Movlog

Movie Express

കുഞ്ഞിനെ എടുത്തുള്ള ഡാൻസ് വീഡിയോയ്ക്ക് രൂക്ഷ വിമർശനം..മറുപടിയായി അർജുൻ സോമശേഖരൻ!

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റെത്. സിനിമാ-സീരിയൽ താരവും നർത്തകിയുമായ താര കല്യാണിന്റെയും നർത്തകനും നടനുമായ രാജാറാമിന്റെയും ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്.

മികച്ച നർത്തകനായ രാജാറാം “ദേവത”, “ദേശാടനപക്ഷി”, “നിഴൽയുദ്ധം” എന്നീ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏറെ വേദനയോടെ ആണ് മലയാളികൾ ഏറ്റെടുത്തത്.

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് താര കല്യാൺ. “മയിൽപ്പീലിക്കാവ്”, “റിഷിവംശം” എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട് താര കല്യാൺ. ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന “ചെമ്പരത്തി” എന്ന പരമ്പരയിൽ തൃച്ചംബരത്ത് അഖിലാണ്ഡേശ്വരി ആയി തിളങ്ങുകയാണ് താര കല്യാൺ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഒരു സെലിബ്രിറ്റിയാണ് താരപുത്രി ആയ സൗഭാഗ്യ വെങ്കിടേഷ്.

ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യയെ സമൂഹമാധ്യമങ്ങളിൽ ഉള്ളവർ വിശേഷിപ്പിക്കുന്നത്. ഡബ്സ്മാഷിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് സൗഭാഗ്യ. വേറിട്ട ആശയങ്ങൾ കൊണ്ടും മികച്ച അവതരണം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സൗഭാഗ്യ. സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. അമ്മയെയും മുത്തശ്ശി സുബ്ബലക്ഷ്മിയുടെ പോലെ മികച്ച നർത്തകിയായ സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

സൗഭാഗ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. “ഇമ്മിണി ബല്യ ഒരു ഫാൻ” എന്ന ടാലന്റ് ഹണ്ട് ഷോയിൽ വിധികർത്താവായി മിനിസ്ക്രീനിലേക്ക് ചുവടുവച്ച സൗഭാഗ്യ നടനും നർത്തകനുമായ അർജുൻ സോമശേഖരനെ ആണ് വിവാഹം കഴിച്ചത്. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം.

സൗഭാഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അർജുൻ സോമശേഖരൻ. താരകല്യാണിന്റെ ശിഷ്യനായിരുന്ന അർജുൻ, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത “ചക്കപ്പഴം” എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്നാൽ മറ്റു ചില തിരക്കുകൾ കാരണം പരമ്പരയിൽ നിന്നും അർജുൻ പിന്മാറുകയായിരുന്നു. ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികൾ ആണ് ഇവർ.

അടുത്തിടെയായിരുന്നു സൗഭാഗ്യ അമ്മയാകാൻ പോകുന്ന സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഗർഭകാല വിശേഷങ്ങളും നിറവയറിലുള്ള താരത്തിന്റെ ഡാൻസ് വീഡിയോകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആയിരുന്നു. വളക്കാപ്പ് ചടങ്ങിനിടയിൽ ഒരു പെൺകുഞ്ഞിനെ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും അച്ഛന്റെ പുന്നാര മകളായി അവളെ വളർത്തണം എന്നായിരുന്നു അർജുൻ പങ്കുവെച്ചത്.

അർജുന്റെ ആഗ്രഹം പോലെ തന്നെ ഒരു പെൺകുഞ്ഞ് ആണ് ഇവർക്ക് പിറന്നത്. മകൾ സുദർശനയുടെ ചിത്രങ്ങൾ അർജുനും സൗഭാഗ്യവും സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ കയ്യിൽ എടുത്ത് കൊണ്ടുള്ള അർജുന്റെ ഡാൻസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

രൂക്ഷമായ വിമർശനമാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. വളരെ ശ്രദ്ധയോടെ തന്നെ മകളെ സുരക്ഷിതമായി കൈകളിൽ പിടിച്ചു കൊണ്ട് നൃത്തം ചെയ്യുന്ന അർജുന്റെ ഡാൻസിനെ അഭിനന്ദിച്ചും നിരവധി പേർ മുന്നോട്ട് വരുന്നുണ്ട്.

എങ്കിലും വിമർശനങ്ങൾ ആണ് ഏറെയും. തലച്ചോറും നട്ടെല്ലും ഉറയ്ക്കാത്ത ഈ പ്രായത്തിൽ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കരുത്. ഇത് വിഡ്ഢിത്തമാണ് എന്ന് ആയിരുന്നു ഒരു കമന്റ്. എന്നാൽ ഇത് കണ്ടു ക്ഷുഭിതനായ അർജുൻ തനിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിക്കുകയാണ്.

ഇത് എന്റെ കുഞ്ഞാണെന്നും എന്റെ പേജ് ആണെന്നും എനിക്കിഷ്ടമുള്ളത് പോലെ ചെയ്യും എന്നും അർജുൻ പറയുന്നു. താനിത് ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ വേണ്ട. താനിത് കാണാത്ത മട്ടിൽ സ്ക്രോൾ ചെയ്‌തു പൊയ്‌ക്കോളൂ എന്നാണ് അർജുൻ നൽകിയ മറുപടി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top