Movlog

Movie Express

“ആ വേഷം ചെയ്‌തതിൽ ഖേദിക്കുന്നു”, വെളിപ്പെടുത്തലുമായി ആൻഡ്രിയ ജെർമിയ.

തെന്നിന്ത്യൻ സിനിമാ താരവും ഗായികയും ആണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമാ ജീവിതം ആരംഭിച്ച ആൻഡ്രിയ തമിഴ്, മലയാളം, തെലുഗു തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ്. ഗൗതം മേനോന്റെ “വേട്ടയാട് വിളയാട്” എന്ന സിനിമയിൽ ഗാനം ആലപിച്ച ആൻഡ്രിയയെ തന്റെ അടുത്ത ചിത്രമായ “പച്ചക്കിളി മുത്തുചാരം” എന്ന സിനിമയിലേക്ക് നായികയായി ക്ഷണിക്കുകയായിരുന്നു സംവിധായകൻ. 2013ൽ രാജീവ് രവി സംവിധാനം ചെയ്ത “അന്നയും റസൂലും” എന്ന ചിത്രത്തിലൂടെയാണ് ആൻഡ്രിയ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. ഫഹദ് ഫാസിലിന്റെ നായികയായ ഈ കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായി ആൻഡ്രിയ കണക്കാക്കുന്നു.

പിന്നീട് മോഹൻലാലിനൊപ്പം “ലോഹം”, പൃഥ്വിരാജ് നായകൻ ആയ ” ലണ്ടൻ ബ്രിഡ്ജ്” എന്നീ സിനിമകളിൽ ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ മ്യൂസിക് കമ്പോസർ, നർത്തകി, മോഡൽ എന്നീ മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ആൻഡ്രിയ. പ്രശസ്ത നാടകകൃത്ത് ഗിരീഷ് കർണാടിന്റെ നാഗമണ്ഡല എന്ന നാടകത്തിലൂടെ ആണ് താരം നാടകരംഗത്ത് തിളങ്ങുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകൻ ആയ “വേട്ടയാട് വിളയാട്” എന്ന ചിത്രത്തിൽ ഗായികയായി എത്തി പിന്നീട് ഗൗതം മേനോന്റെ അടുത്ത ചിത്രം “പച്ചയ്ക്കിളി മുത്തുച്ചരം” ത്തിലെ നായികയായി മാറി ആൻഡ്രിയ.

ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തിയ “വട ചെന്നൈ ” യിൽ വളരെ ശ്രദ്ധേയമായ ഒരു വേഷമായിരുന്നു താരം അവതരിപ്പിച്ചത്. ചിത്രത്തിൽ കിടപ്പറരംഗത്തിൽ താരത്തിന് അഭിനയിക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആ രംഗം അഭിനയിച്ചതിൽ ഖേദിക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് ആൻഡ്രിയ. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് ആൻഡ്രിയ അവതരിപ്പിച്ചത്. ഒരുപാട് ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ആ ചിത്രത്തിനായി ആൻഡ്രിയയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ആ സിനിമയ്ക്ക് ശേഷം പിന്നീട് ആൻഡ്രിയയെ തേടി വന്നത് സമാനമായുള്ള വേഷങ്ങൾ മാത്രമായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ആൻഡ്രിയ. ഇനി അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ തയ്യാറല്ല എന്നും ശക്തമായ കഥാപാത്രങ്ങൾക്ക് വേണ്ടി പ്രതിഫലം കുറച്ച് അഭിനയിക്കാൻ തയ്യാറാണ് എന്നും ആൻഡ്രിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ആൻഡ്രിയയ്ക്ക് വിഷാദരോഗം ബാധിച്ച് സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നത്. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയവും ആ ബന്ധത്തിൽ അനുഭവിച്ച പീഡനങ്ങളും ആയിരുന്നു ആൻഡ്രിയയെ വിഷാദരോഗത്തിലേക്ക് എത്തിച്ചത്. ഇതിൽ നിന്നും കര കയറിയ ആൻഡ്രിയ വീണ്ടും സിനിമയിൽ സജീവമാകുവാൻ ഒരുങ്ങുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top