാൻ കണ്ടു എന്ന കാര്യം തുറന്നു പറയുകയാണ് എന്നുണ്ടെങ്കിൽ ദിലീപിന് ജാമ്യം ലഭിക്കില്ലെന്നും, ദിലീപിന് ഉള്ള പങ്ക് എല്ലാവരും അറിയും എന്നും ഇവർക്ക് നന്നായറിയാം.

അതിനാണ് ഇവർ ഇങ്ങനെ തന്നെ കണ്ടത്. അതെനിക്കറിയാം ദിലീപിനെ കാണാനായി ഞാൻ ജയിലിലെത്തിയ സമയത്തും ദിലീപ് എന്നെ പറ്റി ആണ് സംസാരിക്കുന്നത്. എനിക്കറിയാം ബാലുവിന് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന്, എല്ലാ കാര്യങ്ങളും ശരിയാകും,

നമുക്ക് നമ്മുടെ സിനിമ ചെയ്യണം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അനൂപ് പുറത്ത് ഉണ്ട്. അനൂപിനോട് കാശ് വാങ്ങിക്കണം എന്നൊക്കെയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു ഉണ്ടായിരുന്നു എന്തിനാണ് എന്നെ വിളിച്ചത് എന്ന്. ഇടയ്ക്കിടെ സംസാരിക്കുന്നതിനിടയിൽ എന്നെ ഓർമിപ്പിക്കുന്നുണ്ട് പൾസർ സുനി അവിടെ വച്ച് കണ്ട കാര്യം ഒരിക്കലും പറയരുത്. അതാണ് ഉദ്ദേശം എന്ന് തന്നെ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുവാനും സാധിച്ചു എന്നാണ് പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top