മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി മത്സരാർത്ഥികൾ എല്ലാം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ തന്നെ താമസിച്ചു കൊണ്ട് മത്സരിക്കുന്ന വേറിട്ട ഒരു ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ആദ്യ സീസൺ ആരംഭിച്ചപ്പോൾ വ്യാപകമായ വിമർശനങ്ങൾ ഉയർന്നുവെങ്കിലും പിന്നീടങ്ങോട്ട് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മലയാള മിനിസ്ക്രീൻ പ്രേക്ഷകർ.
വിജയകരമായ മൂന്നു സീസണുകൾക്ക് ശേഷം ബിഗ് ബോസ് നാലാം സീസൺ ആണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. ടാസ്കുകൾ കൊണ്ടും ബിഗ് ബോസ് ഹൗസിലെ സജ്ജീകരണങ്ങൾ കൊണ്ട് മാത്രമല്ല മത്സരാർത്ഥികളെ കൊണ്ടും ഏറെ വ്യത്യസ്തമാണ് നാലാം സീസൺ. ആദ്യമായിട്ടാണ് ബിഗ് ബോസ് ഹൗസിൽ ലെസ്ബിയൻ മത്സരാർത്ഥികൾ എത്തുന്നത്. ബിഗ് ബോസ് ഹൗസിൽ വെച്ച് ആയിരുന്നു താൻ ഒരു ഗേ ആണെന്ന് അശ്വിൻ തുറന്നു പറഞ്ഞത്.
മാർച്ച് 27 ന് ആരംഭിച്ച് ഷോയിൽ സംഭവബഹുലമായ നിമിഷങ്ങൾ ആണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നൂറു ദിവസം ബിഗ് ബോസ് ഹൗസിൽ താമസിച്ചുകൊണ്ട് വിജയി ആകണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. ഇക്കുറി കൂടുതലും ഫിസിക്കൽ ടെസ്റ്റുകളാണ് ബിഗ്ബോസ് കൂടുതലും ഉൾപ്പെടുത്തിയത്. ടാസ്കുകൾക്ക് പുറമെ മനസ് തുറക്കാനുള്ള അവസരങ്ങളും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്നുണ്ട്.
ഇപ്പോഴിതാ ബിഗ് ബോസിൽ ആദ്യ പ്രണയത്തെക്കുറിച്ച് മത്സരാർത്ഥികൾ തുറന്നു പറഞ്ഞതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ, രണ്ട് റെക്കോർഡുകൾ സ്വന്തം ആയിട്ടുള്ള മജീഷ്യൻ അശ്വിന്റെ പ്രണയകഥ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു അശ്വിൻ ഒരു ഗേ ആണെന്ന് തുറന്നു പറഞ്ഞത്. മറ്റു മത്സരാർത്ഥിയായ ജാസ്മിനോടും അപർണയോടും ആയിരുന്നു അശ്വിൻ ഈ കാര്യം തുറന്നു പറഞ്ഞത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ എല്ലാവരോടുമായി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ. തന്റെ പ്രണയകഥ പങ്കുവെച്ചു കൊണ്ടായിരുന്നു അശ്വിൻ ഒരു ഗേ ആണെന്ന് മറ്റുള്ളവരെ അറിയിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അശ്വിന് ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നത്. പക്ഷേ അന്നൊന്നും പ്രണയത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാൽ പ്ലസ്ടു കാലത്തായിരുന്നു ഗൗരവമുള്ള ഒരു ഇഷ്ടം തോന്നിയത്.
ഫേസ്ബുക്കിലൂടെ തുടങ്ങിയ പരിചയം എല്ലാ വേദനകളും പങ്കുവെക്കാനുള്ള സൗഹൃദം ആയി മാറി. തന്നെ മനസ്സിലാക്കുന്ന ഒരാളെ കിട്ടിയ സന്തോഷം ആയിരുന്നു അന്ന് അശ്വിന്. ഇത്രയും പറയുമ്പോൾ എല്ലാവരും കരുതും ഇതൊരു പെൺകുട്ടിയാണെന്ന്. എന്നാൽ അത് ഒരു ആൺകുട്ടിയായിരുന്നു എന്നും ആദ്യമായിട്ടാണ് ഈ കാര്യം പരസ്യമാക്കുന്നത് എന്നും അശ്വിൻ തുറന്നു പറയുന്നു. ബിഗ് ബോസ് ഹൗസിൽ ഇക്കാര്യം അപർണ്ണയ്ക്കും ജാസ്മിനും അറിയാമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
എന്റെ നാട്ടുകാരെല്ലാം അറിഞ്ഞാൽ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ട് ആളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് അശ്വിൻ പറഞ്ഞു. അശ്വിനെക്കാൾ പ്രായമുള്ള ആളായിരുന്നു അയാൾ. പ്രണയം ആണോ എന്ന് അറിയില്ല എന്നാൽ അത് വല്ലാത്ത ഒരു അനുനഭൂതി ആയിരുന്നു എന്ന് അശ്വിൻ വെളിപ്പെടുത്തി. ഒരു അമ്പലത്തിൽ ഷോ ചെയ്യാൻ പോയപ്പോൾ ആദ്യമായി കാണുകയും കണ്ടപ്പോൾ കൂടുതൽ ഇഷ്ടമാവുകയും ചെയ്തു.
സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അശ്വിന്റെ ഭ്രാന്ത് എന്ന് അവർ പറഞ്ഞു. എന്നാൽ ആ ഭ്രാന്ത് അശ്വിൻ ആസ്വദിച്ചിരുന്നു. പിന്നീട് പല കാര്യങ്ങളിലും അശ്വിനെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ ആ ബന്ധം ഒരു ബാധ്യതയായി. 2017 വരെ തുടർന്നിരുന്ന ബന്ധം അങ്ങനെ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴും ആ ബന്ധത്തെ എന്ത് പേര് വിളിച്ചു വിശേഷിപ്പിക്കണം എന്ന് അശ്വിന് അറിയില്ല. എന്നാൽ അങ്ങനെയൊരു ബന്ധം അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ഒരു കല്യാണം കഴിക്കണം എന്ന തോന്നൽ ഇപ്പോൾ ഇല്ല എന്നും അശ്വിൻ പറഞ്ഞു.