Movlog

Faith

രണ്ടു മാസം പ്രായമുള്ളപ്പോൾ ‘അമ്മ ഉപേക്ഷിച്ചു പോയ മകളെ രാജകുമാരിയെ പോലെ വളർത്തിയ ഒരു അച്ഛന്റെ ജീവിതകഥ.

ജീവിതത്തിലെ വേദനകൾ മറ്റൊരാളോട് പങ്കു വെക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുന്നതായി അനുഭവപ്പെടും. ഇത് കൊണ്ടാണ് ഇന്ന് പലരും അവരുടെ ജീവിതത്തിലെ പ്രതിസന്ധികളും യാതനകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത്. അത്തരത്തിൽ ഒരു അച്ഛൻ പങ്കു വെച്ച ഹൃദയസ്പർശിയായ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. രണ്ടു മാസം ഉള്ള തന്റെ പൊന്നു മകളെ ആ അച്ഛന്റെ കയ്യിൽ ഏല്പിച്ചാണ് ‘അമ്മ സ്വന്തം സന്തോഷം തേടി കാമുകന് ഒപ്പം ഇറങ്ങി പോയത്. മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛന്റെ ഹൃദയഹാരിയായ കുറിപ്പ് ആണ് ഇപ്പോൾ വായിക്കുന്നവരുടെ കണ്ണ് നിറയ്ക്കുന്നത്.

ഒരു രാജകുമാരിയെപ്പോലെ ആണ് ഈ അച്ഛൻ മകളെ വളർത്തുന്നത്. തങ്കക്കുടം പോലത്തെ മകളെ ഉപേക്ഷിച്ചു പോകുവാൻ ഭാര്യക്ക് എങ്ങനെ സാധിച്ചു എന്ന് ഈ അച്ഛന് ഇപ്പോഴും മനസ്സിലാവുന്നില്ല. മകൾക്ക് രണ്ടു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഭാര്യ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയത്. മക്കളെ ഉപേക്ഷിച്ചു പോകരുതെന്ന് കാല് പിടിച്ചു കരഞ്ഞു പറഞ്ഞിട്ടുപോലും ആ മനസൊന്ന് അലിഞ്ഞില്ല. ഒരു കുഞ്ഞിന് അമ്മയെ ഏറ്റവും കൂടുതൽ വേണ്ട സമയത്ത് മകളെയും ഉപേക്ഷിച്ചു മറ്റൊരുത്തനോടൊപ്പം പോവുകയായിരുന്നു അമ്മ. ഭർത്താവിന്റെ സ്നേഹം വേണ്ടായിരുന്നു എങ്കിലും അയാളുടെ പണവും സ്വർണവും എല്ലാം അവൾക്ക് ആവശ്യമായിരുന്നു. ഭർത്താവിന്റെ സമ്പാദ്യമെല്ലാം കൊണ്ടാണ് കാമുകനോടൊപ്പം ഉള്ള പുതിയ ജീവിതത്തിലേക്ക് അവൾ പോയത്.

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വെച്ച് എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു ആ അച്ഛൻ. പൊന്നു മോളെ എങ്ങനെ പരിപാലിക്കും എന്ന ചിന്ത അയാളുടെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. അന്ന് ആ അച്ഛന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അല്ല ചോരയായിരുന്നു ഒഴുകിയിരുന്നത്. ഒരു അമ്മയുടെ കുറവ് ഒരിക്കലും അനുഭവിക്കാത്ത വിധം മകളെ സ്നേഹിക്കുമെന്ന് അച്ഛൻ തീരുമാനിച്ചു. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ എങ്ങനെ എടുക്കും എന്ന് പോലുമറിയാത്ത അച്ഛന് പൂർണപിന്തുണയുമായി സ്വന്തം അമ്മയും ഉണ്ടായിരുന്നു. മകൾക്കുവേണ്ടി അധ്വാനിക്കുകയും ഒഴിവു സമയത്ത് എല്ലാം മകൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്‌ത്‌ അവർ സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. കാമുകനോടൊപ്പം പോയ ഭാര്യ ഇന്ന് വരെ മകളെ ഒരു നോക്ക് കാണാൻ പോലും തിരികെ വന്നിട്ടില്ല.

ഇന്നുവരെ മകൾ അമ്മയെ കുറിച്ച് ചോദിച്ചിട്ടില്ല. അതിനുള്ള അവസരം അച്ഛൻ ഉണ്ടാക്കി കൊടുത്തിട്ടില്ല. അച്ഛന്റെ മുഖമൊന്നു വാടിയാലോ കണ്ണു നിറഞ്ഞാലോ ആ മകൾക്ക് മനസ്സിലാകും. പരസ്പരം സ്നേഹിച്ച് ആരോടും പരാതികളും പരിഭവങ്ങളും ഇല്ലാതെ തന്നെക്കൊണ്ട് കഴിയുന്നവിധം മകളെ ഒരു രാജകുമാരിയെപ്പോലെ വളർത്തുകയാണ് അച്ഛൻ ഇപ്പോൾ. ഇപ്പോൾ അഞ്ചു വയസ്സ് ആയിട്ടുള്ള തന്റെ രാജകുമാരിക്ക് വേണ്ടിയാണ് അച്ഛൻ ജീവിക്കുന്നതും സമ്പാദിക്കുന്നതും. ഈ അച്ഛന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top