Movlog

Faith

അശ്വതിക്കെതിരെ മോശം കമന്റ് ! ഇതിലും മികച്ച റിപ്ലേ ഇനി കിട്ടാൻ ഇല്ല

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകയാണ് അശ്വതി ശ്രീകാന്ത്. മലയാളഭാഷയിൽ മാത്രമുള്ള സ്വാഭാവികവും തന്മയത്തോടെ ഉള്ള അവതരണശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ അശ്വതിക്ക് എളുപ്പം സാധിച്ചു. “ചക്കപ്പഴം” എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും ചുവട് വെച്ചിരിക്കുകയാണ് അശ്വതി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അടുത്തിടെ താൻ രണ്ടാമതും അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. മകളും ഭർത്താവുമൊത്തുള്ള കുടുംബചിത്രം പങ്കു വെച്ച് കൊണ്ടായിരുന്നു ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്ന സന്തോഷം താരം പങ്കു വെച്ചത്. ഇപ്പോഴിതാ അശ്വതിയുടെ ഏറ്റവും പുതിയ ചിത്രത്തിന് മോശം കമന്റുമായി എത്തിയ ഒരു യുവാവിന് നല്ല മാസ് മറുപടി നൽകി കയ്യടി നേടുകയാണ് അശ്വതി.

അശ്വതിയുടെ ചിത്രത്തിന് കീഴിൽ നഹാബ് എന്ന യുവാവ് ആണ് മോശമായ കമന്റുമായി എത്തിയത്. “സൂപ്പർ മുല” എന്ന് കമന്റ് ചെയ്ത നഹാബിന് അർഹിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് താരം. “സൂപ്പർ ആവണമല്ലോ. ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ് ! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്…!” എന്നായിരുന്നു അശ്വതിയുടെ മറുപടി. അശ്വതിയുടെ കുറിക്ക് കൊള്ളുന്ന മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സെലിബ്രിറ്റികൾ ആയ സ്ത്രീകളുടെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ എഴുതുന്ന പ്രവണത വ്യാപിച്ചു വരികയാണ് ഇപ്പോൾ. കാലമെത്ര പുരോഗമിച്ചാലും ചിലരുടെ ഇടുങ്ങിയ ചിന്താഗതി ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് ഇത് ബോധ്യപ്പെടുത്തുന്നു. നായേന്റെ വാൽ കുഴലിൽ ഇട്ടാലും നിവരില്ല എന്ന് പറയും പോലെ ആണിത്. ഏതൊരു സ്ത്രീയിലും തന്റെ അമ്മയെയോ സഹോദരിയെയോ സുഹൃത്തിനെയോ കാണാൻ ശ്രമിക്കുക്കുമ്പോൾ ഇത്തരം ഇടുങ്ങിയ ചിന്താഗതികൾക്ക് യാതൊരു സ്ഥാനവും ഉണ്ടാവില്ല. ഒരു സ്ത്രീയെ തളർത്താൻ വേണ്ടി ബോഡി ഷേമിങ് ചെയ്യുമ്പോൾ അവിടെ ചെറുതാവുന്നത് അത് ചൂണ്ടി കാണിക്കുന്ന ആൾ മാത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

ഇത്തരം കമന്റ് കണ്ടാൽ പ്രതികരിക്കാത്ത സ്ത്രീ സമൂഹം അല്ല ഇന്ന് ഉള്ളത് എന്നും ഓർത്താൽ നന്ന്. സംസ്കാരശൂന്യമായ പ്രവൃത്തികൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും അത് വെളിച്ചത്ത് കൊണ്ട് വരാൻ ഏതറ്റം വരെ പോരാടുകയും ചെയ്യാൻ ചങ്കൂറ്റമുള്ള സ്ത്രീകളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. അവർക്ക് പൂർണ പിന്തുണയേകുന്ന ഒട്ടനവധി ആളുകളും ഉണ്ട്. എന്തായാലും അശ്വതിയുടെ കിടിലൻ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇത് പോലുള്ള പ്രതികരണങ്ങൾ തന്നെയാണ് ഇത്തരക്കാർക്ക് തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള താക്കീത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top