Movlog

Movie Express

ആര്യയ്ക്ക് സർപ്രൈസ്‌ ബർത്ത് ഡേ പാർട്ടി ! ഒത്തു ചേർന്ന് താരങ്ങളും – വീഡിയോ കാണാം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മികച്ച അവതാരകയായ ആര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ബിഗ് ബോസ് സീസൺ 2വിൽ മത്സരാർത്ഥിയായി എത്തിയതോടെ ആണ് ആര്യയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞത്.

ബിഗ് ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനുകളും പ്രേക്ഷകരെ തമാശകൾ പറഞ്ഞു ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമാണ് ബിഗ്ബോസിൽ പ്രേക്ഷകർ കണ്ടത്. ബിഗ് ബോസിന് ശേഷം കടുത്ത വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും മറുപടി നൽകാതെ തന്റെ നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോവുകയാണ് താരം.

നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആയിരുന്നു താരത്തിന്റെ ഭർത്താവ്. വിവാഹ ബന്ധം വേർപെടുത്തിയ ഇവർ നല്ല സുഹൃത്തുക്കളാണ് ഇപ്പോൾ. ആര്യയുടെ മകൾ റോയയും ഇപ്പോൾ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. ആര്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. നടി എന്നതിനേക്കാളുപരി മോഡലായും ആര്യ സജീവമാണ്.

ഇപ്പോഴിതാ ആര്യയുടെ പിറന്നാൾ ആഘോഷമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. മണി ഹീസ്റ്റ് ആരാധിക ആയ ആര്യയ്ക്ക് മണി ഹീസ്റ്റിന്റെ തീമിൽ ആണ് സുഹൃത്തുക്കൾ സർപ്രൈസ് പാർട്ടി ഒരുക്കിയത്. ഒരു സുഹൃത്തിന്റെ ബ്രാൻഡ് ലോഞ്ച് എന്ന് പറഞ്ഞായിരുന്നു ആര്യയെ പാർട്ടിക്കായി ക്ഷണിച്ചത്. സുഹൃത്തുക്കൾ ഒരുക്കിയ പാർട്ടി തീർത്തും ഒരു സർപ്രൈസ് ആയെന്നു ആര്യ പങ്കു വെച്ചു. സുഹൃത്തുക്കൾക്ക് ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന ആര്യയുടെ വീഡിയോയും ചിത്രങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top