Movlog

Faith

അഭിമാനപ്രശ്നം മൂലമാണ് പ്രശ്നങ്ങൾ പുറത്ത് അറിയാത്തത് ! ഇനിയും ഇത് തുടർന്നാൽ പലരുടെയും

ലോകമെമ്പാടുമുള്ള ജനതയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കോവിഡ് 19. കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു കോവിഡ് കാരണം രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരുപാട് ആളുകൾക്ക് ആണ് ഇത് കാരണം ജോലി നഷ്ടമായത്. വലിയ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ലോക്ക് ഡൗൺ തീർത്തത്. എന്നാൽ രോഗവ്യാപനം തടയാൻ വേണ്ടി സാമൂഹ്യ അകലം പാലിക്കുക എന്നല്ലാതെ മറ്റൊരു മാർഗം നമുക്കുമുന്നിൽ ഇല്ലായിരുന്നു. സിനിമാ മേഖലയിൽ ഉള്ളവരുടെ വളരെ പ്രതികൂലമായി തന്നെ ലോക്ക് ഡൗൺ ബാധിച്ചു. പതിനൊന്ന് മാസത്തോളം സിനിമാ തിയേറ്ററുകൾ പൂട്ടി ഇരുന്നത് ഒരുപാട് പേരുടെ വരുമാന മാർഗം ഇല്ലാതാക്കി. അടുത്തിടെ ആയിരുന്നു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. എന്നാൽ അപ്പോഴേക്കും വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോഴിതാ സിനിമക്കാരുടെ അവസ്ഥ വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പങ്കുവെക്കുന്ന കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. ലോക്കഡൗൺ കാരണം ചിത്രീകരണങ്ങൾ നിർത്തിവെച്ചത് ദിവസവേതന തൊഴിലാളികളെ ദുരിതക്കയത്തിൽ ആക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിയിൽ നിന്നും അവരെ കരകയറ്റാൻ സിനിമാ സംഘടനകളുടെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. ലോക്ക് ഡൗൺ കാരണം സിനിമാവ്യവസായമാകെ സ്തംഭിക്കുമ്പോൾ വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് നടുവിലാണ് പലരുടെയും ജീവിതം. നന്നായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാതെ തൊഴിലില്ലാതെ ഒരുപാട് പേര് കഷ്ടപ്പെടുകയാണ്. അഭിമാന പ്രശ്നം കാരണം പലരും ഇത് പുറത്ത് പറയുന്നില്ല. എന്നാൽ കാര്യങ്ങൾ ഇതുപോലെ മുന്നോട്ടുപോവുകയാണെങ്കിൽ ഒരുപാട് സിനിമാക്കാരുടെ* വാർത്ത കേൾക്കേണ്ടിവരും എന്നും സിനിമാപ്രവർത്തകരുടെ ആവശ്യങ്ങളും സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ബാദുഷ തന്റെ കുറിപ്പിലൂടെ അഭ്യർത്ഥിക്കുന്നു.

സിനിമയും ഷൂട്ടിങ്ങുകളും നിലച്ചതോടെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന 80 ശതമാനം ആളുകളും പ്രതിസന്ധിയിലാണ്. ലൈറ്റ് ബോയ് മുതൽ നിർമാതാവ് വരെയുള്ള എല്ലാവരും പ്രതിസന്ധിയിലാണ്. കഴിഞ്ഞവർഷത്തെ ലോക്ക് ഡൗൺ പ്രതിസന്ധികൾക്കു ശേഷം ഈ വർഷം തിയേറ്ററുകൾ തുറന്നപ്പോൾ ജയസൂര്യയുടെ “വെള്ളം” എന്ന സിനിമയായിരുന്നു ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഒരു രണ്ടാം ജീവിതം ലഭിച്ചു വരുമ്പോഴായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം. ഒരു ചെറിയ കാലയളവിൽ നിരവധി സിനിമകൾ റിലീസ് ചെയ്തു സൂപ്പർ ഹിറ്റ് ആവുകയും ഉണ്ടായി. 60 ശതമാനത്തിലേറെ പേർക്ക് അവരുടെ തൊഴിൽ തിരിച്ചു ലഭിച്ചപ്പോൾ ആണ് കോവിഡ് ഇതിനു മുന്നേ ത്തേക്കാൾ ഭീകരമായി തിരിച്ചുവരുന്നത്. ഒരുപാട് ആളുകൾ മറ്റു ജോലിയിലേക്ക് തിരിഞ്ഞെങ്കിലും നിർമ്മാതാക്കളുടെയും ടെക്നീഷ്യൻമാരുടെയും നടീനടന്മാരുടെയും അവസ്ഥ പരിതാപകരമാണ്.

ഭൂരിഭാഗം തിയേറ്റർ ഉടമകളും കടക്കെണിയിലാണ്. വലിയ തുക ലോണെടുത്ത് മൾട്ടിപ്ലക്സ് കെട്ടി ഉയർത്തിയവർ എങ്ങനെ ഇത് തിരിച്ചടിക്കുമെന്ന് ആശങ്കയിലാണ്. കോ വിഡ് കാലത്തെ മനുഷ്യന്റെ ഏറ്റവും കുറഞ്ഞ പരിഗണനയാണ് വിനോദമെന്ന തിരിച്ചറിവുള്ളതിനാൽ ഇനി സിനിമകൾ റിലീസ് ചെയ്താൽ തന്നെ എത്രത്തോളം ജനങ്ങൾ ഉടൻ തീയേറ്ററിൽ എത്തും എന്ന സംശയങ്ങളും ഉയരുന്നുണ്ട്. നിർമ്മിച്ച പല സിനിമകളും റിലീസ് ചെയ്യാനാകാതെ പെട്ടിയിൽ തന്നെ ഇരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളിൽ റിലീസ് ചെയ്യാം എന്നു കരുതിയാൽ അതേദിവസം തന്നെ ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ എത്തുന്നത് മറ്റു പ്രതിസന്ധികൾക്ക് വഴിയൊരുക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ എൺപതിലേറെ സിനിമകളാണ് റിലീസ് ചെയ്യാനാകാതെ ഇരിക്കുന്നത്. ഈ പ്രതിസന്ധിയിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മാത്രമേ മുന്നോട്ടു പോകുവാൻ സാധിക്കൂ. അതിനായി സിനിമാ സംഘടനകൾ മുന്നോട്ട് വരണം. സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഒരു ഇടപെടൽ ഉണ്ടാവണമെന്നും സിനിമാ പ്രവർത്തകരെ ഈ പ്രതിസന്ധിയിൽ നിന്ന് കര കയറ്റണം എന്നും ബാദുഷ തന്റെ കുറിപ്പിൽ കൂട്ടിചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top