Movlog

Movie Express

ആദ്യം കണ്ടപ്പോൾ മുഖം ടാറിട്ട റോഡിൽ ഉരയ്ക്കാൻ ആണ് തോന്നിയതെന്ന് നടി സരിഗയുടെ ‘അമ്മ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി സാന്ത്വനം ഫെയിം അപ്സര

അപ്‌സര എന്ന് പറഞ്ഞാൽ ഒരുപക്ഷേ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര സുപരിചിതമായിരിക്കില്ല. എന്നാൽ “സാന്ത്വനം” പരമ്പരയിലെ ജയന്തി ഏടത്തിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഏഷ്യാനെറ്റിൽ മികച്ച റേറ്റിംഗോടെ മുന്നേറുന്ന ജനപ്രിയ പരമ്പരയാണ് “സാന്ത്വനം”.

ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹത്തിൻറെയും സന്തോഷത്തിന്റെയും കഥ പറയുന്ന പരമ്പരയിൽ കുശുമ്പും അസൂയയും നിറഞ്ഞ, കുടുംബത്തിൽ പ്രശ്നമുണ്ടാക്കാൻ നോക്കുന്ന ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്.

മികച്ച പ്രകടനം ആണ് അപ്സര ജയന്തി എന്ന കഥാപാത്രമായി കാഴ്ച വെക്കുന്നത്. ജയന്തിയെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ, പ്രേക്ഷകർക്ക് ദേഷ്യം വരുന്നുണ്ടെങ്കിൽ അത് അപ്സരയുടെ അഭിനയത്തിന്റെ വിജയം തന്നെ ആണ്. വർഷങ്ങളായി മിനിസ്ക്രീനിൽ സജീവമായിട്ടുള്ള അപ്‌സര മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അപ്‌സര പ്രധാനവേഷത്തിലെത്തിയ “ഉള്ളത് പറഞ്ഞാൽ” എന്ന പരമ്പരയുടെ സംവിധായകനായിരുന്ന ആൽബിനെ ആണ് താരം വിവാഹം കഴിച്ചത്.

ഈ പരമ്പരയിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അപ്‌സരയ്ക്ക് ലഭിച്ചിരുന്നു. നവംബർ 20നായിരുന്നു ആൽബിനുമായുള്ള അപ്സരയുടെ വിവാഹം. എട്ടു വർഷക്കാലമായി സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണ് അപ്സര. ഇതിനോടകം 22 സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ആൽബിൻ കഴിഞ്ഞ 10 വർഷമായി ടെലിവിഷൻ രംഗത്ത് സജീവം ആണ്. നിരവധി ഷോകളും സംവിധാനം ചെയ്തിട്ടുണ്ട് ആൽബിൻ.

കഴിഞ്ഞ രണ്ടു വർഷക്കാലമായി അപ്‌സരയും ആൽബിനും പ്രണയത്തിലാണ്. ചോറ്റാനിക്കരയിൽ വെച്ച് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും എല്ലാം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

എന്നാൽ വിവാഹത്തിന് പിന്നാലെ വിവാദങ്ങൾ തല പൊക്കുകയായിരുന്നു. കുട്ടികൾക്ക് ഒപ്പം ഉള്ള ഇവരുടെ വിവാഹ ചിത്രങ്ങൾ പുറത്തു വന്നതോടെ അപ്സരയുടേത് രണ്ടാം വിവാഹം ആണെന്നും കുഞ്ഞിന് മുന്നിൽ കുഞ്ഞിന്റെ കരച്ചിൽ വക വെക്കാതെ സന്തോഷത്തോടെ വിവാഹം കഴിക്കുകയായിരുന്നു അപ്സര എന്നും വാർത്തകൾ പ്രചരിച്ചു.

ആൽബിനും മക്കൾ ഉണ്ടെന്നും ആൽബിന്റെ രണ്ടാം വിവാഹം ആണിത് എന്നും വാർത്തകൾ പ്രചരിച്ചു. ഒടുവിൽ വാർത്തകളോട് പ്രതികരണവുമായി ഇരുവരും രംഗത്തെത്തി.

വിവാഹം കഴിക്കാൻ വൈകിയെങ്കിലും ഇത് ആദ്യത്തെ വിവാഹം ആണെന്നും ചിത്രങ്ങളിൽ ഉണ്ടായിരുന്ന കുട്ടികൾ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും മക്കൾ ആയിരുന്നെന്നും ഇവർ വ്യക്തമാക്കി. ഇപ്പോഴിതാ കഥാപാത്രത്തിന്റെ പേരിൽ കേൾക്കേണ്ടി വന്ന ചീത്തയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കു വെക്കുകയാണ് താരം.

നടി സരിഗയുടെ ‘അമ്മ ഒരിക്കൽ കണ്ടപ്പോൾ കഥാപാത്രത്തിനോടുള്ള ദേഷ്യം കാരണം മുഖം ടാറിട്ട റോഡിൽ ഉരക്കാൻ ആണ് തോന്നിയതെന്ന് പറഞ്ഞിരുന്നു. എന്നാൽ നേരിട്ട് കണ്ടപ്പോൾ ആണ് ആൾ പാവം ആണെന്ന് മനസിലായതെന്നും പറഞ്ഞു. സ്വന്തം മകൾ അഭിനയരംഗത്ത് ഉണ്ടായിട്ടും, ഈ മേഖലയിലെ കാര്യങ്ങൾ അറിഞ്ഞിട്ടും സരിഗയുടെ അമ്മയ്ക്ക് അങ്ങനെ തോന്നിയെങ്കിൽ അത് അപ്സരയുടെ അഭിനയമികവ് കൊണ്ടാണെന്ന് പറയാതെ വയ്യ.

ഒരുപാട് പേരാണ് ആൽബിനോട് ആ കുടുംബം കലക്കിയെ ആണോ വിവാഹം കഴിക്കുന്നതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. സ്‌ക്രീനിൽ ചെയ്യുന്ന വേഷങ്ങൾ പോലെ അത്ര പ്രായമൊന്നും ഇല്ല അപ്സരയ്ക്ക്. അപ്സരയ്ക്ക് 25 വയസ് മാത്രം ആണ് പ്രായം.

എന്നാൽ 25 വയസെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ആ തടിച്ചിക്ക് 30 വയസെങ്കിലും പ്രായം ഉണ്ടാകും എന്ന് പലരും പറയും. തടിയുടെ പേരിൽ ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ടെങ്കിലും അതൊന്നും താരത്തിനെ ബാധിക്കാറില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top