Movlog

Movie Express

ബഡായ് ബംഗ്ലാവ് ഫെയിം ആര്യ വീണ്ടും വിവാഹിതയാകുന്നു?

അവതാരക, നടി, മോഡൽ, ഹാസ്യതാരം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികളുടെ ഇഷ്ട താരം ആര്യയ്ക്ക്. മിനിസ്ക്രീനിലും മോഡലിങ്ങിലും സജീവമായിട്ടുള്ള താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “ബഡായി ബംഗ്ലാവ്” എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധേയമായത്.

രമേശ് പിഷാരടിക്കും മുകേഷിനും ഒപ്പം ബഡായി ബംഗ്ലാവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആര്യ പിന്നീട് നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ ഗെയിം ഷോ ആയ ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്.

ഒരു മികച്ച നർത്തകി കൂടിയായ ആര്യ പ്ലസ് ടുവിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഓഫീസർ” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ആര്യ വിവാഹത്തിനു ശേഷം ആയിരുന്നു മോഡലിങ്ങിലേക്ക് തിരിഞ്ഞത്.

പ്രശസ്ത സീരിയൽ താരം അർച്ചന സുശീലന്റെ സഹോദരൻ രോഹിത് ആയിരുന്നു ആര്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്, റോയ. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നില്ല. രോഹിതും ആയി വേർപിരിഞ്ഞു കഴിയുകയാണെങ്കിലും നല്ല സുഹൃത്തുക്കൾ ആണ് ഇവർ ഇപ്പോഴും. ബഡായി ബംഗ്ലാവിൽ രമേശ് പിഷാരടിയുടെ ഭാര്യയായി എത്തിയ ആര്യ യഥാർത്ഥ ജീവിതത്തിലും രമേശിന്റെ ഭാര്യയാണെന്ന് ഒരുപാട് ആളുകൾ കരുതിയിരുന്നു.

ബഡായി ബംഗ്ലാവിനോടൊപ്പം തന്നെ സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു താരം. “ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “കുഞ്ഞിരാമായണം”, “പ്രേതം”, “തോപ്പിൽ ജോപ്പൻ”, “ഗാനഗന്ധർവ്വൻ” തുടങ്ങി നിരവധി ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.

എന്നാൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ് ആര്യ. ആര്യയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുൻ ഭർത്താവ് രോഹിത്തിന്റെ രണ്ടാം വിവാഹത്തിന് ആര്യയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രോഹിത്തിനും ഭാര്യക്കും വിവാഹ ആശംസകൾ അറിയിച്ച് ആര്യ രംഗത്തെത്തിയത് നിറഞ്ഞ കയ്യടിയോടെ ആണ് ആരാധകർ സ്വീകരിച്ചത്.

ഇപ്പോഴിതാ താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ആര്യ അറിയിച്ചിരിക്കുന്നത്. ഒരു ക്രിസ്ത്യൻ വധുവായി ഒരുങ്ങുന്ന വീഡിയോ പങ്കു വച്ചു കൊണ്ടാണ് ആര്യ ഇക്കാര്യം പുറത്ത് വിട്ടത്. എന്നാൽ ഇതൊരു പരസ്യ ചിത്രത്തിന്റെ ഭാഗമായിട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണെന്ന് വീഡിയോ കണ്ടാൽ മനസിലാവും. അടുത്തിടെ തന്റെ കാമുകനെ കുറിച്ച് തുറന്നു പറഞ്ഞ് ആര്യ രംഗത്തെത്തിയിരുന്നു. ഐജി ബോസ് കഴിഞ്ഞു വിവാഹിതയാകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു ആര്യ.

എന്നാൽ ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം അയാൾ ആര്യയിൽ നിന്നും ഒരുപാട് അകന്നു പോവുകയായിരുന്നു. ലിവിങ് ടുഗെദറിലായിരുന്ന ഇവർ വിവാഹിതർ ആകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്നും തിരിച്ചെത്തിയ ആര്യ അറിയുന്നത് ആര്യയുടെ അടുത്ത സുഹൃത്തുമായി കാമുകൻ പ്രണയത്തിലായി എന്നായിരുന്നു. ഒരുപാട് വേദനകളും പ്രതിസന്ധികളും അനുഭവിച്ച ഒരു ഘട്ടമായിരുന്നു അതെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top