Movlog

Movie Express

എലിസബത്തിനു ആഡംബര കാർ വിവാഹസമ്മാനമായി നൽകി ബാല ! വീഡിയോ കാണാം

ഏറെ ആകാംക്ഷയോടെ ആളുകൾ കാത്തിരുന്ന വാർത്തയായിരുന്നു ബാലയുടെ രണ്ടാം വിവാഹം. താരത്തിന്റെ ആരാധകർക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു വാർത്ത സെപ്തംബർ അഞ്ചിന് താൻ നൽകും എന്ന് ബാല മുൻപേ തന്റെ സോഷ്യൽ മീഡിയ ഹാൻഡ് വഴി പുറത്ത് വിട്ടിരുന്നു. താരം പറഞ്ഞത് പോലെ സെപ്തംബർ അഞ്ചിന് തന്നെ ബാലയും ഡോക്റ്റർ എലിസബത്തും തമ്മിലുള്ള വിവാഹം റിസപ്ഷൻ ആണ് തൃശൂരിൽ വെച്ച് നടന്നത്. പ്രമുഖ താരങ്ങളായ ഉണ്ണി മുകുന്ദൻ, ഇടവേള ബാബു തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

റിസപ്ഷനു ശേഷം താരം വീണ്ടും ഞെട്ടിച്ചു കൊണ്ട് ഒരു സർപ്രൈസ്‌ തന്റെ പ്രിയതമയ്ക്ക് കൊടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഔഡിയുടെ ഒരു പ്രീമിയം എക്സ്യു വി ലക്ഷ്വറി കാർ ആണ് എലിസബത്തിനായി ബാല കരുതി വെച്ചിരുന്നത്. വീഡിയോ ഇതിനോടകം തന്റെ സോഷ്യൽ മീഡിയ വൈറൽ ആയിട്ടുണ്ട്.

ബാലയും മുൻ ഭാര്യ അമൃതയും ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ പരിപാടിയുടെ വേദിയിൽ വെച്ചാണ് കാണുകയും അന്ന് ചീഫ് ഗസ്റ്റ് ആയി വന്ന ബാലയും അമൃതയും ഒന്നാവുകയും ചെയ്തത്. 2012 ൽ വിവാഹിതരായ ഇരുവർക്കും ഒരു മകളാണ് ഉള്ളത്. 2019 ൽ ഡിവോഴ്സ് ചെയ്ത ശേഷം മകൾ അമ്മയുടെ കൂടെയാണ് താമസിച്ചു വരുന്നത്. ബാലയയുടെ പിതാവിന്റെ വേർപാടിന് ശേഷമാണ് താരം അപ്പയുടെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് പറയുന്നത്. ബാല ഒരു വിവാഹം കഴിക്കണം എന്നായിരുന്നു അത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top