Movlog

India

ബോളിവുഡനെ ഞെട്ടിച്ച അറസ്റ്റ് ! ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ എന്ന് സൂചന

ലോകം മൊത്തം ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ, ഒന്നുമില്ലായ്മയിൽ നിന്നും വളർന്നു വന്നു ബോളിവുഡ് എന്ന വലിയ കുത്തക സാമ്രാജ്യം തന്റെ കൈകളിൽ ആക്കിയ താരം. കൈവെച്ച സിനിമകൾ എല്ലാം ഒന്നിനൊന്നു സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. കോടികൾ കൊണ്ട് അമ്മാനം ആടാൻ മറ്റെന്തു വേണം. എന്നാൽ അതിനു പിന്നിൽ ശക്തമായ കഷ്ടപ്പാട് ഉണ്ട് എന്നത് സത്യമാണ്. പക്ഷെ ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ചു ബോളിവുഡ് ലെ കിംഗ് ഖാന്റെ മകൾ ആര്യൻ ഖാൻ ഇപ്പോൾ പോലീസ് പിടിയിൽ ആണ്.

മുംബൈ തീരത്ത് നടന്ന ആഡംബര പാർട്ടിയിൽ നിന്നുമാണ് താരത്തിന്റെ മൂത്ത പുത്രനെ എൻ സി ബി അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ അടക്കം വൻ ശേഖരം എൻ സി ബി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പതിമൂന്നു പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇതിൽ എത്രപേർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്നത് വ്യക്തമായിട്ടില്ല. എൻ സി ബി പറയുന്നത് പ്രകാരം കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് മുംബൈ തീരത്ത് ഉള്ള ക്രൂയിസ് ഷിപ്പ് റൈഡ് ചെയ്തത്. ഇതോടെ രഹസ്യ സൂചന ശരിയാണെന്ന് ബോധ്യമായി. വൻ തോതിൽ ഉള്ള ലഹ യുടെ ഉപയോഗം കണ്ടെത്തിയതോടെ ആണ് പിടികൂടി ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങൾ നയിച്ചത്.

എൻ സി ബിയുടെ പ്രാഥമിക അറിയിപ്പിൽ പുറത്ത് വന്നിരിക്കുന്നത് ചോദ്യം ചെയ്യൽ ആണെന്നും ആര്യന്റെ മൊബൈൽ ഫോൺ അടക്കം പിടിച്ചെടുത്തിട്ടുണ്ടെന്നും തന്നെയാണ്. തെളിവുകൾ പ്രതികൂലമായാൽ അറസ്റ്റ് വൈകില്ല എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടു ദിവസത്തെ അത്യാഢംബര പാർട്ടിയിൽ നിരോധിത വസ്തുക്കളുടെ ഉപയോഗം ഉണ്ടെന്നു നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെ എൻ സി ബി ഓഫീസർസ് സാധാരണകാരായി ഷിപ്പിൽ എത്തിയിരുന്നു. തുറമുഖം വിട്ടു നടുക്കടലിൽ എത്തിയതോടെ വേവ് പാർട്ടി ആരംഭിച്ചു. ഇതോടെ നിരോധിത വസ്തുക്കൾ പൊതുവായി ഉപയോഗിക്കുന്നത് ശ്രദ്ധയിപ്പെട്ട എൻ സി ബി ഓഫീസിർസ് റൈഡ് ആരംഭിക്കുകയായിരുന്നു. ഏഴു മണിക്കൂറോളം നീണ്ടുനിന്ന റൈഡ്ൽ ആണ് ഇപ്പോൾ ഉള്ള സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top