Movlog

Movie Express

അരുണയ്ക്ക് ഒപ്പമുള്ള വിവാഹ ചിത്രവുമായി ആകാശ് .. സീരിയലിലെ ഓർമ്മകൾ പങ്കു വെച്ച് നടൻ സിദ്ധാർത്ഥ്

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിദ്ധാർഥ് വേണുഗോപാൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കസ്തൂരിമാനിലെ സിദ്ധാർഥ് ആയെത്തിയ നടനെ മിനിസ്ക്രീൻ പ്രേക്ഷകർ മറക്കാനിടയില്ല. സിദ്ധുവായും അരുൺ ഷേണായി ആയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുവാൻ സിദ്ധാർത്ഥിന് സാധിച്ചു. സമൂഹമാധ്യമങ്ങളും ഏറെ സജീവമാണ് താരം . സിദ്ധാർത്ഥ് പങ്കുവെച്ച ചില സീരിയൽ ഓർമ്മകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

” മനസ്സറിയാതെ “എന്ന പരമ്പരയിലെ ആകാശിന്റെയും അരുണയുടെയും വിവാഹ ചിത്രമാണ്,” പഴയ ഓർമ്മകൾ” എന്ന കുറിപ്പോടെ സിദ്ധാർത്ഥ് പങ്കുവെച്ചത്. അതിനോടൊപ്പം ഇതുവരെ തന്ന എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകരോട് ഒരുപാട് നന്ദിയും അറിയിച്ചിട്ടുണ്ട് താരം . ടെലിവിഷൻ അവതാരകൻ ആയി മിനിസ്ക്രീനിൽ എത്തിയ സിദ്ധാർത്ഥ് അഭിനയത്തോടുള്ള മോഹം കൊണ്ട് സീരിയലിലേക്ക് എത്തുകയായിരുന്നു. പഠന സമയത്ത് തന്നെ അഭിനയം ഇഷ്ടമായിരുന്ന സിദ്ധാർഥ് പ്രൊഫഷണൽ നാടകങ്ങളിലും സജീവമായിരുന്നു.

സിനിമാ നിർമ്മാതാവും നടനുമായ അരുൺ ഘോഷ് ആണ് സിദ്ധാർത്ഥനെ മിനിസ്ക്രീനിലേക്ക് എത്തിക്കുന്നത്.” ഭാഗ്യജാതകം “എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ സിദ്ധാർത്ഥ് അഭിനയിച്ചത്. ഇപ്പോൾ സിനിമകളിലും തിളങ്ങാൻ ഒരുങ്ങുകയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ സിദ്ധു . പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാന്റിക്ക് ഹീറോ ഇപ്പോഴും സിംഗിൾ ആണ്. വിവാഹം ഉടനെ ഉണ്ടാവില്ലെന്നും കരിയറിൽ ഒരു നിലയുറപ്പിച്ചതിനു ശേഷം മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കൂ എന്നും നടൻ വ്യക്തമാക്കി. പ്രണയിച്ച് ആയിരിക്കും വിവാഹം കഴിക്കുക എന്നും താരം ഉറപ്പുനൽകി. തൃശ്ശൂർ സ്വദേശിയായ സിദ്ധാർത്ഥ്ന്റെ വീട്ടിൽ അമ്മയും സഹോദരനും ആണുള്ളത്. ഷൂട്ടിംഗിന്റെ ഭാഗമായി ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top