Movlog

Movie Express

ആ സംഭവത്തിനു ശേഷം പിന്നീട് ശ്രീനിവാസനോട് സംസാരിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞു ആന്റണി പെരുമ്പാവൂർ

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒട്ടനവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ആണ് മോഹൻലാൽ- ശ്രീനിവാസൻ. ഇവർ ഒന്നിച്ച “പട്ടണപ്രവേശം”, “നാടോടിക്കാറ്റ്”, “അക്കരെ അക്കരെ അക്കരെ”, “മിഥുനം”, “ചന്ദ്രലേഖ”, “തേന്മാവിൻ കൊമ്പത്ത്”, “ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്”, “ഉദയനാണ് താരം”, “കിളിച്ചുണ്ടൻ മാമ്പഴം” തുടങ്ങിയ ചിത്രങ്ങൾ എല്ലാം വമ്പൻ വിജയമായിരുന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു ഇവരുടേത്.

എന്നാൽ പിന്നീട് ഈ കൂട്ടുകെട്ടിൽ വിള്ളൽ ഉണ്ടാവുകയായിരുന്നു. മോഹൻലാലും ശ്രീനിവാസനും വീണ്ടും ഒരു സിനിമയിൽ ഒന്നിച്ചു കാണാൻ പ്രേക്ഷകർ ഇന്നും ആകാംഷയോടെ കാത്തിരിക്കുകയാണ്.

നടൻ. തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ വിശേഷങ്ങൾ ഏറെയാണ് ശ്രീനിവാസന്. മികച്ച ഒരു നടൻ മാത്രമല്ല നല്ല ഒരു വ്യക്തി കൂടി ആണ് അദ്ദേഹം. മികച്ച അഭിനയം കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ശ്രീനിവാസൻ.

2012ൽ ശ്രീനിവാസൻ നായകനായ ചിത്രമായിരുന്നു “പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ”. മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച “ഉദയനാണ് താരം” എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സരോജ് കുമാർ. ഈ സിനിമയിൽ മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ള പല പരാമർശങ്ങളും ഉണ്ടായിരുന്നു. അതിന്റെ ഒരു തുടർച്ചയായിരുന്നു “പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ” എന്ന ചിത്രത്തിൽ കാണാൻ കഴിഞ്ഞത്. ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രം ഏറെ ചർച്ചകൾക്കും വഴിവെച്ചു.

“ഉദയനാണ് താരം” എന്ന ചിത്രത്തിന് ശേഷം മോഹൻലാലും ശ്രീനിവാസനും പിരിഞ്ഞു എന്ന രീതിയിൽ ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റാണെന്നും ശ്രീനിവാസനുമായി യാതൊരു പിണക്കവും ഇല്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.

“ഉദയനാണ് താരം” എന്ന സിനിമക്ക് ശേഷം ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ഇല്ലാതെ പോയതാണ്. ഒരിക്കലും തന്നെ അപമാനിക്കാൻ വേണ്ടി മനപ്പൂർവ്വം ശ്രീനിവാസൻ ഒരു സിനിമ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ സിനിമ ചെയ്‌തു ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

സരോജ് കുമാർ എന്ന ചിത്രം ഇറങ്ങിയതിനു പിന്നാലെ ആന്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. ആന്റണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കം ആണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പെരുമ്പാവൂർ പിന്നീട് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിർമാതാവായി മാറുകയായിരുന്നു. ഇരുപതാം വയസ് മുതൽ മോഹൻലാലിനൊപ്പം ഉണ്ട് ആന്റണി.

30 വർഷത്തിലേറെയായി തുടരുന്ന ഒരു ആത്മബന്ധമാണ് ഇവരുടേത്. അത് കൊണ്ട് തന്നെ ലാലേട്ടനെ വിമർശിച്ചു കൊണ്ടുള്ള ഒരു സിനിമയെ കുറിച്ച് അറിഞ്ഞപ്പോൾ ആന്റണി പ്രതികരിച്ചു. “ഉദയനാണ് താരം” എന്ന ചിത്രത്തിൽ മോഹൻലാലിനെ കളിയാക്കുന്ന രംഗങ്ങൾ ഉണ്ടായിട്ടു പോലും ഏതെങ്കിലും രംഗം വെട്ടിമാറ്റാനോ അഭിനയിക്കാൻ പറ്റില്ലെന്നോ ഒന്നും മോഹൻലാൽ പറഞ്ഞിരുന്നില്ല എന്ന് ആന്റണി പെരുമ്പാവൂർ മുമ്പ് പറഞ്ഞിട്ടുണ്ട്. കാരണം “ഉദയനാണ് താരം” ഒരു നല്ല സിനിമയായിരുന്നു.

എന്നാൽ ആ ചിത്രം വിജയിച്ചതോടെ അതിന്റെ രണ്ടാം ഭാഗം എന്ന പേരിൽ വളരെ മോ ശ മാ യി മറ്റൊരു തിരക്കഥയെഴുതിയ ശ്രീനിവാസൻ തന്നെ നായകനായി മോഹൻലാലിനെ മനപ്പൂർവ്വം കരിവാരി തേക്കുന്ന പോലെ ചിത്രീകരിക്കുകയായിരുന്നു.

“സരോജ്‌കുമാർ” എന്ന സിനിമയെ കുറിച്ച് കേട്ടപ്പോൾ ക്യാമറാമാൻ എസ് കുമാറിനെയും സംവിധായകനേയും ആന്റണി പെരുമ്പാവൂർ വിളിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു പത്രസമ്മേളനത്തിൽ ആന്റണി പെരുമ്പാവൂർ ഭീ ഷ ണി പ്പെ ടു ത്തി എന്ന രീതിയിലായിരുന്നു ശ്രീനിവാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് ശേഷം ശ്രീനിവാസനോട് സംസാരിച്ചിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top