Movlog

Movie Express

ഒടുവിൽ വിവാഹ വാർത്തയെത്തി – പ്രിയതാരം അനുഷ്‌ക്ക വിവാഹിതയാകുന്നു !

ബാഹുബലി സിനിമകളിൽ ദേവസേനയായി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച അനുഷ്ക ഷെട്ടിക്ക് തെന്നിന്ത്യൻ സിനിമയിൽ ആരാധകരേറെയാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിട്ടുള്ള താരം ഈ മേഖലകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “സൂപ്പർ” എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച അനുഷ്ക ഷെട്ടി രാജമൗലിയുടെ “വിക്രമാർകുട്‌ ” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. ബാഹുബലി എന്ന സിനിമ ഇറങ്ങിയിട്ട് വർഷങ്ങളായിട്ടും ഇന്നും ദേവസേന എന്ന കഥാപാത്രം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു. ഈ സിനിമയോടെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി.

ബാഹുബലി സിനിമ കഴിഞ്ഞതോടെ അനുഷ്കയും നായകൻ പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിനു ശേഷം പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഗോസിപ്പുകൾ വ്യാപകമാവുകയായിരുന്നു. ഇതിന് വിശദീകരണവുമായി താരങ്ങൾ എത്തിയിരുന്നെങ്കിലും ഗോസിപ്പുകൾ പ്രചരിക്കുകയായിരുന്നു. പ്രഭാസിനു ശേഷം ഒരു സംവിധായകന്റെ പേരും ചേർത്തായിരുന്നു അനുഷ്കയുടെ വിവാഹവാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നീട് രാഘവേന്ദ്ര രാവുവിന്റെ മകനും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്നും ഒരു ക്രിക്കറ്റ് താരവുമായി അനുഷ്ക പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചു.

ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത് അനുഷ്കയുടെ വിവാഹവാർത്തകൾ ആണ്. ഒരു തെലുങ്ക് സംവിധായകനുമായി വിവാഹിതയാകാൻ പോവുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യമായ ഒരു ചടങ്ങായിരിക്കും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അനുഷ്കയുടെ രണ്ട് ഹിറ്റ് സിനിമകളുടെ സംവിധായകനാണ് വരൻ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ വിവാഹ വാർത്തകളെ കുറിച്ച് ഇതുവരെ താരം ഒന്നും പ്രതികരിച്ചിട്ടില്ല. അനുഷ്കയുടെ വിവാഹ വാർത്തയിലെ സത്യാവസ്ഥ അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top