Movlog

Faith

മറ്റുളവർക്ക് നല്‌കുന്ന അതെ സ്നേഹവും കരുതലും തൊട്ടപ്പുറത്തെ വീട്ടിലെ ഭർത്താവ് മരിച്ച സ്ത്രീയോടും കാണിക്കണം – -ശ്രദ്ധേയമായി കുറിപ്പ്

വ്യത്യസ്തമായ കുറിപ്പുകളും ശക്തമായ നിലപാട് കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ ആയ വ്യക്തിയാണ് ആൻസി വിഷ്ണു. ഭർത്താവ് മരിച്ചും ഭർത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് ആൻസി തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ.

ഭർത്താവ് മരിച്ച ഒരു സ്ത്രീക്കോ, ഭർത്താവ് ഉപേക്ഷിച്ച സ്ത്രീക്കോ പിന്നീട് ഒരിക്കലും ചിരിക്കാനും, നല്ല വർണ്ണ നിറമുള്ള വസ്ത്രങ്ങൾ ധരിക്കാനോ, വീണ്ടും പ്രണയിക്കുവാനോ ഉള്ള അവകാശമില്ലെന്ന അലിഖിത നിയമമാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഒരു ഭാര്യ മരിച്ച ഭർത്താവ് പിന്നീട് സന്തോഷിക്കാതിരിക്കാറുണ്ടോ? ആ ഭർത്താവിനോട് വീണ്ടും വിവാഹം കഴിക്കണം എന്നായിരിക്കും സമൂഹം ആവശ്യപ്പെടുക. എന്നാൽ സ്ത്രീകളോട് അതുപോലെ എത്ര പേർ പറയും.

ഒരു അവിഹിതം ഉണ്ടെങ്കിൽ അത് സ്ത്രീയുടെ പേരിൽ ആണ് കൂട്ടി വായിക്കുന്നത്. വിധവ എന്ന പട്ടം ചാർത്തി എല്ലാത്തിനും അരുത് എന്ന് സ്ത്രീകൾക്ക് മുന്നിൽ മാത്രം എഴുതപ്പെടുന്നു. വിവാഹമോചനം നേടിയാൽ എന്തിനാണ് പ്രണയം വേണ്ടാന്ന് വെക്കുന്നത്. അൻസിയുടെ വീടിനടുത്തുള്ള ഒരു ചേട്ടൻ മരിച്ചപ്പോൾ ഭാര്യ ഇനി വേറെ ബന്ധത്തിന് പോകും എന്നതായിരുന്നു നാട്ടുകാരുടെ ചിന്ത.

വളരെ നല്ല ദാമ്പത്യം ജീവിച്ചവരായിരുന്നു അവർ. എങ്കിലും ഭർത്താവ് മരിച്ചു എന്ന് കരുതി ആ സ്ത്രീ ആഴ്ചകളോളം കരഞ്ഞില്ല, കുളിക്കാതിരുന്നില്ല, ഭക്ഷണം കഴിക്കാതിരുന്നില്ല, മക്കൾക്ക് സന്തോഷം കൊടുക്കാതിരുന്നില്ല. ഭാവിയെ കുറിച്ചുള്ള വേവലാതികൾ ഉള്ളതുകൊണ്ട് ഒരു ജോലി കണ്ടുപിടിച്ചു ജോലിക്ക് പോയി തുടങ്ങി.

തന്റെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള വേവലാതികളും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും കാണാതെ ആ സ്ത്രീ ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും അവരുടെ ചിരിയും മാത്രം ആളുകൾ നിരീക്ഷിച്ചു. കന്നട സിനിമാ താരം ചിരഞ്ജീവി സർജ അന്തരിച്ചപ്പോൾ നടി മേഘ്ന രാജിന് മലയാളികൾ നൽകിയ പിന്തുണയും സ്നേഹവും ചെറുതല്ല. എന്നാൽ തൊട്ടപ്പുറത്ത് വീട്ടിൽ ഭർത്താവ് മറിച്ചൊരു സ്ത്രീക്ക് ഇതേ പരിഗണന കൊടുക്കാൻ മലയാളികൾ തയ്യാറല്ല.

ഭർത്താവ് മരിച്ചാലോ ഉപേക്ഷിച്ചാലോ വിവാഹമോചനം നേടിയാലോ സ്ത്രീകൾ അവരുടെ സന്തോഷങ്ങൾ ഉപേക്ഷിക്കണമെന്ന് പറയുന്നത് ക്രൂരമാണ്. പണ്ടു കാലങ്ങളിൽ നിലനിന്നിരുന്ന സതി എന്ന അന്ധവിശ്വാസം നില നിന്നത് പോലെ ആളുകളുടെ വൃത്തികെട്ട കാഴ്ചപ്പാടുകളും മാറണം. പ്രണയവും സൗഹൃദവും ബന്ധങ്ങളും ആസ്വദിക്കാൻ ജീവിതം ബാക്കി ഇരിക്കവേ എന്തിന് അവൻ സ്വയം കരഞ്ഞു തീർക്കാൻ ജീവിതം മാറ്റിവെക്കണം. എല്ലാവരും അവരവരുടെ സന്തോഷം കണ്ടെത്തട്ടെ എന്ന് ആൻസി വിഷ്ണു കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top