Movlog

Faith

കഴിഞ്ഞ നാലു വർഷമായി താൻ ഇതിനു അടിമയാണ് ! പൊട്ടിക്കരഞ്ഞു വെളിപ്പെടുത്തലുമായി ആര്യൻ ഖാൻ

ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ബോളിവുഡ് ബാദുഷ കിംഗ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. മുംബൈയിലെ ആഡംബര കപ്പലിൽ പാർട്ടിക്കിടെ ആയിരുന്നു താരപുത്രൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെ എൻ സി ബി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നിരോധിത ഐറ്റം പിടിച്ചെടുക്കുകയായിരുന്നു. ആര്യൻ ഖാന് പുറമേ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച, ഇസ്മീത് സിങ്, മോഹക് ജസ്വൽ, ഗോമിത് ചോപ്ര, നൂപുർ സരിക, വിക്രാന്ത് ചോക്കർ എന്നിവരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ കഴിഞ്ഞ നാലു വർഷമായി താൻ ഇത് ഉപയോഗിക്കുന്നുണ്ടെന്ന ആര്യൻ ഖാൻറെ വെളിപ്പെടുത്തലുകളാണ് ബോളിവുഡിനെയും ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

എൻ സി ബി നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർത്താതെ പൊട്ടിക്കരയുകയായിരുന്ന ആര്യൻ ഖാൻ ഉപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചോദ്യംചെയ്യലിൽ ഉടനീളം ആര്യൻ കരയുകയായിരുന്നു എന്ന് എൻ സി ബി ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന കാലത്ത് വിവിധ ഉപയോഗിച്ചതായി ആര്യൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈ കോടതിയിൽ ഹാജരാക്കിയ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവരെ തിങ്കളാഴ്ച വരെയാണ് എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ഇവരുടെ കസ്റ്റഡി നീട്ടി നൽകാൻ എൻ സി ബി ആവശ്യപ്പെട്ടിട്ടില്ലെന്ന് ആണ് പുറത്തു വരുന്നത്.

ഈയൊരു സാഹചര്യത്തിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തേക്കും. ബോളിവുഡിലെ താര രാജാവ് ഷാരൂഖ് ഖാൻറെ മൂത്ത മകനാണ് ആര്യൻ ഖാൻ. ആര്യൻ ഖാന്റെ ലെൻസ് കേസിൽ നിന്നും ഐറ്റം കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്. യുവതികളുടെ സാനിറ്ററി പാഡുകൾക്ക് ഇടയിൽനിന്നും പെട്ടികളിൽ നിന്നുമായിരുന്നു ഐറ്റം കണ്ടെടുത്തത്. ഐറ്റങ്ങളെ കുറിച്ച് താര പുത്രനും സുഹൃത്തുക്കളും നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയായിരുന്നു മുംബൈയിലെ ആഡംബര കപ്പലിൽ ആര്യനും സംഘവും പാർട്ടി നടത്തി ആഘോഷിച്ചത്. പാർട്ടിക്കിടയിൽ എൻസിബി ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. 15 ദിവസങ്ങൾക്ക് മുമ്പ് തന്നെ കപ്പലിൽ പാർട്ടി നടക്കുമെന്ന രഹസ്യവിവരം എംസി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്‌ടെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറിയത്. അർദ്ധരാത്രിയിൽ ആഘോഷം തുടങ്ങിയതിനു ശേഷമാണ് ഇവർ ചോദ്യംചെയ്ത് എട്ടു പേരെയും കസ്റ്റഡിയിലെടുത്തത്. നൂറോളം യാത്രക്കാരുണ്ടായിരുന്ന കപ്പൽ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഗോവയിലേക്കുള്ള യാത്ര തുടർന്നു. ഒരു ലക്ഷം രൂപ ടിക്കറ്റ് വിലമതിക്കുന്ന പാർട്ടിയിൽ പ്രത്യേക ക്ഷണിതാവ് ആയിരുന്നു ആര്യൻ ഖാൻ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top